ETV Bharat / entertainment

Karthik Subbaraj's Jigarthanda Double X Release: കാര്‍ത്തിക് സുബരാജിന്‍റെ 'ജിഗര്‍തണ്ട 2' തിയേറ്ററുകളിലേക്ക് - Jigarthanda 2

Jigarthanda Double X Coming Soon: രാഘവ ലോറന്‍സ്, എസ് ജെ സൂര്യ എന്നിവർക്കൊപ്പം നിമിഷ സജയനും 'ജിഗര്‍തണ്ട 2'വിൽ പ്രധാന വേഷത്തിലുണ്ട്.

Karthik Subbarajs Jigarthanda Double X Release  Karthik Subbaraj  Jigarthanda Double X Release  Jigarthanda Double X  Jigarthanda Double X Release date  കാര്‍ത്തിക് സുബരാജിന്‍റെ ജിഗര്‍തണ്ഡ 2  ജിഗര്‍തണ്ഡ 2  ജിഗര്‍തണ്ഡ 2 തിയേറ്ററുകളിലേക്ക്  രാഘവ ലോറന്‍സ്  എസ് ജെ സൂര്യ  ജിഗര്‍തണ്ട ഡബിള്‍ എക്‌സ്  Jigarthanda 2  Jigarthanda Double X Coming Soon
Karthik Subbaraj's Jigarthanda Double X Release
author img

By ETV Bharat Kerala Team

Published : Oct 28, 2023, 2:12 PM IST

കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്‌ത ചിത്രം 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' റിലീസിനൊരുങ്ങുന്നു (Karthik Subbaraj's Jigarthanda Double X Release). രാഘവ ലോറന്‍സ്, എസ്. ജെ. സൂര്യ, നിമിഷ സജയന്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബര്‍ 10 ന് തിയേറ്ററുകളിലെത്തും. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്‍റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്‍റെയും ബാനറില്‍ കാര്‍ത്തികേയന്‍ സന്താനം, കതിരേശന്‍ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. അലങ്കാർ പാണ്ഡ്യൻ സഹ നിർമാതാവാണ്.

തമിഴിന് പുറമെ തെലുഗു, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. 2014 ൽ പുറത്തിറങ്ങിയ കാർത്തിക് സുബ്ബരാജിന്‍റെ 'ജിഗർതണ്ട' എന്ന സിനിമയുടെ തുടർച്ചയാണ് 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' എന്ന ഈ ചിത്രം. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ കയ്യടി നേടിയ 'ജിഗര്‍തണ്ടയ്‌ക്ക് രണ്ടാം ഭാഗം എത്തുന്നതിൽ പ്രേക്ഷകരും ആവേശത്തിലാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലർ മികച്ച പ്രതികരണം നേടിയിരുന്നു.

കതിരേശന്‍റെ നിര്‍മ്മാണത്തില്‍, 2014 ഓഗസ്റ്റ് 1 ന് റിലീസ് ചെയ്‌ത 'ജിഗര്‍തണ്ട'യിൽ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ലക്ഷ്‌മി മേനോന്‍ എന്നിവരാണ് പ്രധാന വേഷത്തിൽ അണിനിരന്നത്. ബോബി സിംഹ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ നേടിയിരുന്നു. കൂടാതെ മറ്റ് നിരവധിയായ അവാര്‍ഡുകളും ഈ ബ്ലാക്ക് ഹ്യൂമര്‍ കോമഡി ത്രില്ലർ സ്വന്തമാക്കിയിരുന്നു.

'ജിഗര്‍തണ്ട ഡബിള്‍ എക്‌സും' ആദ്യ ഭാഗത്തെ പോലെ വൻ വിജയം സ്വന്തമാക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. തിരുനവുക്കരാസു ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രസംയോജനം കൈകാര്യം ചെയ്‌തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്‍റെ വരികള്‍ക്ക് സന്തോഷ് നാരായണൻ സംഗീതം പകര്‍ന്നിരിക്കുന്നു.

ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ: അസോസിയേറ്റ് പ്രൊഡ്യൂസര്‍ - പവന്‍ നരേന്ദ്ര, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - അശോകന്‍ നാരായണന്‍ എം, കലാസംവിധാനം - ബാലസുബ്രമണ്യന്‍, വസ്‌ത്രാലങ്കാരം - പ്രവീണ്‍ രാജ, സൗണ്ട് ഡിസൈന്‍ - കുനാല്‍ രാജന്‍, ഡയറക്ഷന്‍ ടീം - ശ്രീനിവാസന്‍, ആനന്ദ് പുരുഷോത്ത്, കാര്‍ത്തിക് വി. പി, വിഘ്‌നേശ്വരന്‍, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട് - ദിലീപ് സുബ്ബരായന്‍, കോറിയോഗ്രഫി - ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനര്‍ - ടൂണി ജോണ്‍.

അതേസമയം 'ജിഗര്‍താണ്ട'യ്‌ക്ക് ഹിന്ദി റീമേക്ക് ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകൾ പുറത്തുവന്നിരുന്നു. നിഷികാന്ത് കാമത്ത് ആണ് 'ജിഗര്‍തണ്ട' ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ഫര്‍ഹാന്‍ അക്തര്‍, സഞ്ജയ് ദത്ത് എന്നിവർ സിദ്ധാര്‍ത്ഥ്, ബോബി സിന്‍ഹ എന്നിവരുടെ വേഷം കൈകാര്യം ചെയ്യും. അജയ് ദേവ്ഗണ്‍, അഭിനവ് ശുക്ല എന്നിവരുടെ സംയുക്ത ബാനറിന്‍റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്.

READ ALSO: Jigarthanda Double X Teaser 'സംവിധായകനും അധോലോക നായകനും ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ പടം'; 'ജിഗര്‍തണ്ട ഡബിള്‍ എക്‌സ്' ടീസർ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.