ETV Bharat / entertainment

ജഗതിയുടെ വീട്ടില്‍ കേക്ക്‌ മുറിച്ച്‌ ആഘോഷം; ആറാം ഭാഗം സൂചന നല്‍കി സംവിധായകന്‍

K Madhu visited Jagathy Sreekumar: ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് സംവിധായകൻ കെ.മധു. പേയാടുള്ള ജഗതിയുടെ വസതിയിലെത്തി കേക്ക് മുറിച്ച്‌ ആഘോഷം പങ്കിട്ടിരിക്കുകയാണ് സംവിധായകന്‍.

K Madhu visited Jagathy Sreekumar  ജഗതിയുടെ വീട്ടില്‍ കേക്ക്‌ മുറിച്ച്‌ ആഘോഷം  ഗതി ശ്രീകുമാറിനെ സന്ദർശിച്ച് സംവിധായകൻ കെ.മധു  Jagathy Sreekumar invites K Madhu  K Madhu about CBI 6  K Madhu about CBI 5 The Brain  K Madhu about Jagathy Sreekumar's re entry  K Madhu Thanks to audience  Mammootty Mukesh Jagathy team up  CBI series  CBI 5 The Brain cast and crew
ജഗതിയുടെ വീട്ടില്‍ കേക്ക്‌ മുറിച്ച്‌ ആഘോഷം; ആറാം ഭാഗം സൂചന നല്‍കി സംവിധായകന്‍
author img

By

Published : May 6, 2022, 2:46 PM IST

Updated : May 6, 2022, 3:55 PM IST

തിരുവനന്തപുരം: നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം സിനിമയിലേയ്‌ക്കുള്ള ജഗതി ശ്രീകുമാറിന്‍റെ തിരിച്ചുവരിന് കാരണമായ ചിത്രമാണ് മമ്മൂട്ടിയുടെ കുറ്റാന്വേഷണ സിനിമയായ 'സിബിഐ 5'. സിബിഐ 5ന്‍റെ വൻ വിജയത്തിനു പിന്നാലെ ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് സംവിധായകൻ കെ.മധു. പേയാടുള്ള ജഗതിയുടെ വസതിയിലെത്തി കേക്ക് മുറിച്ച്‌ ആഘോഷം പങ്കിട്ടിരിക്കുകയാണ് സംവിധായകന്‍.

Jagathy Sreekumar invites K Madhu: കെ.മധു വീട്ടിലെത്തിയപ്പോൾ ചിരിച്ച മുഖത്തോടെ കൈ വീശിയാണ് ജഗതി അദ്ദേഹത്തെ സ്വീകരിച്ചത്. വ്യക്തിപരമായും ചലച്ചിത്രപരമായും വർഷങ്ങൾ നീണ്ട ആത്മബന്ധമുള്ളവരാണ് ജഗതി ശ്രീകുമാറും കെ.മധുവും. അൽപനേരം ഇരുവരും കുശലാന്വേഷണം നടത്തിയ ശേഷം കേക്ക് മുറിച്ച്‌ ആഘോഷിച്ചു.

K Madhu about CBI 6: ആഘോഷത്തിനിടെ സിബിഐ ആറാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കി സംവിധായകന്‍. സിബിഐ സിരീസിലെ ആദ്യ ഭാഗങ്ങൾ മികച്ച വിജയം കൈവരിച്ച സാഹചര്യത്തിലാണ് 'സിബിഐ 5' നെ കുറിച്ച് ചിന്തിച്ചതെന്നും അത് യാഥാർഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അഞ്ചാം ഭാഗവും പ്രേക്ഷകർ ഇരുകരങ്ങളും നീട്ടി സ്വീകരിച്ച സാഹചര്യത്തിൽ സിബിഐ ആറാം ഭാഗത്തെക്കുറിച്ച് ആലോചിക്കുമെന്ന്‌ കെ.മധു വ്യക്തമാക്കി.

ജഗതി ശ്രീകുമാറിനെ സന്ദർശിച്ച് സംവിധായകൻ കെ.മധു

K Madhu about CBI 5 The Brain: 'ലോക ചരിത്രത്തിൽ ഭാഗമാകേണ്ട ചിത്രമാണ് 'സിബിഐ 5'. ആദ്യ ഭാഗത്തിന്‍റെ ഭാഗമായിരുന്ന സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നിർമ്മാതാവ് സ്വർഗ ചിത്ര അപ്പച്ചൻ, മമ്മൂട്ടി എന്നിവരടങ്ങുന്ന ഇതേ കൂട്ടുകെട്ടാണ് അഞ്ചാം ഭാഗത്തിലും ഒരുമിച്ചത്. നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം 'സിബിഐ 5'ലൂടെ ജഗതി ശ്രീകുമാറിൻ്റെ ഗംഭീര തിരിച്ചുവരവിനാണ് പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്‌. തുടർന്നും അദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാകും.

K Madhu about Jagathy Sreekumar's re entry: ചിത്രീകരണം തുടങ്ങുമ്പോൾ ജഗതി ശ്രീകുമാറിൻ്റെ തിരിച്ചുവരവിനെ കുറിച്ച് വലിയ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ സിബിഐ ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ കഥാപാത്രത്തിന് ചില വ്യത്യസ്‌തതകളുണ്ടായിരുന്നു. അഞ്ചാം ഭാഗത്തിലും ആ വ്യത്യസ്‌തത ഉണ്ടാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. മമ്മൂട്ടിയും ഈ ആഗ്രഹം പങ്കുവെച്ചിരുന്നു. റിലീസിന് ശേഷം തിയേറ്ററുകളിൽ ഏറെ കൈയടി നേടിയതും അദ്ദേഹത്തിൻ്റെ വിക്രം എന്ന കഥാപാത്രമാണ്.' -കെ.മധു പറഞ്ഞു.

K Madhu Thanks to audience: ചിത്രം ഏറ്റെടുത്ത കുടുംബ പ്രേക്ഷകർക്കും കെ.മധു നന്ദി അറിയിച്ചു. സിനിമ കാണാൻ തിയേറ്ററിൽ പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പോകുമെന്ന അർഥത്തിൽ ജഗതി ശ്രീകുമാർ തലയാട്ടി.

Mammootty Mukesh Jagathy team up: പതിനേഴ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സിബിഐ 5ലൂടെയാണ് മമ്മൂട്ടിക്കൊപ്പം ജഗതി ശ്രീകുമാറും മുകേഷും ഒരേ ഫ്രെയിമിലെത്തുന്നത്‌. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ചിത്രത്തിലൂടെ സേതുരാമയ്യരും വിക്രമും ചാക്കോയും വീണ്ടും ഒന്നിച്ചു. ചാക്കോ ആയി മുകേഷും വിക്രമായി ജഗതി ശ്രീകുമാറും വീണ്ടുമെത്തി. അനൂപ്‌ മേനോനും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.

CBI series: മേക്കിങ്ങിലും അവതരണ ശൈലിയിലും അടിമുടി മാറ്റങ്ങളോടെയാണ്‌ സിബിഐ അഞ്ചാം ഭാഗം വീണ്ടും പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. കെ.മധുവിന്‍റെ സംവിധാനത്തില്‍ എസ്‌.എന്‍.സ്വാമിയുടെ തിരക്കഥയില്‍ സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണം. 1988 ഫെബ്രുവരി 18നാണ്‌ സിബിഐ സിരീസിലെ ആദ്യ ചിത്രമായ 'ഒരു സിബിഐ ഡയറിക്കുറിപ്പ്‌' പുറത്തിറങ്ങിയത്‌. പിന്നീട്‌, 'ജാഗ്രത', 'സേതുരാമയ്യര്‍ സിബിഐ', 'നേരറിയാന്‍ സിബിഐ' എന്നീ സിനിമകളും പുറത്തിറങ്ങി. 17 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് അഞ്ചാം ഭാഗം ഒരുങ്ങുന്നത്‌.

CBI 5 The Brain cast and crew: രണ്‍ജി പണിക്കര്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ്‌ പോത്തന്‍, രമേശ്‌ പിഷാരടി, പ്രശാന്ത്‌ അലക്‌സാണ്ടര്‍, സുദേവ്‌ നായര്‍, ഇടവേള ബാബു, ജയകൃഷ്‌ണന്‍, അസീസ്‌ നെടുമങ്ങാട്‌, സന്തോഷ്‌ കീഴാറ്റൂര്‍, കോട്ടയം രമേശ്‌, പ്രസാദ്‌ കണ്ണന്‍, സുരേഷ്‌ കുമാര്‍, ആശ ശരത്, തന്തൂര്‍ കൃഷ്‌ണന്‍, അന്ന രേഷ്‌മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക നായര്‍, മാളവിക മേനോന്‍, സ്വാസിക തുടങ്ങി വന്‍ താരനിരയാണ്‌ ചിത്രത്തില്‍ അണിനിരന്നത്‌.‌ അഖില്‍ ജോര്‍ജ്‌ ആണ് ഛായാഗ്രഹണം. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. സിബിഐ സിരീസിലെ മറ്റ്‌ നാല്‌ ഭാഗങ്ങള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത്‌ സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. തിരുവനന്തപുരം, ഹൈദരാബാദ്‌, ഡല്‍ഹി എന്നിവിടങ്ങളാണ്‌ ലൊക്കേഷനുകള്‍.

Also Read: ഒരു തലമുറ മാറ്റത്തിന്‍റെ സിനിമ; ആര്‍ക്കും കിട്ടാത്ത ഭാഗ്യമെന്ന്‌ സംവിധായകന്‍

Last Updated : May 6, 2022, 3:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.