ചുരുങ്ങിയ സമയം കൊണ്ടുതന്നെ പ്രേക്ഷക മനസിൽ ചേക്കേറിയ താരം കല്യാണി പ്രിയദര്‍ശന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ'. കളര്‍ഫുള്‍ ഫാമിലി എന്‍റർടെയ്‌നറായി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതിയിൽ മാറ്റം വരുത്തിയതായി അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ (Kalyani Priyadarshan Sesham Mikeil Fathima Release). നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിലേക്കെത്തുക.
നേരത്തെ നവംബര്‍ മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരുന്നത്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാലാണ് ഇപ്പോൾ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിരിക്കുന്നത്. മനു സി കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.
![Kalyani Priyadarshans Sesham Mikeil Fathima Sesham Mikeil Fathima Release Kalyani Priyadarshans new movie Sesham Mikeil Fathima movie Sesham Mikeil Fathima Sesham Mikeil Fathima Release Date Changed കല്യാണി പ്രിയദര്‍ശന്‍റെ ശേഷം മൈക്കില്‍ ഫാത്തിമ കല്യാണി പ്രിയദര്‍ശൻ ശേഷം മൈക്കില്‍ ഫാത്തിമ ശേഷം മൈക്കില്‍ ഫാത്തിമ നവംബര്‍ 17ന് ശേഷം മൈക്കില്‍ ഫാത്തിമ റിലീസ് തീയതി Sesham Mikeil Fathima Release on november 17 Sesham Mikeil Fathima on november 17 കല്യാണി പ്രിയദര്‍ശന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി Kalyani Priyadarshans Instagram story](https://etvbharatimages.akamaized.net/etvbharat/prod-images/31-10-2023/19903727_kalyani-priyadarshan.png)
ഫുട്ബാള്‍ കമന്റേറ്ററായാണ് കല്യാണി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ സിനിമയുടെ ടീസറും ഗാനവും എല്ലാം സോഷ്യല്‍ മീഡിയയിൽ തരംഗമായിരുന്നു. പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറാണ് 'ടട്ട ടട്ടര' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത്. ഇതാദ്യമായാണ് മലയാള സിനിമയില്‍ അനിരുദ്ധ് തന്‍റെ സാന്നിധ്യം അറിയിക്കുന്നത് എന്നതും ശ്രദ്ധേയം. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഹിഷാം അബ്‌ദുൽ വഹാബാണ്.
ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവര്‍ ചേർന്നാണ് ഒപാഷൻ സ്‌റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ 'ശേഷം മൈക്കില്‍ ഫാത്തിമ' നിർമിക്കുന്നത്. ആഗോളതലത്തില്‍ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്. ലിയോ, ജവാന്‍, ജയിലര്‍ എന്നീ ചിത്രങ്ങളുടെ ബോക്‌സോഫിസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌ണർ.
കല്യാണി പ്രിയദര്‍ശന് പുറമെ സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രഞ്ജിത് നായര്‍ ചിത്രത്തിന്‍റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.
സന്താന കൃഷ്‌ണൻ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ കിരൺ ദാസ് ആണ്. ആര്‍ട്ട് - നിമേഷ് താനൂര്‍, കോസ്റ്റ്യൂം - ധന്യാ ബാലകൃഷ്‌ണന്‍, മേക്കപ്പ് - റോണെക്‌സ് സേവിയര്‍, ചീഫ് അസോസിയേറ്റ് - സുകു ദാമോദര്‍, പബ്ലിസിറ്റി - യെല്ലോ ടൂത്ത്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിച്ചാര്‍ഡ്, ക്രിയേറ്റിവ് പ്രൊഡ്യൂസര്‍ - ഐശ്വര്യ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.