Kajol comment on her fair skin colour: തന്‍റെ നിറത്തെ കുറിച്ചുള്ള ട്രോളുകള്‍ക്ക് മറുപടി നല്‍കി ബോളിവുഡ് താരം കജോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലായ്‌പ്പോഴും തന്‍റെ പുതു പുത്തന്‍ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്.
എന്നാല്‍ നടി പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും ട്രോളുകള്‍ക്ക് വിധേയമാകാറുണ്ട്. കജോളിന്‍റെ നിറത്തെ ചൊല്ലിയാകും ട്രോളുകള്‍. ചര്‍മ്മം വെളുപ്പിക്കാനായി നടി ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായതായി പലപ്പോഴും ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ നിറത്തിന്‍റെ പേരിലുള്ള ട്രോളുകള്‍ക്ക് ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം.
Kajol fully covered her face: കറുത്ത മാസ്‌ക് ഉപയോഗിച്ച് മുഖം പൂര്‍ണമായും മറച്ചിരിക്കുന്ന ഒരു ചിത്രം പങ്കുവച്ചാണ് കജോള്‍ ഇന്‍സ്റ്റഗ്രാമിലെത്തിയത്. ഒരു കൂളിംഗ് ഗ്ലാസും താരം ധരിച്ചിട്ടുണ്ട്. 'ഞാന്‍ എങ്ങനെയാണ് സുന്ദരിയായത് എന്ന് ചോദിക്കുന്നവര്‍ക്കായി' എന്ന അടിക്കുറിപ്പോടുകൂടിയുള്ളതാണ് താരത്തിന്‍റെ പോസ്‌റ്റ്. സണ്‍ബ്ലോക്ക്ഡ് എന്ന ഹാഷ്‌ടാഗോടു കൂടിയാണ് താരം ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറി പങ്കുവച്ചിരിക്കുന്നത്.
Kajol upcoming projects: 'സലാം വെങ്കി' ആയിരുന്നു കജോളിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. 'ദി ഗുഡ് വൈഫ്- പ്യാര്‍ കാനൂന്‍ ധോക്ക' എന്ന വെബ് സീരീസില്‍ അഭിനയിച്ച് വരികയാണിപ്പോള്‍ കജോള്‍. സിബിഎസ് സീരീസിന്‍റെ അഡാപ്‌റ്റേഷനാണ് കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഈ സീരീസ്.
Kajol about her projects: തന്‍റെ പ്രൊജക്‌ടുകളെ കുറിച്ചും തിരഞ്ഞെടുപ്പുകളെ കുറിച്ചും കജോളിന് വ്യക്തമായ ധാരണയുണ്ട്. ഇതേ കുറിച്ചുള്ള കജോളിന്‍റെ വാക്കുകള്‍ മാധ്യമ ശ്രദ്ധ നേടുകയാണ്. 'ഒരുപാട് ആളുകള്‍ എന്നെ സമീപിക്കുന്നു. തിരക്കഥ മുഴുവനും വായിക്കേണ്ടതിനാല്‍ ഇതെനിക്ക് ശരിയാകില്ല. എനിക്ക് താല്‍പ്പര്യം ഇല്ലാത്ത ചില വിഭാഗങ്ങളുണ്ട്.
Also Read: 'ജീവിതം ആസ്വാദ്യകരമെങ്കില്‍ ഭയത്തിന് സ്ഥാനമില്ല'; 'സലാം വെങ്കി'യുടെ വിശേഷങ്ങള്‍ പങ്കുവച്ച് കജോള്‍
Kajol not like dark films: ഒരു ഡാര്‍ക്ക് ഫിലിം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനെ കുറിച്ച് വളരെ വ്യക്തതയുണ്ട്. ഡാര്‍ക്ക് ഫിലിമുകള്‍ കാണുന്നത് എനിക്ക് ഇഷ്‌ടമല്ല. കാണാന്‍ ഇഷ്‌ടപ്പെടാത്ത സിനിമകള്‍ ചെയ്യാറുമില്ല. എന്‍റെ ജോലിയില്‍ എനിക്ക് ഉയര്‍ന്ന നിലവാരം നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് ചെയ്യുന്നതില്‍ ഒരു കാര്യവും ഇല്ല.
Kajol likes to read books more than film: ഞാന്‍ നല്ലൊരു വായനക്കാരിയാണ്. വായിക്കാൻ നല്ല പുസ്‌തകമുണ്ടെങ്കിൽ എനിക്ക് ഉറക്കം ഉപേക്ഷിക്കാം. ഞാൻ സിനിമ കാണുന്നതിനേക്കാൾ കൂടുതൽ പുസ്‌തകങ്ങൾ വായിക്കുന്നു. സത്യമായും ഞാൻ അധികം സിനിമകൾ കാണാറില്ല. ഞാൻ നിരക്ഷരയാണെന്ന് ആളുകൾ കരുതിയേക്കാം. എനിക്കൊരു തിരക്കഥ എടുത്ത് പറയണം. ദൈവമേ, എനിക്കിത് വായിച്ചുതീർക്കണം'- കജോള്‍ പറഞ്ഞു.