മമ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ റിലീസായ 'കണ്ണൂര്‍ സ്‌ക്വാഡ്' 50 കോടി ക്ലബില്‍ (Kannur Squad Enters 50 Crore Club). സെപ്‌റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒണ്‍പത് ദിവസം കൊണ്ടാണ് ആഗോള തലത്തില്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ചത്. ഈ സാഹചര്യത്തില്‍ 'കണ്ണൂര്‍ സ്‌ക്വാഡി'നെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തി.
മകന്‍ ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടി ചിത്രത്തിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തി (Dulquer Salmaan congrats Kannur Squad). ഫേസ്‌ബുക്കിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍റെ പ്രതികരണം (Dulquer Salmaan). 'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ' പുതിയ പോസ്‌റ്റര്‍ പങ്കുവച്ച് മമ്മൂട്ടിയെ ടാഗ് ചെയ്‌തു കൊണ്ടാണ് ദുല്‍ഖറിന്‍റെ പോസ്‌റ്റ്.
- " class="align-text-top noRightClick twitterSection" data="">
'കണ്ണൂര്‍ സ്‌ക്വാഡിന്‍റെ എല്ലാം ടീം അംഗങ്ങള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഒപ്പം സിനിമയ്‌ക്ക് നല്‍കുന്ന അനന്തമായ സ്‌നേഹത്തിന് പ്രേക്ഷകരോട് വലിയ നന്ദി' -ഇപ്രകാരമാണ് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം കണ്ണൂര്‍ സ്‌ക്വാഡ്, മമ്മൂട്ടി കമ്പനി, വേഫാറെര്‍ ഫിലിംസ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് എന്നീ ഹാഷ്‌ടാഗുകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട് (Dulquer Salmaan Facebook Post).
കഴിഞ്ഞ ദിവസം 'കണ്ണൂര്‍ സ്‌ക്വാഡി'നെ പ്രശംസിച്ച് വിനീത് ശ്രീനിവാസനും കല്യാണി പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു. 'പൊളി പടം' എന്നാണ് 'കണ്ണൂര്‍ സ്‌ക്വാഡി'നെ കുറിച്ച് കല്യാണി പ്രതികരിച്ചത്. മമ്മൂട്ടി വീണ്ടും ആശ്ചര്യപ്പെടുത്തുന്നത് തുടരുന്നു എന്നായിരുന്നു വിനീതിന്‍റെ അഭിപ്രായം.
'കണ്ണൂർ സ്ക്വാഡ്!! എന്തൊരു ചിത്രം!! മമ്മൂട്ടി അങ്കിൾ, നിങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതും തുടരുന്നു. അഭിനേതാവെന്ന നിലയിലെ പ്രകടനത്തെ കുറിച്ചും, മികച്ച സിനിമകളുടെ തിരഞ്ഞെടുപ്പിനെ കുറിച്ചും മമ്മൂട്ടി കമ്പനിയെ ഇത്രയും നിലവാരമുള്ള ചിത്രങ്ങള്‍ നിർമിക്കുന്ന ബ്രാൻഡ് ആക്കി മാറ്റിയ രീതിയെ കുറിച്ചും പറയാൻ എനിക്ക് വാക്കുകളില്ല! റോബി, റോണി ചേട്ടാ.. നിങ്ങള്‍ എല്ലാവരും ചേർന്ന് ഇത്തരം ഒരു സിനിമ ചെയ്യുന്നത് കാണുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്!!
പ്രിയപ്പെട്ട സുഷിൻ, ഞാൻ ഫോണിലൂടെ നിങ്ങളോട് പറഞ്ഞത് പോലെ, നിങ്ങളാണ് മലയാള സിനിമയുടെ യഥാർഥ സാമൂഹിക പ്രവർത്തകൻ!! ഇനിയും നിരവധി പേരെ പരാമർശിക്കാനുണ്ട്, എന്നാൽ ചുരുക്കി പറഞ്ഞാൽ, ഈ മനോഹരമായ സിനിമയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ!!' -ഇപ്രകാരമാണ് വിനീത് ശ്രീനിവാസന്‍ കുറിച്ചത്.
അതേസമയം 'ദീഷ്‌മപര്‍വം' ആണ് ഇതിന് മുമ്പ് മമ്മൂട്ടിയുടേതായി 50 കോടി ക്ലബില്‍ ഇടംപിടിച്ച ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ 'കണ്ണൂര്‍ സ്‌ക്വാഡ്' ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫാറെര്‍ ഫിലിംസാണ് തിയേറ്ററുകളില്‍ എത്തിച്ചത്.
മുന്‍ കണ്ണൂര്‍ എസ്‌പി എസ് ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്‍റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്‌ത ചിത്രം യഥാര്‍ഥ സംഭവവുമായി നീതി പുലര്‍ത്തിയെന്ന് കണ്ണൂര്‍ പൊലീസ് സ്‌ക്വാഡിനെ നയിച്ചിരുന്ന ബേബി ജോര്‍ജ് പ്രതികരിച്ചിരുന്നു.
Also Read: ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി ; സെറ്റില്‍ അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിച്ച് താരം