Kaaliyan motion poster: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് 'കാളിയന്‍'. താരത്തിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ മോഷന്‍ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു മല മുകളില്‍ കുതിരപ്പുറത്ത് ആയുധവുമേന്തി ഇരിക്കുന്ന താരത്തെയാണ് മോഷന്‍ പോസ്‌റ്ററില്‍ കാണാനാവുക.
Prithviraj as Kaaliyan: 1700 കളിലെ വേണാട്ടിലെ ഉഗ്ര പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. വേണാട് പടനായകന്‍ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്‌തനുമായ കാളിയന്‍റെ വേഷമാണ് സിനിമയില്‍ പൃഥ്വിരാജിന്. ആക്ഷന്‍ സ്വീക്വന്‍സുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ നിരവധി കളരിപ്പയറ്റ് രംഗങ്ങളും ഉണ്ടാവും.
- " class="align-text-top noRightClick twitterSection" data="">
Director Mahesh about Kaaliyan: നവാഗതനായ എസ്.മഹേഷ് ആണ് കാളിയന്‍റെ സംവിധാനം. 'കാളിയന്‍ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. കേരളത്തിലെ തെക്കന്‍ നാടോടിക്കഥകളെ ആസ്‌പദമാക്കിയുള്ള ആദ്യ ചിത്രമാണിത്. ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകള്‍ തെക്കന്‍ പാട്ടുകളില്‍ വാഴ്‌ത്തപ്പെട്ടിട്ടുണ്ട്, പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്‍റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിത്.'-സിനിമയെ കുറിച്ച് സംവിധായകന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
Kaaliyan cast and crew: 'കാളിയനി'ല്‍ സത്യരാജും സുപ്രധാന വേഷത്തിലെത്തും. വന്‍ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മൂണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ രാജീവ് ഗോവിന്ദയാണ് നിര്‍മാണം. ബിടി അനില്‍ കുമാറിന്‍റേതാണ് തിരക്കഥ. സുജിത് വാസുദേവാണ് ഛായാഗ്രഹണം. കെജിഎഫ് സംഗീതജ്ഞന്‍ രവി ബസ്‌റൂര്‍ ആണ് 'കാളിയന്' വേണ്ടിയും ഈണം ഒരുക്കുക.
ദേശീയ അവാര്‍ഡ് ജേതാവ് ബംഗ്ലന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. സുജിത് സുധാകര്‍ വസ്‌ത്രാലങ്കാരവും, റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കും. ദീപക് പരമേശ്വരന്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
Kaaliyan shooting: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ചിത്ര പ്രഖ്യാപനം. എന്നാല്‍ കൊവിഡ് അടക്കമുള്ള പല സാഹചര്യങ്ങളില്‍ സിനിമയുടെ ചിത്രീകരണം നീണ്ടുപോവുകയായിരുന്നു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന.