ETV Bharat / entertainment

ആക്ഷൻ കിംഗ്‌സ് ഇനി സംവിധാനരംഗത്തേക്ക് ; അന്‍പറിവ് മാസ്റ്റേഴ്‌സിന്‍റെ സിനിമയിൽ ഹീറോ ഉലകനായകൻ

Anbariv Masters directorial debut KH237 : രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേർന്നാണ് അന്‍പറിവ് മാസ്റ്റേഴ്‌സിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം നിർമിക്കുന്നത്.

author img

By ETV Bharat Kerala Team

Published : Jan 13, 2024, 2:03 PM IST

Updated : Jan 13, 2024, 7:21 PM IST

അന്‍പറിവ് മാസ്റ്റേഴ്‌സ്  Kamal Haasan KH237  Anbariv Masters directorial debut  കമല്‍ ഹാസൻ
Anbariv Masters directorial debut

തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്‌ത ആക്ഷൻ കൊറിയോഗ്രാഫേഴ്‌സാണ് അന്‍പറിവ് മാസ്റ്റേഴ്‌സ്. കണ്ണഞ്ചിപ്പിക്കുന്ന തകർപ്പൻ ആക്ഷൻ സ്വീക്വൻസുകൾ ഒരുക്കി കയ്യടിനേടിയ ഇരട്ട സഹോദരങ്ങളായ അൻബു മണിയും അറിവ് മണിയും ഇനി സംവിധായകരായും തിളങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അന്‍പറിവ് മാസ്റ്റേഴ്‌സ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമായി (Anbariv Masters directorial debut KH237).

'KH237' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസനാണ് നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. കമല്‍ ഹാസന്‍ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത് (Anbariv Masters Directorial debut).

'ഇതിനോടകം തങ്ങളുടെ കഴിവ് തെളിയിച്ച രണ്ട് പ്രതിഭകൾ അവരുടെ പുതിയ അവതാരത്തിൽ, 'KH237'ന്‍റെ സംവിധായകരായി വരുന്നതിൽ ഏറെ അഭിമാനിക്കുന്നു. അൻപറിവ് മാസ്റ്റേഴ്‌സ്, രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണലിലേക്ക് വീണ്ടും സ്വാഗതം' കമൽ ഹാസൻ എക്‌സിൽ കുറിച്ചു. ഉലകനായകൻ കമൽ ഹാസൻ വേഷമിടുന്ന ഒരു ചിത്രം സംവിധാനം ചെയ്യാൻ തങ്ങൾക്ക് അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു എന്നായിരുന്നു അൻപറിവ് മാസ്റ്റേഴ്‌സിന്‍റെ പ്രതികരണം.

പൂർണമായും ഒരു ആക്ഷൻ പാക്ക്‌ഡ് ചിത്രം തന്നെയാകും 'KH237' എന്നാണ് വിവരം. കമൽ ഹാസൻ ആരാധകരെയും സിനിമാലോകത്തെ തന്നെയും ചിത്രം വിസ്‌മയിപ്പിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഏതായാലും കമൽ ഹാസൻ ആരാധകർക്ക് മികച്ച ദൃശ്യ വിരുന്ന് തന്നെയായിരിക്കും സിനിമയെന്ന് ഉറപ്പാണ്.

കമല്‍ ഹാസന്‍ നായകനായി ഏറ്റവും ഒടുവിൽ പുറത്തുവന്ന 'വിക്രം' സിനിമയ്‌ക്കായി സംഘട്ടനം ഒരുക്കിയതും ഇരട്ട സഹോദരങ്ങളായ അൻബു മണിയും അറിവ് മണിയും ആയിരുന്നു. 2012ൽ റിലീസായ മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെയാണ് ഇവർ സ്റ്റണ്ട് കൊറിയോഗ്രാഫിയ്‌ക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് കെജിഎഫ്, കൈതി, ഡോക്‌ടര്‍, ബീസ്റ്റ്, ലിയോ, ആര്‍ഡിഎക്‌സ്, സലാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്‌സായി ഇവർ വളർന്നു.

ALSO READ: 'തഗ് ലൈഫി'ലെ മറ്റൊരു മലയാളി സാന്നിധ്യം; കമൽഹാസൻ - മണിരത്നം ചിത്രത്തിൽ ജോജു ജോർജും

പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന കല്‍ക്കി 2829, കമല്‍ ഹാസന്‍ ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജനികാന്ത് ചിത്രം വേട്ടയന്‍, രാം ചരണ്‍ - ശങ്കർ ചിത്രം ഗെയിം ചേഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്‌സ് ആക്ഷൻ ഒരുക്കുന്ന പുതിയ സിനിമകൾ. പി ആർ ഒ പ്രതീഷ് ശേഖർ.

Last Updated : Jan 13, 2024, 7:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.