Kangana Ranaut took a dig at producer Karan Johar: സംവിധായകനും നിര്‍മാതാവും അവതാരകനുമായ കരണ്‍ ജോഹറെ പരഹിസിച്ച് ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത്. അക്ഷയ് കുമാര്‍ നായകനായ 'സെല്‍ഫി' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. 'സെല്‍ഫി'യുടെ നിര്‍മാതാക്കളില്‍ ഒരാളാണ് കരണ്‍ ജോഹര്‍.
Kangana reacts through her Instagram story: ബോക്‌സോഫിസില്‍ ആദ്യ ദിനത്തില്‍ 'സെല്‍ഫി'ക്ക് പ്രതീക്ഷിച്ച തുക നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നായിരുന്നു കങ്കണയുടെ പരിഹാസം. നിരവധി ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറികളിലൂടെയായിരുന്നു കരണ്‍ ജോഹറെ പരിഹസിച്ചുള്ള കങ്കണയുടെ പ്രതികരണം.
Kangana reacts on Selfiee first day box office numbers: 'കരണ്‍ ജോഹര്‍ ചിത്രം 'സെല്‍ഫി' ആദ്യ ദിനത്തില്‍ 10 ലക്ഷം നേടിയിട്ടില്ലെന്ന് ഒരു ട്രേഡ് അനലിസ്‌റ്റോ മാധ്യമ പ്രവര്‍ത്തകനോ പോലും അതിനെ കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കണ്ടില്ല. എന്നെ ഉപദ്രവിച്ച പോലെ ആരും അദ്ദേഹത്തെ ശല്യപ്പെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തില്ല' -ഇപ്രകാരമായിരുന്നു കങ്കണയുടെ ആദ്യ സ്‌റ്റോറി.
Kangana shared a news article with the headline: രണ്ടാമത്തെ സ്‌റ്റോറിയില്‍ ഒരു മാധ്യമ വാര്‍ത്തയാണ് താരം പങ്കിട്ടത്. 'കങ്കണ റണാവത്തിന്‍റെ പുരുഷ പതിപ്പ്' -ഇപ്രകാരമായിരുന്നു മാധ്യമ വാര്‍ത്തയുടെ തലക്കെട്ട്. 'അക്ഷയ് കുമാറിന്‍റെ സെല്‍ഫി കാഴ്‌ചക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ ആളുകള്‍ പ്രതികരിക്കുന്നു. ഒരു പക്ഷേ അദ്ദേഹത്തിന്‍റെ തുടര്‍ച്ചയായ ആറാമത്തെ പരാജയം..' -ഈ മാധ്യമ വാര്‍ത്തയോട് കങ്കണ പ്രതികരിച്ചു.
Kangana reacting to news article: 'ഞാന്‍ സെല്‍ഫി ഫ്ലോപ് വാര്‍ത്തകള്‍ തിരയുകയായിരുന്നു. എന്നാല്‍ ഞാന്‍ കണ്ടത് എല്ലാ വാര്‍ത്തകളും എന്നെ കുറിച്ചാണ്. അതും എന്‍റെ തെറ്റാണ്...'-ഇപ്രകാരമാണ് കങ്കണ മറുപടി കുറിച്ചത്. 'സെല്‍ഫി'യെ കുറിച്ചുള്ള ഏതാനും മാധ്യമ വാര്‍ത്തകളും കങ്കണ ഇന്‍സ്‌റ്റഗ്രാമില്‍ സ്‌റ്റോറിയില്‍ പങ്കുവച്ചിട്ടുണ്ട്.
Kangana went on sharing some more news articles:' 'സെല്‍ഫി'യുടെ പരാജയത്തിന് ആളുകള്‍ എന്നെയാണ് കുറ്റപ്പെടുത്തത്. എന്നെ കുറ്റപ്പെടുത്തുന്ന നൂറു കണക്കിന് ലേഖനങ്ങള്‍ വെബില്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ അക്ഷയ് സാറിന്‍റെയോ കരണ്‍ ജോഹറിന്‍റെയോ പേര് ആരും പരാമര്‍ശിച്ചിട്ടില്ല. എങ്ങനെയാണ് മാഫിയ വാര്‍ത്തകള്‍ മാനിപ്പുലേറ്റ് ചെയ്യുന്നത്. എങ്ങനെയാണ് അവര്‍ അവരുടെ വിവരണത്തിന് അനുയോജ്യമായ ധാരണ സൃഷ്‌ടിക്കുന്നത്'-കങ്കണ കുറിച്ചു.
Trade analyst Taran Adarsh shares first day Selfiee initial collection: അതേസമയം സെല്‍ഫിയുടെ ആദ്യ ദിന അവസാന കലക്ഷന്‍ റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പിലാണ്. ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശ് ട്വിറ്ററില്‍ സെല്‍ഫിയുടെ പ്രാരംഭ നമ്പറുകള്‍ പങ്കിട്ടു. ദേശീയ തലത്തില്‍ വെള്ളിയാഴ്‌ച്ച വൈകിട്ട് 4.30 വരെയുള്ള 'സെല്‍ഫി'യുടെ കണക്കുകള്‍ അദ്ദേഹം പങ്കുവച്ചു.
Taran shared Selfiee advance bookings: 'പിവിആര്‍- 28 ലക്ഷം, ഐനോക്‌സ് - 22 ലക്ഷം, സിനിപോളിസ് - 13 ലക്ഷം, ആകെ 63 ലക്ഷം', ഇപ്രകാരമായിരുന്നു തരണ്‍ ആദര്‍ശിന്‍റെ ട്വീറ്റ്. ദേശീയ തലത്തില്‍ 'സെല്‍ഫി'യുടെ വെള്ളിയാഴ്‌ചത്തേക്കുള്ള അഡ്വാന്‍സ് ബുക്കിങ് സ്‌റ്റാറ്റസും തരണ്‍ ആദര്‍ശ് പങ്കുവച്ചിട്ടുണ്ട്. പിവിആര്‍ -4200, ഐനോക്‌സ് -2400, സിനിപോളിസ് 1600, ആകെ ടിക്കറ്റുകള്‍ -8200
More about Selfiee: രാജ് മേഹ്‌ത സംവിധാനം ചെയ്‌ത ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്‌മിയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച മലയാള ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സി'ന്‍റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. നുസ്രത്ത് ബറൂച്ച, ഡയാന പെന്‍റി എന്നിവരും 'സെല്‍ഫി'യില്‍ പ്രധാന വേഷങ്ങളിലുണ്ട്.
Also Read: പാര്‍ട്ടി ഗാനവുമായി അക്ഷയ് കുമാറും യോ യോ ഹണി സിങ്ങും ; തരംഗമായി 'കുടി ചംകീലി'