ETV Bharat / entertainment

'സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്‌സ്‌ ചെയ്‌തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ': ജൂഡ്‌ ആന്‍റണി - Jude Anthany Joseph

Jude Anthany Joseph about Film reviewing: നല്ല സിനിമയെ എഴുതി തോൽപ്പിക്കാനും മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും കഴിയില്ലെന്ന് സംവിധായകന്‍ ജൂഡ്‌ ആന്‍റണി ജോസഫ്‌

Jude Anthany Joseph reacts on Film reviewing  Jude Anthany Joseph Facebook post  Jude Anthany Joseph reacts to Anjali Menon  Anjali Menon controversy movie reviewing statement  ജൂഡ്‌ ആന്‍റണി  സിനിമ സംവിധാനം  അഞ്ജലി മേനോന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ച്  ജൂഡിന്‍റെ പ്രതികരണം  അഞ്ജലി മേനോന്‍  Anjali Menon about movie reviewing  Jude Anthany Joseph about Film reviewing  Jude Anthany Joseph  Anjali Menon
'സിനിമ സംവിധാനം ചെയ്യാന്‍ പോലും കോഴ്‌സ്‌ ചെയ്‌തിട്ടില്ല, പിന്നെയല്ലേ അഭിപ്രായം പറയാൻ': ജൂഡ്‌ ആന്‍റണി
author img

By

Published : Nov 17, 2022, 10:02 AM IST

Jude Anthany Joseph reacts on Film reviewing: സിനിമ നിരൂപണത്തെ കുറിച്ചുള്ള സംവിധായിക അഞ്ജലി മേനോന്‍റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജൂഡ്‌ ആന്‍റണി. സിനിമ സംവിധാനം ചെയ്യാന്‍ വേണ്ടി പോലും സിനിമ പഠിക്കാന്‍ കോഴ്‌സ്‌ ചെയ്‌തിട്ടില്ലെന്നാണ് ജൂഡ്‌ ആന്‍റണി പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ജൂഡിന്‍റെ പ്രതികരണം.

Jude Anthany Joseph Facebook post: 'ഞാൻ സിനിമ പ്രേക്ഷകനാണ്. അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നയാൾ. സിനിമ ഡയറക്ട് ചെയ്യാൻ വേണ്ടി പോലും കോഴ്‌സ്‌ ചെയ്‌തിട്ടില്ല. പിന്നെയല്ലേ അഭിപ്രായം പറയാൻ. നല്ല സിനിമയെ എഴുതി തോൽപ്പിക്കാൻ ആകില്ല. അതുപോലെ മോശം സിനിമയെ എഴുതി വിജയിപ്പിക്കാനും. As simple as that'.-ജൂഡ്‌ ആന്‍റണി കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

Anjali Menon controversy movie reviewing statement: സിനിമകള്‍ കണ്ട് അഭിപ്രായം പറയാമെന്നും എന്നാല്‍ ആദ്യ രംഗവും ഇടവേളയും ആകുമ്പോള്‍ വരുന്ന ട്വീറ്റുകള്‍ ഉത്തരവാദിത്തം ഇല്ലായ്‌മയാണെന്നുമാണ് അഞ്ജലി മേനോന്‍ പറഞ്ഞത്. സിനിമ എഡിറ്റിങ്‌ എങ്ങനെയാണെന്ന് പഠിക്കാതെ സിനിമയ്‌ക്ക് ലാഗ് ഉണ്ടെന്നൊക്കെ പറയുന്നത് മോശം പ്രവണതയാണെന്നും അവര്‍ പറഞ്ഞു.

Anjali Menon about movie reviewing: സിനിമ നിരൂപണം നടത്തുമ്പോള്‍ അതിന് മുമ്പ് സിനിമ എന്തെന്നും സിനിമ എങ്ങനെ രൂപപ്പെടുന്നുവെന്നും അറിഞ്ഞിരിക്കണമെന്നും നിരൂപകയും മാധ്യമപ്രവര്‍ത്തകയുമായ ഉദയ താര നായരെ ഉദാഹരമായി കാട്ടി അഞ്ജലി മേനോന്‍ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിരിന്നു. തന്‍റെ പരാമര്‍ശം പ്രേക്ഷകരെ കുറിച്ചല്ലെന്നും സിനിമ നിരൂപണം തൊഴിലായി കൊണ്ടു നടക്കുന്നവരെ കുറിച്ചാണെന്നും സംവിധായിക പിന്നീട് വ്യക്തമാക്കിയിരുന്നു.

Also Read: 'സിനിമകള്‍ക്ക് ലാഗുണ്ടെന്ന് കേള്‍ക്കുമ്പോള്‍ ചിരിവരും, സംവിധായകര്‍ പേസ് തീരുമാനിച്ചിട്ടുണ്ടാകുമല്ലോ' ; അഞ്ജലി മേനോന്‍ പറഞ്ഞത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.