Kalabhavan Rahul and Subi Suresh wedding plans: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രിയ കലാകാരി സുബി സുരേഷിന്‍റെ വിയോഗത്തിന്‍റെ വേദനയിലാണ് മലയാള സിനിമാലോകം. കഴിഞ്ഞ ദിവസമാണ്, കരള്‍ രോഗത്തെ തുടര്‍ന്ന്, 42 വയസ്സുള്ള സുബി അന്തരിച്ചത്. കലാഭവന്‍ രാഹുലുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നതിനിടെയായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം.
Kalabhavan Rahul about Subi Suresh: സുബിക്ക് എല്ലാ രീതിയിലുമുള്ള ചികിത്സയും കൊടുത്തുവെന്നും എന്നാല്‍ രക്ഷിക്കാന്‍ ആയില്ലെന്നും രാഹുല്‍ പറയുന്നു. 'കുറേ ദിവസം ഐസിയുവില്‍ നോക്കി, പക്ഷേ ആളെ കിട്ടിയില്ല. ഒരുപാട് നാളായി ഞങ്ങള്‍ ഒരുമിച്ചായിരുന്നു പ്രോഗ്രാമിന് പോയിക്കൊണ്ടിരുന്നത്. പിന്നീട് ഭാവിയില്‍ ഒരുമിച്ച് ജീവിക്കാമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ച് സംസാരിച്ചപ്പോള്‍ പല ഘട്ടത്തിലും ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിരുന്നു.
ചില സമയങ്ങളില്‍ ഓര്‍മയൊക്കെ പോകുന്നുണ്ടായിരുന്നു. ഡോക്‌ടര്‍മാരും പറഞ്ഞത് ഇംപ്രൂവായി വരും എന്നാണ്. സോഡിയവും പൊട്ടാസ്യവും ഒക്കെ കുറയാറുണ്ട്. പുള്ളിക്കാരി ഭക്ഷണം കഴിക്കുന്നത് വളരെ കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷണം കഴിക്കുന്നതില്‍ സുബിക്ക് വലിയ താല്‍പ്പര്യം ഇല്ലായിരുന്നു. ജ്യൂസ് മാത്രം കുടിക്കും.' - കലാഭവന്‍ രാഹുല്‍ പറഞ്ഞു.
Also Read: പ്രിയ നടിക്ക് വിട; സുബി സുരേഷിന് അന്തിമോപചാരം അര്‍പ്പിച്ച് ആരാധകരും സഹപ്രവര്‍ത്തകരും
Subi Suresh funeral: അതേസമയം തങ്ങളുടെ പ്രിയ താരത്തെ അവസാനമായി ഒരു നോക്കുകാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ 10 മണി മുതല്‍ വരാപ്പുഴ പുത്തന്‍ പള്ളി പാരിഷ് ഹാളിലായിരുന്നു സുബിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചത്. ശേഷം വൈകിട്ട് മൂന്ന് മണിയോടെ ചേരാനല്ലൂര്‍ പൊതുശ്‌മശാനത്തില്‍ സംസ്‌കാരവും നടന്നു.