ETV Bharat / entertainment

സര്‍ദാര്‍ 50 കോടി ക്ലബ്ബില്‍; കാര്‍ത്തിയുടെ സ്‌പൈ ത്രില്ലറിന് രണ്ടാം ഭാഗം

author img

By

Published : Oct 26, 2022, 4:24 PM IST

Updated : Oct 26, 2022, 5:23 PM IST

Spy thriller Sardar sequel: സര്‍ദാറിന് രണ്ടാം ഭാഗം വരുന്നു. കാര്‍ത്തി ചിത്രത്തിന്‍റെ ഗംഭീര വിജയത്തെ തുടര്‍ന്നാണിത്. സിനിമയുടെ ഗ്രോസ്‌ കലക്ഷന്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സര്‍ദാര്‍ 50 കോടി ക്ലബ്ബില്‍  സര്‍ദാര്‍  50 കോടി ക്ലബ്ബില്‍  Sardar sequel  Sardar  Karthi spy thriller  arthi spy thriller crosses 50 crore worldwide  കാര്‍ത്തി  കാര്‍ത്തിയുടെ സ്‌പൈ ത്രില്ലറിന് രണ്ടാം ഭാഗം  Sardar crosses 50 crore worldwide  Karthi played double role in Sardar  Sardar actors  Sardar cast and crew  Spy thriller Sardar sequel  സര്‍ദാറിന് രണ്ടാം ഭാഗം
സര്‍ദാര്‍ 50 കോടി ക്ലബ്ബില്‍; കാര്‍ത്തിയുടെ സ്‌പൈ ത്രില്ലറിന് രണ്ടാം ഭാഗം

Sardar crosses 50 crore worldwide: ബോക്‌സോഫിസ് കുതിപ്പ് തുടര്‍ന്ന് കാര്‍ത്തിയുടെ സ്‌പൈ ത്രില്ലര്‍ ചിത്രം 'സര്‍ദാര്‍'. പി.എസ്‌ മിത്രന്‍ സംവിധാനം ചെയ്‌ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ദിനം പിന്നിടുമ്പോള്‍ സര്‍ദാര്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ്.

Sardar box office: ട്രേഡ്‌ അനലിസ്‌റ്റ് ട്രിനാഥ് ആണ് 'സര്‍ദാറി'ന്‍റെ ഇതുവരെയുള്ള ഗ്രോസ്‌ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അഞ്ച് ദിനം കൊണ്ടാണ് 'സര്‍ദാര്‍' 50 കോടി നേടിയിരിക്കുന്നത്. ഒക്‌ടോബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

Sardar Australian collection: ഓസ്‌ട്രേലിയയിലെ 'സര്‍ദാറി'ന്‍റെ കലക്ഷന്‍ റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുകയാണ്. 31.45 ലക്ഷമാണ് ഒക്‌ടോബര്‍ 21 മുതല്‍ 24 വരെ ഓസ്‌ട്രേലിയയില്‍ നിന്നും ചിത്രം സ്വന്തമാക്കിയത്. ട്രേഡ്‌ അനലിസ്‌റ്റ് രമേശ്‌ ബാലയാണ് 'സര്‍ദാറി'ന്‍റെ ഓസ്‌ട്രേലിയന്‍ കലക്ഷന്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.

  • Australia 🇦🇺 Box Office:

    Oct 21st - 24th:

    1. #Sardar - A$59,805 [₹ 31.45 Lakhs]

    2. #Prince - A$54,745 [ ₹ 28.80 Lakhs]

    — Ramesh Bala (@rameshlaus) October 25, 2022 " class="align-text-top noRightClick twitterSection" data=" ">

Sardar Indian box office collection: പ്രദര്‍ശന ദിനം 2.60 കോടി ആയിരുന്നു തമിഴ്‌നാട്ടില്‍ നിന്നു മാത്രം ചിത്രം നേടിയത്. റിലീസ് ദിനത്തില്‍ ഇന്ത്യയൊട്ടാകെ ചിത്രം നേടിയത്, ആറ് കോടി രൂപയായിരുന്നു. രണ്ടാം ദിനത്തില്‍ (ഒക്‌ടോബര്‍ 22ന്‌) ഏഴ്‌ കോടിയാണ് സര്‍ദാര്‍ നേടിയത്. മൂന്നാം ദിനത്തില്‍ എട്ട് കോടിയും സര്‍ദാര്‍ സ്വന്തമാക്കി.

Sardar sequel: 'സര്‍ദാറി'ന്‍റെ ഗംഭീര വിജയത്തെ തുടര്‍ന്ന് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ബിഗ്‌ ബജറ്റിലാകും ചിത്രം ഒരുക്കുന്നതെന്ന് കാര്‍ത്തി വ്യക്തമാക്കി. 'സര്‍ദാര്‍ 2'ന്‍റെ തിരക്കഥ വരും മാസങ്ങളില്‍ ആരംഭിക്കുമെന്നും നടന്‍ അറിയിച്ചു. 'സര്‍ദാര്‍ 2' എത്തുമ്പോള്‍ ഒരു ഏജന്‍റായാണ് കാര്‍ത്തി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. കംബോഡിയയിലാകും ഏജന്‍റിന്‍റെ ആദ്യ മിഷന്‍ നടക്കുക.

Karthi played double role in Sardar: ആദ്യ ഭാഗത്തില്‍ പൊലീസ്‌ ഉദ്യോഗസ്ഥന്‍റെ വേഷമായിരുന്നു താരത്തിന്. 'സര്‍ദാറി'ല്‍ ഇരട്ട വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അച്ഛനായും മകനായും - ഒരു സ്‌പൈ ആയും പൊലീസ് ഓഫിസറായുമാണ് വേഷമിട്ടത്.

Sardar actors: രജിഷ വിജയന്‍, റാഷി ഖന്ന എന്നിവരാണ് ചിത്രത്തില്‍ നായികമാര്‍. കാര്‍ത്തിയെ കൂടാതെ ലൈല, ചങ്കി പാണ്ഡെ, യൂകി സേതു, മുനിഷ് കാന്ത്, ദിനേശ് പ്രഭാകര്‍, യോഗ് ജേപ്പി, മുനിഷ് കാന്ത്, ഇളവരശ്‌, മൊഹമ്മദ്‌അലി ബൈഗണ്ട, അവിനാഷ്, മുരളി ശര്‍മ, ആതിര പാണ്ടിലക്ഷ്‌മി, സഹന വാസുദേവന്‍, ബാലാജി ശക്തിവേല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരന്നു.

Sardar cast and crew: പ്രിന്‍സ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ ലക്ഷ്‌മണ്‍ കുമാര്‍ ആയിരുന്നു നിര്‍മാണം. ഫോര്‍ച്യൂണ്‍ സിനിമാസ് ആണ് 'സര്‍ദാര്‍' കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. സംവിധായകന്‍ പി.എസ് മിത്രന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും രചിച്ചത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും റൂബന്‍ എഡിറ്റിംഗും നിര്‍വഹിച്ചു. ജി.വി പ്രകാശ് ആണ് സംഗീതം ഒരുക്കിയത്.

Also Read: 'അവന്‍ തൊട്ടതെല്ലാം ട്രെന്‍ഡിങ്', ദീപാവലിക്ക് പൊളിക്കാന്‍ കാര്‍ത്തിയും രജിഷയും, സര്‍ദാര്‍ ട്രെയിലര്‍

Last Updated : Oct 26, 2022, 5:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.