ETV Bharat / entertainment

കമല ഹാസന്‍റെ നാളത്തെ ഗംഭീര വിരുന്നിന് മുമ്പേ സര്‍പ്രൈസ്‌

author img

By

Published : Jun 2, 2022, 4:38 PM IST

Vikram advance booking: നാളെ തിയേറ്ററുകളിലെത്തുന്ന 'വിക്ര'ത്തിന്‍റെ അഡ്വാന്‍സ്‌ ബുക്കിംഗിന് മികച്ച പ്രതികരണമാണ് എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. അഡ്വാന്‍സ് ബുക്കിംഗിലൂടെ 'വിക്രം' ഇതുവരെ നേടിയ കണക്കുകളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Vikram title track  ഉലകനായകന്‍റെ പുതിയ സര്‍പ്രൈസ്‌  Vikram release  Vikram title track  കമല ഹാസന്‍റെ നാളത്തെ ഗംഭീര വിരുന്നിന് മുമ്പേ സര്‍പ്രൈസ്‌  Vikram advance booking  Vikram pre booking in Kerala  Vikram audio rights  Vikram cast and crew
കമല ഹാസന്‍റെ നാളത്തെ ഗംഭീര വിരുന്നിന് മുമ്പേ സര്‍പ്രൈസ്‌

Vikram release: ഉലകനായകന്‍ കമല്‍ ഹാസന്‍റെ 'വിക്ര'ത്തിനായുള്ള കാത്തിരിപ്പിലാണ്‌ നാളേറെയായി ആരാധകര്‍. ലോകേഷ്‌ കനകരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രം നാളെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുക. 'വിക്ര'ത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകളും വാനോളമാണ്.

Vikram title track: 'വിക്ര'ത്തിലെ ടൈറ്റില്‍ സോംഗ്‌ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിഷ്‌ണു ഇടവന്‍റെ വരികള്‍ക്ക് അനിരുദ്ധ്‌ രവിചന്ദറിന്‍റെ സംഗീതത്തില്‍ അനിരുദ്ധ്‌ രവിചന്ദര്‍ തന്നെയാണ് ഗാനാലാപാനം. 3.37 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ട്രാക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Vikram advance booking: നാളെ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ്‌ ബുക്കിംഗിന് മികച്ച പ്രതികരണമാണ് എല്ലാ മാര്‍ക്കറ്റുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ ദിവസം വൈകിട്ട് വരെയുള്ള കണക്ക് പ്രകാരം അഡ്വാന്‍സ് ബുക്കിംഗിലൂടെ 'വിക്രം' നേടിയത്‌ ഒണ്‍പത് കോടിയോളം രൂപയാണ്. റിലീസിന്‍റെ തലേദിവസമായ ഇന്ന് ഏറ്റവുമധികം ടിക്കറ്റുകള്‍ വിറ്റുപോകും എന്നതിനാല്‍ അന്തിമ പ്രീ ബുക്കിംഗ് കണക്കുകള്‍ ഇനിയും ഉയരും.

Vikram pre booking in Kerala: കമല്‍ ഹാസന് വലിയ ഫാന്‍ ഫോളേവേഴ്‌സ്‌ ഉള്ള കേരളത്തിലും ചിത്രത്തിന് മികച്ച പ്രീ ബുക്കിംഗ്‌ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരം നഗരത്തില്‍ മാത്രം 83 പ്രദര്‍ശനങ്ങളാണ് ആദ്യ ദിനം ചിത്രത്തിന്. പുലര്‍ച്ചെ അഞ്ച് മണിക്കാണ് ആദ്യ ഷോ. ആദ്യ പ്രദര്‍ശനങ്ങളില്‍ പലതും ഹൗസ്‌ഫുള്ളിന് അടുത്തെത്തിക്കഴിഞ്ഞു.

Vikram audio rights: സോണി മ്യൂസിക്കാണ് വിക്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സ്വന്തമാക്കിയത്‌. വന്‍ തുകയ്‌ക്കാണ് ചിത്രത്തിന്‍റെ ഓഡിയോ റൈറ്റ്‌സ്‌ സോണി മ്യൂസിക്‌ സ്വന്തമാക്കിയത്‌. സിനിമയുടെ ഒടിടി റൈറ്റ്‌സിന്‍റെ വില്‍പ്പന വഴി ഇതിനോടകം തന്നെ 100 കോടി ക്ലബ്ബിലും 'വിക്രം' സ്ഥാനമുറപ്പിച്ചിരുന്നു.

Vikram cast and crew: 110 ദിവസങ്ങളുടെ ചിത്രീകരണമായിരുന്നു 'വിക്ര'ത്തിന്. ദളപതി വിജയ്‌യുടെ 'മാസ്‌റ്ററി'ന് ശേഷം ലോകേഷ്‌ കനകരാജ്‌ ഒരുക്കുന്ന ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമാണിത്‌. കമല്‍ ഹാസനൊപ്പം വിജയ്‌ സേതുപതി, ഫഹദ്‌ ഫാസില്‍, നരേന്‍, കാളിദാസ്‌ ജയറാം, ചെമ്പന്‍ വിനോദ്‌ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുക.

രാജ്‌കമല്‍ ഫിലിംസ്‌ ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മാണം. ലോകേഷ്‌ കനകരാജ്‌ ആണ് തിരക്കഥ. പ്രശസ്‌ത സ്‌റ്റണ്ട് കൊറിയോഗ്രാഫറായ അന്‍പറിവാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഗിരീഷ് ഗംഗാദരനാണ് ഛായാഗ്രഹകന്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും നിര്‍വ്വഹിക്കും. ഫിലോമിന്‍ രാജ് ആണ് എഡിറ്റിംഗ്.

Also Read: കത്രിക വച്ച്‌ സെന്‍സര്‍ ബോര്‍ഡ്‌; കമല്‍ഹാസന്‍ ചിത്രത്തിന് കട്ടുകള്‍ എത്ര?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.