ETV Bharat / entertainment

'ചില സമയങ്ങളിൽ ഇന്ത്യ ഖാൻമാരെ മാത്രമേ സ്‌നേഹിക്കുന്നുള്ളു'; ചർച്ചയായി പഠാനെക്കുറിച്ചുള്ള കങ്കണയുടെ ട്വീറ്റ്

author img

By

Published : Jan 30, 2023, 1:47 PM IST

പഠാൻ സിനിമയുടെ വിജയത്തെക്കുറിച്ചുള്ള സിനിമ നിർമാതാവ് പ്രിയ ഗുപ്‌തയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു കങ്കണ റണാവതിന്‍റെ പ്രതികരണം.

Kangana trolled  Kangana Ranaut india loves only khans remark  Kangana Ranaut on pathaan success  Kangana Ranaut tweets on pathaan  Kangana Ranaut on Bollywood khans
കങ്കണ

മുംബൈ: ബോളിവുഡിലെ മൂന്ന് ഖാൻമാരെ ഇന്ത്യൻ പ്രേക്ഷകർ എന്നും സ്‌നേഹിക്കുന്നുണ്ടെന്ന് ബോളിവുഡ് താരം കങ്കണ റണാവത്. ഷാരൂഖ് ഖാന്‍റെ അടുത്തിടെ പുറത്തിറങ്ങിയ പഠാന്‍റെ വിജയം അതിന് തെളിവാണെന്നും കങ്കണ കൂട്ടിച്ചേർത്തു. പഠാന്‍റെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് സിനിമ നിർമാതാവ് പ്രിയ ഗുപ്‌തയുടെ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു കങ്കണയുടെ പരാമർശം.

'പഠാൻ വിജയിച്ചതിന് ഷാരൂഖ് ഖാനും ദീപിക പദുകോണിനും അഭിനന്ദനങ്ങൾ. സിനിമയുടെ വിജയം തെളിയിക്കുന്നത്, 1) ഹിന്ദുക്കളും മുസ്‌ലിങ്ങളും ഷാരൂഖിനെ ഒരുപോലെ സ്നേഹിക്കുന്നു. 2) ബഹിഷ്‌കരണാഹ്വാനങ്ങൾ സിനിമയെ ദോഷകരമായി ബാധിച്ചിട്ടില്ല, മറിച്ച് സിനിമയുടെ വിജയത്തിന് ഗുണം ചെയ്‌തു. 3) മികച്ച ഇറോട്ടിക് രംഗങ്ങളും സംഗീതവും. 4) ഇന്ത്യയുടെ മതേതരത്വം' എന്നായിരുന്നു പ്രിയ ഗുപ്‌ത ട്വീറ്റ് ചെയ്‌തത്.

'വളരെ നല്ല വിശകലനം... ഈ രാജ്യം എല്ലാ ഖാൻമാരെയും സ്‌നേഹിച്ചിട്ടേയുള്ളു. ചില സമയങ്ങളിൽ ഖാൻമാരെ മാത്രം സ്‌നേഹിക്കുന്നു. കൂടാതെ, മുസ്‌ലിം നടിമാരോട് അഭിനിവേശമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ വെറുപ്പിന്‍റെയും ഫാസിസത്തിന്‍റെയും പേരിൽ ആക്ഷേപിക്കുന്നത് അന്യായമാണ്. ഈ ലോകത്ത് ഭാരതം പോലൊരു രാജ്യം എങ്ങുമുണ്ടാകില്ല' എന്നായിരുന്നു കങ്കണയുടെ മറുപടി.

  • Very good analysis… this country has only and only loved all Khans and at times only and only Khans…And obsessed over Muslim actresses, so it’s very unfair to accuse India of hate and fascism … there is no country like Bharat 🇮🇳 in the whole world 🥰🙏 https://t.co/wGcSPMCpq4

    — Kangana Ranaut (@KanganaTeam) January 28, 2023 " class="align-text-top noRightClick twitterSection" data=" ">

എന്നാൽ, കങ്കണയുടെ ട്വീറ്റിനെ നിരവധി ആളുകൾ വിമർശിച്ചു. എന്താണ് ഈ വിഭജനം, മുസ്‌ലിം അഭിനേതാക്കൾ, ഹിന്ദു അഭിനേതാക്കൾ. കലയെ മതത്തിന്‍റെ പേരിൽ വിഭജിച്ചിട്ടില്ല. അവിടെ അഭിനേതാക്കൾ മാത്രമേ ഉള്ളു എന്ന വിമർശനവുമായി ഹിന്ദി ടെലിവിഷൻ താരം ഉർഫി രംഗത്തെത്തി.

  • Oh my gosh ! What is this division , Muslim actors , Hindu actors . Art is not divided by religion . There are only actors https://t.co/Eap3yYAv0p

    — Uorfi (@uorfi_) January 30, 2023 " class="align-text-top noRightClick twitterSection" data=" ">

'പ്രിയപ്പെട്ട ഉർഫി, അതൊരു ശ്രേഷ്‌ഠമായ ലോകമായിരിക്കും. എന്നാൽ നമുക്ക് ഏകീകൃത സിവിൽ കോഡ് ഇല്ലാത്തിടത്തോളം അത് സാധ്യമല്ല. ഭരണഘടനയിൽ വിഭജിക്കപ്പെട്ടിരിക്കുന്നിടത്തോളം ഇത് വിഭജിക്കപ്പെട്ടിരിക്കും. നമുക്ക് എല്ലാവർക്കും നരേന്ദ്രമോദിയോട് ഏകീകൃത സിവിൽ കോഡ് ആവശ്യപ്പെടാം', എന്നായിരുന്നു ഉർഫിയുടെ ട്വീറ്റിന് കങ്കണ നൽകിയ മറുപടി.

  • Yes my dear Uorfi that will be an ideal world but it’s not possible unless we have The Uniform Civil Code, till the time this nation is divided in the constitution itself it will remain divide, Let’s all demand Uniform Civil Code from @narendramodi ji in 2024 Manifesto. Shall we? https://t.co/jJ63lKGaoq

    — Kangana Ranaut (@KanganaTeam) January 30, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം, പ്രദർശന സ്‌ക്രീനുകളുടെ എണ്ണത്തിലും ബുക്കിങിലും ചരിത്ര നേട്ടം കൊയ്യുകയാണ് പഠാൻ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.