Kangana as Bengali theatre star Noti Binodini: ഇന്ത്യയുടെ പ്രഥമ വനിതാപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി പകര്‍ന്നാടാന്‍ തയ്യാറെടുക്കവെ പുതിയ സിനിമ പ്രഖ്യാപനവുമായി ബോളിവുഡ് താര സുന്ദരി കങ്കണ റണാവത്ത്. ഇക്കുറിയും മറ്റൊരു ബയോപിക്കുമായാണ് താരം എത്തുന്നത്. ബംഗാളി നടിയായ ബിനോദിനി ദാസിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് കങ്കണ ഇനി വേഷമിടുക. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് കങ്കണ പ്രത്യക്ഷപ്പെടുക.
ലൈംഗിക തൊഴിലാളികളുടെ കുടുംബത്തില്‍ ജനിച്ച ബിനോദിനി 12-ാം വയസിലാണ് നാടക രംഗത്തേയ്‌ക്ക് പ്രവേശിച്ചത്. നോട്ടി ബിനോദിനി എന്ന പേരിലാണ് അറിയപ്പെടുന്നത്. ബംഗാളി നാടക വേദിയിലെ ആദ്യ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ബിനോദിനി. 11 വര്‍ഷം നാടക രംഗത്ത് തിളങ്ങിയ നടിക്ക് സ്‌ത്രീകള്‍ക്ക് മാതൃകയാകാന്‍ സാധിച്ചു. സ്‌റ്റേജ് മേക്കപ്പിന്‍റെ ആധുനിക സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനും ബിനോദിനിക്ക് കഴിഞ്ഞു.
പ്രകാശ് കപേഡിയയുടെ തിരക്കഥയില്‍ പ്രദീപ് സര്‍ക്കാര്‍ ആണ് സിനിമയുടെ നിര്‍മാണം. പരിണീത, മര്‍ദാനി എന്നീ സിനിമകളിലൂടെ പ്രശസ്‌തനാണ് പ്രദീപ്. ബ്ലാക്ക്, പദ്‌മാവത്, തന്‍ഹാജി ദി അണ്‍സങ് വാരിയര്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി തിരക്കഥ എഴുതി പേരെടുത്ത വ്യക്തിയാണ് പ്രകാശ്.
'ഞാന്‍ പ്രദീപ് സര്‍ക്കാറിന്‍റെ വലിയ ആരാധികയാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. കൂടാതെ പ്രകാശ് കപാഡിയയുമായുള്ള എന്‍റെ ആദ്യ സഹകരണമാണ് ഈ ചിത്രം. ഇതിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ത്രില്ലിലാണ്. ഈ രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്‍മാര്‍ക്കൊപ്പമുള്ള ശ്രദ്ധേയമായ യാത്ര', സിനിമയെ കുറിച്ച് കങ്കണ പറഞ്ഞു.