തമിഴകത്തിന്റെ പ്രിയതാരം കാർത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ജപ്പാൻ' (Karthi Starrer Japan Movie). തെന്നിന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ ടീസർ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസർ 21 ലക്ഷത്തിലധികം പേരാണ് ഇതിനോടകം യൂട്യൂബിൽ കണ്ടത് (Karthi's Japan Movie new Teaser).
കാർത്തി വേറിട്ട രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് 'ജപ്പാൻ'. ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രാജു മുരുഗനാണ് (Raju Murugan). നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ആദ്യ ടീസർ മികച്ച പ്രതികരണം നേടിയിരുന്നു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവച്ചു കൊണ്ട് അവസാനിച്ച ടീസറിൽ കാർത്തിയുടെ വ്യത്യസ്‌തമായ ലുക്ക് തന്നെയായിരുന്നു ഹൈലൈറ്റ് (Japan movie teaser).
- " class="align-text-top noRightClick twitterSection" data="">
ഇപ്പോഴിതാ 'ജപ്പാന്‍റെ' പുതിയ ടീസറും കയ്യടി നേടുകയാണ്. തമിഴിന് പുറമെ മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലും 'ജപ്പാൻ' റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. തമിഴകത്ത് വിജയ തുടര്‍ച്ചയില്‍ നില്‍ക്കുന്ന കാര്‍ത്തി 'ജപ്പാനി'ലും വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
നിയമ പാലകരും ജപ്പാനും തമ്മിലുള്ള കടുത്ത പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നല്‍കിയാണ് ടീസർ അവസാനിക്കുന്നത്. 'ദൈവത്തിന്‍റെ അതിശയ സൃഷ്‌ടികളിൽ ജപ്പാൻ ഹീറോയാണ്, എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും. നാലു സംസ്ഥാനങ്ങളിലെ പൊലീസും അന്വേഷിക്കുന്ന പെരും കള്ളനാണ് ജപ്പാൻ...'- ഇങ്ങനെയെല്ലാമാണ് ടീസർ ജപ്പാനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്.
READ ALSO: കാർത്തിക്ക് പിറന്നാൾ സമ്മാനമായി ‘ജപ്പാന്‍' ടീസർ; ആക്ഷൻ എന്‍റർടെയ്‌നറില്‍ അനു ഇമ്മാനുവല്‍ നായിക
മലയാളിയായ അനു ഇമ്മാനുവലാണ് ഈ ചിത്രത്തിലെ നായിക (Anu Emmanuel in Japan Movie). ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എസ്ആർ പ്രകാശ് ബാബു, എസ്ആർ പ്രഭു എന്നിവർ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ സിനിമയുടെ നിർമാണം. ഈ ബാനറുമായി കാർത്തി കൈകോർക്കുന്ന ആറാമത്തെ ചിത്രമാണ് 'ജപ്പാൻ'. കാർത്തിയുടെ കരിയറിലെ 25-ാമത്തെ സിനിമയും.
'ഗോലി സോഡ', 'കടുക്' എന്നീ സിനിമകളുടെ സംവിധായകനും കൂടാതെ പ്രശസ്‌ത ഛായാഗ്രാഹകനുമായ വിജയ് മിൽടനും തെലുഗു നടൻ സുനിലും ജപ്പാനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കോമഡിക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ജപ്പാന്‍റെ നിർമാണം. തിയേറ്ററുകളില്‍ ചിത്രം ചിരിവിരുന്ന് സമ്മാനിക്കുമെന്നാണ് സിനിമാസ്വാദകരുടെ പ്രതീക്ഷ.
ജിവി പ്രകാശ് കുമാർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഗാനരചന യുഗഭാരതി. രവി വർമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഫിലോമിൻ രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അനൽ-അരസ് ആണ്.
READ ALSO: Karthi Japan Movie New Update 'ജപ്പാനി'ൽ വേറിട്ട ലുക്കിൽ കാര്‍ത്തി; പുതിയ അപ്‌ഡേറ്റ് പുറത്ത്