ETV Bharat / entertainment

'കന്നട' മുഖ്യം, ബോളിവുഡിലേക്ക് തത്‌കാലമില്ല; ഹിന്ദി അരങ്ങേറ്റത്തെ കുറിച്ച് മനസുതുറന്ന് റിഷഭ് ഷെട്ടി

ബോളിവുഡിലേക്ക് നിരവധി ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നിലവില്‍ കന്നടയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മനസുതുറന്ന് ബോക്‌സോഫിസുകളില്‍ വന്‍വിജയമായി പ്രദര്‍ശനം തുടരുന്ന കാന്താരയുടെ സംവിധായകനും നടനുമായ റിഷഭ് ഷെട്ടി

Kannada Film  rishab shetty  Bollywood debut  Bollywood  Kanthara  കന്നട  ബോളിവുഡിലേക്ക്  റിഷഭ് ഷെട്ടി  ബോക്‌സ് ഓഫീസുകളില്‍ വന്‍വിജയമായി  കാന്താര  മുംബൈ  കെജിഎഫ്
'കന്നട' മുഖ്യം, ബോളിവുഡിലേക്ക് തല്‍ക്കാലമില്ല; ബോളിവുഡിലും അരങ്ങേറ്റത്തെ കുറിച്ച് മനസ്സുതുറന്ന് റിഷഭ് ഷെട്ടി
author img

By

Published : Nov 5, 2022, 10:38 PM IST

മുംബൈ: സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയുടെ ഉജ്ജ്വല വിജയത്തിന് ശേഷം ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാവുമോ ചോദ്യങ്ങളില്‍ മനസുതുറന്ന് കന്നട നടനും സംവിധായകനുമായ റിഷഭ് ഷെട്ടി. അടുത്തിടെ ബോളിവുഡ് സിനിമ നിര്‍മാതാക്കളില്‍ നിന്ന് നിരവധി ഓഫറുകള്‍ വരുന്നുണ്ടെന്നും എന്നാല്‍ കന്നട സിനിമകളില്‍ തുടരാനാണ് തീരുമാനമെന്നും റിഷഭ് ഷെട്ടി അറിയിച്ചു. അതേസമയം താന്‍ അമിതാഭ് ബച്ചന്‍റെ കടുത്ത ആരാധകനാണെന്നും അതിനൊപ്പം പുതുതലമുറയിലെ നടന്മാരായ സല്‍മാന്‍ ഖാന്‍, ഷാഹിദ് കപൂര്‍ എന്നിവരെയും വളരെയധികം ഇഷ്‌ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സെപ്‌റ്റംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ റിഷഭ് ഷെട്ടിയുടെ കാന്താരയ്‌ക്ക് കഥകൊണ്ടും ചിത്രീകരിച്ച രീതികൊണ്ടും മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും തെന്നിന്ത്യന്‍ സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തും രംഗത്തുവന്നിരുന്നു. ചിത്രമിറങ്ങി മൂന്നാഴ്‌ചകള്‍ കഴിയുമ്പോള്‍ കാന്താര ഹിന്ദി മാര്‍ക്കറ്റില്‍ മാത്രം 50 കോടിയിലധികം നേടിയതായി ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് അറിയിച്ചു. ഇതോടെ ചിത്രം, യഷ് നായകനായ കെജിഎഫ് ചാപ്‌റ്റര്‍ വണ്ണിന്‍റെ കലക്ഷന്‍ തകര്‍ത്തിരുന്നു. അതേസമയം സിനിമയുടെ മൊത്തം കലക്ഷനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അറിയുന്ന സ്ഥിതിക്ക് അറിയിക്കാമെന്നും റിഷഭ് ഷെട്ടി പ്രതികരിച്ചു.

സിനിമയ്‌ക്ക് ലഭിക്കുന്ന വന്‍ സ്വീകാര്യതയ്‌ക്കൊപ്പം ചിത്രം ഓസ്‌കറിന് പരിഗണിക്കണമെന്നുള്ള #KantaraForOscars എന്ന ആവശ്യവും സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ചിത്രം അക്കാദമി അവാര്‍ഡിന് പരിഗണിക്കണമെന്നും ആവശ്യം കനക്കുന്നുണ്ട്. റിഷഭ് ഷെട്ടി, പ്രമോദ് ഷെട്ടി, അച്യുത് കുമാര്‍, സപ്‌തമി ഗൗഡ, സൗത്ത് ഇന്ത്യന്‍ ആക്‌ടര്‍ കിഷോര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഹോംബാലെ ഫിലിംസിന്‍റെ ബാനറിലാണ് തിയേറ്ററുകളിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.