മമ്മൂട്ടിയുടെ (Mammootty) ഏറ്റവും പുതിയ റിലീസ് 'കാതല്‍ ദി കോര്‍' (Kaathal The Core) മികച്ച സിനിമാനുഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. നവംബര്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച രീതിയില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തില്‍ 'കാതലിന്‍റെ' സക്‌സസ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ (Kaathal The Core Success Teaser).
മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയും സക്‌സസ് ടീസര്‍ പങ്കുവച്ചിട്ടുണ്ട്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് അടങ്ങുന്നതാണ് സക്‌സസ് ടീസര്‍. ചിത്രത്തിലെ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളും വേദനയുമാണ് സകസ്‌സ് ടീസറില്‍ ദൃശ്യമാകുന്നത്. ടീസറിനൊടുവില്‍ വിപ്ലവാത്മകമായ വിജയം എന്നും പരാമര്‍ശിക്കുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
സമകാലിക പ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ പക്വതയോടെയാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മനുഷ്യ മനസ്സുകളിൽ മൂടി കിടക്കുന്നതും ഒളിപ്പിച്ചു വെച്ചിരിക്കുന്നതും മുറിവേൽപ്പിക്കുന്നതുമായ വികാര വിചാരങ്ങളാണ് 'കാതല്‍ ദി കോര്‍' ചര്‍ച്ച ചെയ്യുന്നത്. സുഖമുള്ളൊരു വേദനയാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
Also Read: മമ്മൂട്ടിയുടെ കാതല്‍ ഇനി ഒടിടിയില്‍ ; ഒരു മാസത്തിന് ശേഷം ജിയോ സിനിമയില്‍
'കാതൽ ദി കോർ' ഒടിടിയിലും റിലീസിനൊരുങ്ങുകയാണ് (Kaathal The Core OTT Release). ഡിസംബറിലാകും ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് തുടരുക. ഈ ക്രിസ്‌മസിന് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ സിനിമയില്‍ ചിത്രം സ്‌ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബർ 23നോ ഡിസംബർ 24നോ ആകും ചിത്രം എത്തുക.
ജിയോ ബേബി സംവിധാനം ചെയ്‌ത ഫാമിലി ഡ്രാമയില്‍ തെന്നിന്ത്യന്‍ താരം ജ്യോതികയാണ് (Jyotika) മമ്മൂട്ടിയുടെ നായികയായി എത്തിയത്. സംവിധായകൻ ജിയോ ബേബിയുമായും, ജ്യോതികയുമായുമുള്ള മമ്മൂട്ടിയുടെ ആദ്യ സഹകരണം കൂടിയാണ് ചിത്രം.
അടുത്തിടെ ഗോവയില്‍ നടന്ന 54-ാമത് ഐഎഫ്‌എഫ്‌ഐയില്‍ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 'കാതലി'ലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌ത മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി തുടങ്ങിയവർ ചിത്രം കാണാൻ ഗോവയില്‍ എത്തിയിരുന്നു (Kaathal The Core screened at IFFI 2023). കാതലില്‍ ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ആദര്‍ശ് സുകുമാരന്‍,ചിന്നു ചാന്ദ്നി, ജോസി സിജോ, അനഘ അക്കു തുടങ്ങിയവരും അഭിനയിച്ചു.
ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചത്. സാലു കെ തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും മാത്യൂസ് പുളിക്കന്‍ സംഗീതവും ഒരുക്കി. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിലായിരുന്നു 'കാതലി'ന്‍റെ നിര്‍മാണം. മമ്മൂട്ടി കമ്പനി നിര്‍മിച്ച മൂന്നാമത്തെ ചിത്രം കൂടിയാണ് 'കാതല്‍'. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' ആണ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഒരുങ്ങിയ ആദ്യ ചിത്രം. 'റോഷാക്ക്' ഈ ബാനറില്‍ ഒരുങ്ങിയ രണ്ടാമത്തെ ചിത്രമാണ്.