Jr NTR with Koratala Siva: ജൂനിയര്‍ എന്‍ടിആറിന്‍റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. 'ആര്‍ആര്‍ആറി'ന് ശേഷം കൊരട്ടല ശിവയുടെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണിപ്പോള്‍ ജൂനിയര്‍ എന്‍ടിആര്‍. 'എന്‍ടിആര്‍ 30' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന കൊരട്ടല ശിവയുടെ ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
NTR 30 motion poster: 'എന്‍ടിആര്‍ 30'ന്‍റെ മോഷന്‍ പോസ്‌റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ഇന്ന് പുറത്തുവിട്ടു. താരത്തിന്‍റെ 39ാം ജന്മദിനത്തിലാണിതെന്ന പ്രത്യേകതയുമുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
Jr NTR shares NTR motion poster: ജൂനിയര്‍ എന്‍ടിആറും മോഷന്‍ പോസ്‌റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് തന്‍റെ പുതിയ ചിത്രത്തിന്‍റെ മോഷന്‍ പോസ്‌റ്റര്‍ താരം പങ്കുവച്ചത്. ഭയവും ധൈര്യവും തമ്മിലുള്ള പോരാട്ടമാണ് മോഷന്‍ പോസ്‌റ്ററില്‍ ദൃശ്യമാവുക.
അരിവാള്‍ കത്തിയും കോടാലിയും പിടിച്ച് നില്‍ക്കുന്ന എന്‍ടിആറിനെയും പോസ്‌റ്ററില്‍ കാണാം. 'ധൈര്യത്തിന് അറിയില്ല പരിധിവിട്ട് പായാന്‍ പാടില്ലെന്ന്... ഭയത്തിന് അറിയണം തടയേണ്ട സമയം വന്നെന്ന്' - മോഷന്‍ പോസ്‌റ്ററിലെ പ്രസക്‌ത ഭാഗമാണിത്. എന്‍ടിആര്‍ തന്നെയാണ് ഈ വിവരണം ഡബ്ബ് ചെയ്‌തിരിക്കുന്നത്.
JR NTR latest movie: എസ്.എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ആര്‍ആറി'ലാണ് ജൂനിയര്‍ എന്‍ടിആര്‍ ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്‌ചവച്ചത്. 'ബാഹുബലി' രണ്ടാം ഭാഗത്തിന് ശേഷമുള്ള രാജമൗലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'. 'ബാഹുബലി 2'ന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ആര്‍ആര്‍ആര്‍' എത്തുന്നത്. അച്ഛന്‍ കെ.വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്‌ക്ക് രാജമൗലിയാണ് തിരക്കഥ. സായ് മാധവ് ബുറയാണ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കിയത്.
RRR theatre release: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച് 24നാണ് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ബോക്‌സ്‌ഓഫീസ് വിജയമായ ചിത്രം ഒടിടിയിലും റിലീസിനെത്തി.
RRR OTT release: സീ5 ലൂടെ മെയ് 20നാണ് ചിത്രം ഒടിടി റിലീസ് ചെയ്‌തത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഇംഗ്ലീഷ് സബ്‌റ്റൈറ്റില്‍ ഉള്‍പ്പടെ സീ5 ലൂടെ 'ആര്‍ആര്‍ആര്‍' കാണാം. സീ 5 ഗ്ലോബല്‍ പ്രീമിയം വരിക്കാര്‍ക്ക് ചിത്രം സൗജന്യമായി കാണാം. ഫോര്‍ കെ ക്വാളിറ്റിയില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദമികവിലാണ് സീ 5 ആര്‍ആര്‍ആര്‍ എത്തിക്കുന്നത്.
RRR stars: ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്‌ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂസി, റേ സ്‌റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. 1920ല്‍ സ്വാതന്ത്ര്യ സമര സേനാനികളായ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ ജീവിത കഥയെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രമാണ് 'ആര്‍ആര്‍ആര്‍'.
Koratala Siva movies: ചിരഞ്ജീവി, രാം ചരണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ആചാര്യ ആണ് കൊരട്ടല ശിവ ഒരുക്കിയ മറ്റൊരു പുതിയ ചിത്രം. ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായികയായെത്തിയത്. ഏപ്രില്‍ 29ന് തിയേറ്ററുകളിലെത്തിയ ചിത്രവും ഒടിടി റിലീസ് ചെയ്‌തു. മെയ് 20ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്‌തത്.
Also Read: ഒടിടിയില്‍ എത്തിയ ആര്‍ആര്‍ആര്‍ ആര്‍ക്കൊക്കെ കാണാം?