ETV Bharat / entertainment

Kalyani Priyadarshan new movie ഫുട്‌ബോൾ കമന്‍റേറ്റര്‍ ആയി കല്യാണി പ്രിയദര്‍ശന്‍; ശേഷം മൈക്കില്‍ ഫാത്തിമ നവംബറില്‍

Sesham Mikeil Fathima release soon കല്യാണി പ്രിയദര്‍ശന്‍റെ ശേഷം മൈക്കില്‍ ഫാത്തിമ റിലീസിനൊരുങ്ങുന്നു. നവംബര്‍ ആദ്യ വാരം ചിത്രം പ്രദര്‍ശനത്തിനെത്തും..

Kalyani Priyadarshan new movie  Kalyani Priyadarshan  Sesham Mikeil Fathima release soon  Sesham Mikeil Fathima release  Sesham Mikeil Fathima  ഫുട്‌ബോൾ കമന്‍റേറ്റര്‍ ആയി കല്യാണി പ്രിയദര്‍ശന്‍  കല്യാണി പ്രിയദര്‍ശന്‍  ശേഷം മൈക്കില്‍ ഫാത്തിമ നവംബറില്‍  ശേഷം മൈക്കില്‍ ഫാത്തിമ റിലീസ്  കല്യാണി പ്രിയദര്‍ശന്‍റെ പുതിയ സിനിമ
Kalyani Priyadarshan new movie
author img

By ETV Bharat Kerala Team

Published : Oct 25, 2023, 2:13 PM IST

മലയാളികളുടെ പ്രിയതാരം കല്യാണി പ്രിയദര്‍ശന്‍റെ (Kalyani Priyadarshan) റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ശേഷം മൈക്കില്‍ ഫാത്തിമ' (Sesham Mikeil Fathima). സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവംബര്‍ 3നാകും ചിത്രം തിയേറ്ററുകളില്‍ എത്തുക (Sesham Mikeil Fathima Release).

'ശേഷം മൈക്കില്‍ ഫാത്തിമ ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഫാമിലി എന്‍റർടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു ഫുട്‌ബോൾ കമന്‍റേറ്റര്‍ ആയാണ് കല്യാണി വേഷമിടുന്നത്. സിനിമയുടെ ടീസറും, ചിത്രത്തിന് വേണ്ടി പ്രശസ്‌ത സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Also Read: Kalyani Priyadarshan Sesham Mikeil Fathima Teaser 'നിക്കൊരു കമന്‍റേറ്ററാവണം മോളെ'; കല്യാണി പ്രിയദർശന്‍റെ 'ശേഷം മൈക്കിൽ ഫാത്തിമ' ടീസറെത്തി

അനിരുദ്ധ് ആലപിച്ച 'ടട്ട ടട്ടര' ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇതാദ്യമായാണ് മലയാള സിനിമയില്‍ അനിരുദ്ധ് തന്‍റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ഹിഷാം അബ്‌ദുൽ വഹാബാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്.

മനു സി കുമാർ ആണ് സിനിമയുടെ സംവിധാനം. ഒപാഷൻ സ്‌റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവര്‍ ചേർന്നാണ് നിര്‍മാണം. ഗോകുലം മുവീസ് ആണ് ആഗോളതലത്തില്‍ സിനിമയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

ദളപതി വിജയ്‌യുടെ 'ലിയോ', ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ജവാൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഗോകുലം മുവീസ് ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും 'മൈക്കില്‍ ഫാത്തിമ'. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ഗോകുലം മുവീസിന്‍റെ ഡിസ്‌ട്രിബ്യൂഷൻ പാർട്‌നേഴ്‌സ്.

Also Read: Sesham Mikeil Fathima Distribution Rights | കല്യാണിയുടെ 'ശേഷം മൈക്കിൽ ഫാത്തിമ' ; വിതരണാവകാശം സ്വന്തമാക്കി ഗോകുലം മുവീസ്

കല്യാണി കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ഫെമിന, മാല പാർവതി, സുധീഷ്, സാബുമോൻ, ഷഹീൻ സിദ്ധിഖ്, അനീഷ് ജി മേനോൻ, ഷാജു ശ്രീധർ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

സന്താന കൃഷ്‌ണൻ രവിചന്ദ്രൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കല - നിമേഷ് താനൂർ, മേക്കപ്പ് - റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം - ധന്യ ബാലകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് - സുകു ദാമോദർ, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ - രഞ്ജിത് നായർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ - ഐശ്വര്യ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, പബ്ലിസിറ്റി - യെല്ലോ ടൂത്ത്‌സ്, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: 'വര്‍ഷങ്ങള്‍ക്കുശേഷം' ; 'ഹൃദയം' ടീം വീണ്ടും ഒന്നിക്കുന്നു, ഗസ്റ്റ് റോളില്‍ നിവിന്‍ പോളിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.