ETV Bharat / entertainment

നവരാത്രി പൂജയിൽ മകനൊപ്പം ഭക്ഷണം വിളമ്പി കജോൾ; വീഡിയോ ഏറ്റെടുത്ത് ആരാധകർ - ദുർഗ പൂജ

വലിയ പാത്രത്തിൽ പരമ്പരാഗത ബംഗാളി വിഭവമായ ഭോഗ് കജോൾ കൈയിലേന്തിയിരിക്കുന്നതും മകൻ ഭക്തർക്ക് വിളമ്പുന്നതുമായ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Bollywood actor Kajol  kajol and son yug celebrate durga puja  kajol durga puja  kajol celebrate durga puja with son  kajol son yug  നവരാത്രി പൂജ  നവരാത്രി ആഘോഷം  കജോൾ നവരാത്രി ആഘോഷം  മകനൊപ്പം ഭക്ഷണം വിളമ്പി കജോൾ  ബോളിവുഡ് താരം കജോൾ  ദുർഗ പൂജ  കജോൾ
നവരാത്രി പൂജയിൽ മകനൊപ്പം ഭക്ഷണം വിളമ്പി കജോൾ
author img

By

Published : Oct 3, 2022, 4:31 PM IST

ദുർഗ പൂജയുടെ ഭാഗമായി ബോളിവുഡ് താരം കജോൾ മകനോടൊപ്പം ഭക്ഷണം വിളമ്പുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. മകൻ യുഗ് ദേവ്‌ഗണിനൊപ്പം ദുർഗ പൂജയോടനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. വലിയ പാത്രത്തിൽ പരമ്പരാഗത ബംഗാളി വിഭവമായ ഭോഗ് കജോൾ കൈയിലേന്തിയിരിക്കുന്നതും മകൻ ഭക്തർക്ക് വിളമ്പുന്നതും ദൃശ്യങ്ങളിൽ കാണാം.

കജോൾ തന്നെയാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂജാകർമങ്ങൾക്കിടെയാണ് ഇരുവരും ചേർന്ന് ഭക്ഷണം വിളമ്പിയത്. കുടുംബത്തിന്‍റെ ആചാരരീതികൾ പിന്തുടർന്നു കൊണ്ടുള്ള പൂജാകർമങ്ങളാണ് നടന്നത്.

പിങ്ക് സാരി ധരിച്ചാണ് ചടങ്ങിൽ കജോൾ പങ്കെടുത്തത്. പിങ്ക് കുർത്തയാണ് യുഗ് ധരിച്ചിരുന്നത്. ദ ഗുഡ് വൈഫ് എന്ന വെബ്‌സീരിസിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് കജോൾ. ജൂലിയാന മർഗുലീസ് പ്രധാന വേഷത്തിലെത്തിയ അമേരിക്കൻ കോർട്ട് റൂം ഡ്രാമയായ ദ ഗുഡ് വൈഫ് എന്ന വെബ്‌സീരിസിന്‍റെ ഇന്ത്യൻ വേർഷനാണ് ഇത്.

2016ലാണ് അമേരിക്കൻ ഗുഡ് വൈഫ് അവസാനിച്ചത്. സുപൻ വർമ സംവിധാനം ചെയ്യുന്ന വെബ്‌സീരീസ് ഹോട്ട്‌സ്റ്റാറിൽ റിലീസ് ചെയ്യും. അഹാന കുമ്ര, വിശാൽ ജേത്വ എന്നിവർക്കൊപ്പം 'സലാം വെങ്കി'യിലും കജോൾ വേഷമിടും. രേവതിയാണ് ചിത്രത്തിന്‍റെ സംവിധാനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.