ETV Bharat / entertainment

മുടി ഇല്ലാത്തതില്‍ എനിക്കോ കുടുംബത്തിനോ വിഷമമില്ല, വെറുതെ മമ്മൂട്ടിയെ ചൊറിയേണ്ട : ജൂഡ് ആന്‍റണി - Jude new movie 2018 teaser launch

Jude Anthany reacts on body shaming comments: 'തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്' -എന്ന മമ്മൂട്ടിയുടെ വാക്കുകളില്‍ ബോഡി ഷെയിമിംഗ് ആരോപിച്ചവര്‍ക്ക് മറുപടിയുമായി ജൂഡ് ആന്‍റണി ജോസഫ്

Jude Anthany Joseph reacts  Jude Anthany Joseph  Mammootty body shaming allegation  Mammootty  വെറുതെ മമ്മൂട്ടിയെ ചൊറിയേണ്ട  മമ്മൂട്ടിയുടെ വാക്കുകളെ ബോഡി ഷെയിമിംഗ് ആക്കി  ചുട്ട മറുപടി നല്‍കി ജൂഡ്‌ ആന്‍റണി  ജൂഡ് ആന്‍റണി  മമ്മൂട്ടി  2018 എവരിവണ്‍ ഈസ് എ ഹീറോ  2018 എവരിവണ്‍ ഈസ് എ ഹീറോ ടീസര്‍  Jude Anthany Joseph Facebook post  Mammootty about Jude Anthany Joseph  Jude new movie 2018 teaser launch  Jude Anthany reacts on body shaming comments
ബോഡി ഷെയിമിംഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ജൂഡ്
author img

By

Published : Dec 14, 2022, 11:14 AM IST

Jude new movie 2018 teaser launch: ജൂഡ്‌ ആന്‍റണി ജോസഫിന്‍റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് '2018 എവരിവണ്‍ ഈസ് എ ഹീറോ'. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മെഗാസ്‌റ്റാര്‍ മമ്മൂട്ടി ഉള്‍പ്പടെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ടീസര്‍ ലോഞ്ചിംഗ്.

Mammootty about Jude Anthany Joseph: ചടങ്ങിലെ പ്രസംഗത്തിനിടെ ജൂഡിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു. 'ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട്' എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ജൂഡിനെ മമ്മൂട്ടി ബോഡി ഷെയിമിംഗ് നടത്തിയെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

  • " class="align-text-top noRightClick twitterSection" data="">

Jude Anthany reacts on body shaming comments: വിമര്‍ശനങ്ങള്‍ അതിരുകടന്നപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ച് ജൂഡ് ആന്‍റണി രംഗത്തെത്തി. താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹം സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ വളച്ചൊടിക്കരുതെന്നുമാണ് ജൂഡ് ആന്‍റണി പറയുന്നത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ജൂഡിന്‍റെ പ്രതികരണം.

Also Read: കേരളം ഒറ്റക്കെട്ടായി അതീജീവിച്ച നൂറ്റാണ്ടിന്‍റെ പ്രളയം ബിഗ് സ്‌ക്രീനില്‍, ആകാംഷയുണര്‍ത്തി 2018 ടീസര്‍

Jude Anthany Joseph Facebook post: 'മമ്മൂക്ക എന്‍റെ മുടിയെ കുറിച്ചുപറഞ്ഞത് ബോഡി ഷെയിമിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുകൊണ്ട് വരുന്നവരോട്. മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്‍റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം കണ്‍സേണ്‍ ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്‍റെ മുടി പോയതിന്‍റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്‌ദമുയർത്തുവിൻ. ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവുചെയ്‌ത് വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ...'-ജൂഡ് ആന്‍റണി ജോസഫ് കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.