Kartik Aaryan unveils Shehzada new poster: ബോളിവുഡ് ക്യൂട്ട് താരം കാര്‍ത്തിക് ആര്യന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് 'ഷെഹ്‌സാദ'. 'ഷെഹ്‌സാദ'യുടെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. കാര്‍ത്തിക് ആര്യനാണ് പുതിയ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Kriti Sanon putting a crown on Kartik head: കൃതി സനോണും കാര്‍ത്തിക്കുമാണ് പോസ്‌റ്ററില്‍. കാര്‍ത്തിക് ആര്യന്‍റെ തലയില്‍ കിരീടം അണിയിക്കുന്ന കൃതി സനോണിനെയാണ് പോസ്‌റ്ററില്‍ കാണാനാവുക. 'ഷേഹ്‌സാദയുടെ കാര്യം വരുമ്പോള്‍ നമ്മളത് ചര്‍ച്ച ചെയ്യാറില്ല. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുക. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അടുത്ത വെള്ളിയാഴ്‌ചയാണ് റിലീസ്'-ഇന്‍സ്‌റ്റഗ്രാമില്‍ ഇപ്രകാരം കുറിച്ച് കൊണ്ടാണ് കാര്‍ത്തിക് ആര്യന്‍ പോസ്‌റ്റര്‍ പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="
">
Kriti Sanon shares Shehzada new poster: കൃതി സനോണും പോസ്‌റ്റര്‍ പങ്കുവച്ചിട്ടുണ്ട്. 'ബണ്‍ടുവും സമറയും. സ്‌നേഹവും ചിരിയും നല്‍കാന്‍ 'ഷെഹ്‌സാദ' വരുന്നു. എല്ലാവരും വരണം.' ഇപ്രകാരമാണ് കൃതി സനോണ്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
Kartik Aaryan in Shehzada promotions: റിലീസിനോടടുത്ത സിനിമയുടെ പ്രൊമോഷന്‍ തിരക്കിലാണിപ്പോള്‍ കാര്‍ത്തിക് ആര്യന്‍. 'ഷെഹ്‌സാദ'യുടെ പ്രൊമോഷന്‍ വീഡിയോകളും കാര്‍ത്തിക് ആര്യന്‍ തന്‍റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ചുവന്ന ഹാര്‍ട്ട് ഇമോജികള്‍ കൊണ്ട് ആരാധകര്‍ താരത്തിന്‍റെ കമന്‍റ് ബോക്‌സ് നിറച്ചിരിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
Ala Vaikunthapurramloo Hindi remake: അല്ലു അർജുന്‍ നായകനായെത്തിയ 'അല വൈകുണ്‌ഠപുരമുലു' എന്ന തെലുഗു സിനിമയുടെ ഹിന്ദി റീമേക്കാണ് 'ഷെഹ്‌സാദ'. ഒരു റീമേക്ക് ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍ അഭിനയിക്കുന്നതിന്‍റെ എതിര്‍പ്പും ആരാധകര്‍ പങ്കുവയ്‌ക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Fans criticized Shehzada for being an Hindi remake: 'സര്‍, നമ്മള്‍ ഡബ്ബിംഗ് കാണില്ല, ഞങ്ങള്‍ക്ക് പുതിയ കഥയാണ് കാണേണ്ടത്'-ഒരു ആരാധകന്‍ കുറിച്ചു. 'താങ്കള്‍ ഒരു റീമേക്ക് ചിത്രം ചെയ്യാന്‍ പാടില്ലായിരുന്നു', 'ക്ഷമിക്കണം, ഇതിനോടകം തന്നെ അല വൈകുണ്‌ഠപുരമുലു കണ്ടിട്ടുണ്ട്' -ഇങ്ങനെ നിരവധിയാണ് റീമേക്കിനെ കുറിച്ചുള്ള ആരാധകരുടെ കമന്‍റുകള്‍.
- " class="align-text-top noRightClick twitterSection" data="
">
Shehzada actors: ഒരു ഫാമിലി എന്‍റര്‍ടെയ്‌നര്‍ ആയാണ് 'ഷെഹ്‌സാദ' ഒരുങ്ങുന്നത്. രോഹിത് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃതി സനോൺ ആണ് നായികയായെത്തുക. പരേഷ് റാവൽ, മനീഷ കൊയ്‌രാള, റോണിത് റോയ്, രാജ്‌പാല്‍ യാദവ് എന്നിവരും സിനിമയില്‍ സുപ്രധാന വേഷങ്ങളിലെത്തും.
Shehzada theatre release: 2023 ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ഫെബ്രുവരി 10നായിരുന്നു 'ഷെഹ്‌സാദ'യുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'പഠാന്‍' ബോക്‌സോഫിസില്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനെ തുടര്‍ന്നായിരുന്നു 'ഷെഹ്‌സാദ'യുടെ റിലീസ് മാറ്റിവച്ചത്.
Kartik Aaryan upcoming movies: 'ഷെഹ്‌സാദ' കൂടാതെ സംവിധായകന്‍ കബീര്‍ ഖാന്‍റെ പേരിടാത്ത ചിത്രം, ഹന്‍സല്‍ മേത്തയുടെ 'ക്യാപ്‌റ്റന്‍ ഇന്ത്യ', റൊമാന്‍റിക് മ്യൂസിക്കല്‍ ചിത്രം 'സത്യപ്രേം കി കഥ' എന്നിവയാണ് കാര്‍ത്തിക്കിന്‍റെ മറ്റ് പുതിയ പ്രോജക്‌ടുകള്‍. ബ്ലോക്ക്ബസ്‌റ്റര്‍ ഹിറ്റ് 'ഭൂല്‍ ഭലയ്യ 2' ന് ശേഷം കിയാര അദ്വാനിക്കൊപ്പം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'സത്യപ്രേം കി കഥ'.
Kriti Sanon upcoming movies: 'ഫ്രെഡ്ഡി' ആയിരുന്നു കാര്‍ത്തിക്കിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ഡയറക്‌ട് ഒടിടി റിലീസായാണ് 'ഫ്രെഡ്ഡി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. അതേസമയം 'ഭേഡിയ' ആണ് കൃതി സനോണിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. പ്രഭാസ്, സെയ്‌ഫ് അലി ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള 'ആദിപുരുഷ്' ആണ് കൃതിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.