Kangana Ranaut hints at joining politics: രാഷ്‌ട്രീയം പറയുമോ ബോളിവുഡിന്‍റെ താര സുന്ദരി കങ്കണ റണാവത്ത്. സിനിമയില്‍ മാത്രമല്ല കങ്കണയ്‌ക്ക് താല്‍പ്പര്യം. രാഷ്‌ട്രീയത്തിലും താല്‍പ്പര്യമുണ്ട്. ഇക്കാര്യം നടി തന്നെ വ്യക്തമാക്കുകയാണ്. 2024ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
Kangana Ranaut political entry: ഒരു ദേശീയ മാധ്യമത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു കങ്കണയുടെ ഈ വെളിപ്പെടുത്തല്‍. സമീപ കാലത്ത് രാജ്യം ചര്‍ച്ച ചെയ്‌ത പല വിഷയങ്ങളിലും കങ്കണ പ്രതികരിച്ചിട്ടുണ്ട്. പ്രതികരിക്കുന്ന വിഷയങ്ങളിലെല്ലാം നടിക്ക് ബിജെപി അനുകൂല നിലപാടായിരുന്നു. അതുകൊണ്ട് തന്നെ ബിജെപി അക്കൗണ്ടിലാകും താരം മത്സരിക്കുക.
ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് കങ്കണ. ജനം ആഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്‌താല്‍ താന്‍ മത്സരിക്കുമെന്നും നടി പറഞ്ഞു. എല്ലാ തരം ജന വിഭാഗങ്ങളോടും തുറന്ന സമീപനമാണ് തനിക്കുള്ളതെന്നായിരുന്നു രാഷ്‌ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് താരത്തിന്‍റെ മറുപടി.
Kangana Ranaut praises Modi: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നടി പുകഴ്‌ത്തി. 'മോദി രാജ്യത്തിന്‍റെ മഹാപുരുഷനാണ്. 2024ല്‍ മോദിയും രാഹുല്‍ ഗാന്ധിയുമായിരിക്കും മത്സരം. ഹിമാചല്‍ പ്രദേശിലെ ആളുകള്‍ അവരെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ മികച്ചതായിരിക്കും. അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ല'- കങ്കണ പറഞ്ഞു.
Kangana Ranaut latest movies: 'എമര്‍ജെന്‍സി' ആണ് കങ്കണയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. 'തേജസ്' ആണ് കങ്കണയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പമുള്ള 'ടിക്കു വെഡ്‌സ് ഷേരു' ആണ് താരത്തിന്‍റെ മറ്റൊരു പുതിയ പ്രോജക്‌ട്.
Also Read: ബയോപിക്ക് ചിത്രവുമായി വീണ്ടും കങ്കണ, നോട്ടി ബിനോദിനി ആകാനൊരുങ്ങി താരം