Vikram theatre release: പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ റിലീസ് ചെയ്‌ത കമല്‍ഹാസന്‍ ചിത്രം 'വിക്രം' തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആക്ഷന്‍ ത്രില്ലറായെത്തിയ സിനിമയുടെ ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'വിക്രം' കണ്ടിറങ്ങിയവര്‍ ഒരേ സമയം കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ അഭിനയ മികവിനെ വാഴ്‌ത്തുന്നു.
Vikram box office collection: 'വിക്ര'ത്തിന്‍റെ ആദ്യദിന ബോക്‌സോഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ മൂന്നാമത് എത്തിയിരിക്കുകയാണ് 'വിക്രം'. ട്രേഡ് അനലിസ്‌റ്റായ രമേശ് ബാലയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതേ പ്രകടനം തുടര്‍ന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 100 കോടിയിലേറെ കലക്ഷന്‍ നേടുമെന്നാണ് കണക്കുകൂട്ടല്‍. 'വലിമൈ', 'ബീസ്‌റ്റ്' എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം ആദ്യ ദിന കലക്ഷനില്‍ മുന്നിലുള്ളത്.
-
#Vikram takes the 3rd best 2022 opening in TN for Day 1 yesterday, after No.1 #Valimai and No.2 #Beast..
— Ramesh Bala (@rameshlaus) June 4, 2022 " class="align-text-top noRightClick twitterSection" data="
Excellent Opening.. The Best for #Ulaganayagan 🔥
">#Vikram takes the 3rd best 2022 opening in TN for Day 1 yesterday, after No.1 #Valimai and No.2 #Beast..
— Ramesh Bala (@rameshlaus) June 4, 2022
Excellent Opening.. The Best for #Ulaganayagan 🔥#Vikram takes the 3rd best 2022 opening in TN for Day 1 yesterday, after No.1 #Valimai and No.2 #Beast..
— Ramesh Bala (@rameshlaus) June 4, 2022
Excellent Opening.. The Best for #Ulaganayagan 🔥
Vikram first day collection: കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് അഞ്ച് കോടിയിലേറെ രൂപയെന്നാണ് രമേശ് ബാല ട്വീറ്റ് ചെയ്‌തത്. 'കെജിഎഫ് 2' ആണ് കേരളത്തിലെ ആദ്യദിന കലക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നത്. 'വിക്രം' നാലാം സ്ഥാനത്താണ്. അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലും സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Vikram stars: ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ചിത്രമാണ് 'വിക്രം'. കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും സുപ്രധാന വേഷത്തിലെത്തുന്നു. കൂടാതെ മലയാളി താരങ്ങളായ നരേന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും സിനിമയില്‍ വേഷമിട്ടു.
Vikram cast and crew: 110 ദിവസംകൊണ്ടാണ് വിക്രം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. രാജ്‌കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് 'വിക്ര'ത്തിന്‍റെ നിര്‍മാണം. ലോകേഷ് കനകരാജും രത്‌കുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഫിലോമിന്‍ രാജ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.
Also Read: 'വിക്രത്തിന് മുമ്പ് ദയവായി ആ ചിത്രം കാണൂ' ; ലോകേഷിന്‍റെ അഭ്യര്‍ഥനയിലെ 'സൂചന'യില്‍ ചര്‍ച്ച