ETV Bharat / entertainment

Kannur Squad Censored: പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ഒരുങ്ങി മമ്മൂട്ടി; കണ്ണൂര്‍ സ്‌ക്വാഡിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി - Kannur Squad censored

Mammootty Kannur Squad: കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ സെപ്‌റ്റംബറില്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും.

Mammootty  Kannur Squad release  മമ്മൂട്ടി  കണ്ണൂര്‍ സ്‌ക്വാഡ്  Kannur Squad  കണ്ണൂര്‍ സ്‌ക്വാഡ് റിലീസ്  Mammootty new movies  മമ്മൂട്ടിയുടെ പുതിയ സിനിമകള്‍  Kannur Squad censored with UA certificate  Kannur Squad censored  കണ്ണൂര്‍ സ്‌ക്വാഡിന്‍റെ സെന്‍സറിംഗ്
Kannur Squad Censored
author img

By ETV Bharat Kerala Team

Published : Sep 21, 2023, 1:57 PM IST

പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ (Megastar Mammootty) ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' (Kannur Squad). ചിത്രം തിയേറ്ററുകളിലെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ സെപ്‌റ്റംബര്‍ 28നാണ് 'കണ്ണൂര്‍ സ്‌ക്വാഡ്' പ്രദര്‍ശനത്തിനെത്തുന്നത് (Kannur Squad Release).

ഇപ്പോഴിതാ 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ സെന്‍സറിങ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത് (Kannur Squad Censored). മമ്മൂട്ടിയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ പുതിയ പോസ്‌റ്ററും താരം പങ്കുവച്ചിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ഒരു ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തില്‍ എഎസ്‌ഐ ജോർജ് മാർട്ടിനായാണ് മമ്മൂട്ടി എത്തുന്നത്. ജോര്‍ജ് മാര്‍ട്ടിനിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെ തന്‍റെ കരിയറിലെ സമാനതകളില്ലാത്ത അഭിനയം കൊണ്ട് മമ്മൂട്ടി പ്രേക്ഷകരെ വിസ്‌മയിപ്പിക്കുമെന്ന് ഉറപ്പാണ്.

മുംബൈ, ഉത്തര്‍പ്രദേശ്, പൂനെ, ബെല്‍ഗാം, മംഗളൂരു, കോയമ്പത്തൂര്‍, കാസര്‍കോട്, കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി, വയനാട്, പാലാ, അതിരപ്പിള്ളി എന്നിവിടങ്ങളിലായിരുന്നു 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് (Kannur Squad shooting locations).

Also Read: Kannur Squad Release : കണ്ണൂര്‍ സ്‌ക്വാഡ് സെപ്‌റ്റംബറില്‍ ; ടീസര്‍ റിലീസ് മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ?

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മാണം (Kannur Squad produced by Mammootty Kampany). മമ്മൂട്ടി കമ്പനിയുടെ ബാനറിലൊരുങ്ങിയ നാലാമത്തെ ചിത്രം കൂടിയാണ് 'കണ്ണൂർ സ്‌ക്വാഡ്'. ദുൽഖർ സൽമാന്‍റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'കണ്ണൂര്‍ സ്‌ക്വാഡി'ന്‍റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിച്ചിരുന്നു. 13 ദിവസം കൊണ്ട് ട്രെയിലര്‍ കണ്ടത് 23 ലക്ഷം ആളുകളാണ്.

ചിത്രത്തില്‍ വിജയരാഘവൻ, കിഷോർ കുമാർ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണിഡേവിഡ്, മനോജ് കെയു തുടങ്ങിയവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. റോബി വർഗീസ് രാജ് ആണ് സിനിമയുടെ സംവിധാനം. ഷാഫിയുടേതാണ് കഥ. ഡോക്‌ടര്‍ റോണിയും ഷാഫിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read: Mammootty Kannur Squad Trailer ട്രെന്‍ഡായി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്; ഒരു ദിനം 1.8 ദശലക്ഷം കാഴ്‌ചക്കാര്‍

ഛായാഗ്രഹണം - മുഹമ്മദ് റാഫിൽ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ - റിജോ നെല്ലിവിള, എഡിറ്റിങ് - പ്രവീൺ പ്രഭാകർ, സംഗീത സംവിധാനം - സുഷിൻ ശ്യാം, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ - അരിഷ് അസ്‌ലം, ജിബിൻ ജോൺ, അസോസിയേറ്റ് ഡയറക്ടേഴ്‌സ്‌ - വിഷ്‌ണു രവികുമാർ, വിടി ആദർശ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എസ് ജോർജ്, മേക്കപ്പ് - റോണെക്‌സ്‌ സേവ്യർ, വസ്ത്രാലങ്കാരം - അഭിജിത്, അരുൺ മനോഹർ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, സൗണ്ട് ഡിസൈൻ - ടോണി ബാബു എംപിഎസ്ഇ, വിഎഫ്എക്‌സ്‌ - ഡിജിറ്റൽ ടർബോ മീഡിയ, ഡിസൈൻ - ആന്‍റണി സ്‌റ്റീഫൻ, ടൈറ്റിൽ ഡിസൈൻ - അസ്‌തറ്റിക് കുഞ്ഞമ്മ, സ്‌റ്റിൽസ് - നവീൻ മുരളി, ഓവർസീസ് വിതരണം - ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി ; സെറ്റില്‍ അബിന്‍റെ കൈ പിടിച്ച് കേക്ക് മുറിച്ച് താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.