ഹൈദരാബാദ്: തെലുഗു സൂപ്പർ താരം ജൂനിയർ എൻടിആറും ജാൻവി കപൂറും പ്രധാന വേഷത്തിലെത്തുന്ന 'എൻടിആർ 30' യുടെ ചിത്രീകരണം ആരംഭിച്ചു. ഔദ്യോഗിക പേരിട്ടിട്ടില്ലാത്ത പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. വ്യാഴാഴ്‌ച രാവിലെ ചിത്രത്തിന്‍റെ ഔദ്യോഗിക ലോഞ്ച് നടന്ന ചടങ്ങിൽ എസ് എസ് രാജമൗലിക്കൊപ്പം ചിത്രത്തിന്‍റെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. സംവിധായകൻ എസ് എസ് രാജമൗലി ചിത്രത്തിന് ആദ്യ ക്ലാപ്പ് നൽകി.
ജാൻവി കപൂർ ആദ്യമായി തെലുഗു ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും സിനിമക്കുണ്ട്. ജൂനിയർ എൻടിആർ തന്നെയാണ് ജാൻവി കപൂറിനെ വേദിയിലേക്ക് സ്വാഗതം ചെയ്‌തത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇന്‍റർനെറ്റിൽ വൈറലായി.
-
This one 👌❤️#NTR30 #NTR30Muhurtham @tarak9999 #JanhviKapoor @NANDAMURIKALYAN @anirudhofficial @RathnaveluDop @sreekar_prasad @sabucyril@ssrajamouli @prashantNeel pic.twitter.com/cej0Ikf0VJ
— Thyview (@Thyview) March 23, 2023 " class="align-text-top noRightClick twitterSection" data="
">This one 👌❤️#NTR30 #NTR30Muhurtham @tarak9999 #JanhviKapoor @NANDAMURIKALYAN @anirudhofficial @RathnaveluDop @sreekar_prasad @sabucyril@ssrajamouli @prashantNeel pic.twitter.com/cej0Ikf0VJ
— Thyview (@Thyview) March 23, 2023This one 👌❤️#NTR30 #NTR30Muhurtham @tarak9999 #JanhviKapoor @NANDAMURIKALYAN @anirudhofficial @RathnaveluDop @sreekar_prasad @sabucyril@ssrajamouli @prashantNeel pic.twitter.com/cej0Ikf0VJ
— Thyview (@Thyview) March 23, 2023
Also Read: സ്‌ത്രീ ശരീരരാഷ്‌ട്രീയം ചർച്ച ചെയ്യുന്ന സിനിമ ; ‘ബി32 മുതൽ 44 വരെ’യുടെ ടീസർ പുറത്ത്
ജൂനിയർ എൻടിആറിന്‍റെയും കൊരട്ടാല ശിവയുടെയും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം NTR30 ഔപചാരിക പൂജകളോടെയുള്ള ചിത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങ് അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചാണ് നടന്നത്. പ്രശാന്ത് നീൽ, പ്രകാശ് രാജ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖർ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
-
#NTR30Begins on a grand and an auspicious note ❤️🔥#NTR30@tarak9999 #JanhviKapoor #KoratalaSiva @NANDAMURIKALYAN @anirudhofficial @sreekar_prasad @RathnaveluDop @sabucyril @YuvasudhaArts pic.twitter.com/sbfH5hVmGY
— NTR Arts (@NTRArtsOfficial) March 23, 2023 " class="align-text-top noRightClick twitterSection" data="
">#NTR30Begins on a grand and an auspicious note ❤️🔥#NTR30@tarak9999 #JanhviKapoor #KoratalaSiva @NANDAMURIKALYAN @anirudhofficial @sreekar_prasad @RathnaveluDop @sabucyril @YuvasudhaArts pic.twitter.com/sbfH5hVmGY
— NTR Arts (@NTRArtsOfficial) March 23, 2023#NTR30Begins on a grand and an auspicious note ❤️🔥#NTR30@tarak9999 #JanhviKapoor #KoratalaSiva @NANDAMURIKALYAN @anirudhofficial @sreekar_prasad @RathnaveluDop @sabucyril @YuvasudhaArts pic.twitter.com/sbfH5hVmGY
— NTR Arts (@NTRArtsOfficial) March 23, 2023
ഏറെ കാത്തിരിപ്പിനൊടുവിലാണ് കൊരട്ടാല ശിവയുടെ സിനിമ ചിത്രീകരണം ആരംഭിക്കുന്നത്. ഔദ്യോഗിക പൂജയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംവിധായകനും സംഘവും ചിത്രത്തെ കുറിച്ച് സംസാരിച്ചു. സംവിധായകൻ ചിത്രത്തിന്റെ പശ്ചാത്തലം വെളിപ്പെടുത്തുകയും ഇതുവരെയുള്ള തന്‍റെ സിനിമകളിലെ ഏറ്റവും മികച്ച സൃഷ്ടിയായിരിക്കുമെന്നും പറഞ്ഞു. 'ഞാൻ എൻടിആർ 30യുമായി തിരിച്ചെത്തി' എന്ന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പറഞ്ഞു.
-
Heartthrob #JanhviKapoor at the #NTR30 Puja and opening ceremony 🔥🔥
— NTR Arts (@NTRArtsOfficial) March 23, 2023 " class="align-text-top noRightClick twitterSection" data="
Watch live!
- https://t.co/Uh0d9lsc89#NTR30Begins@tarak9999 #KoratalaSiva @NANDAMURIKALYAN @anirudhofficial @RathnaveluDop @sreekar_prasad @sabucyril @YuvasudhaArts pic.twitter.com/FOS94oU7Ap
">Heartthrob #JanhviKapoor at the #NTR30 Puja and opening ceremony 🔥🔥
— NTR Arts (@NTRArtsOfficial) March 23, 2023
Watch live!
- https://t.co/Uh0d9lsc89#NTR30Begins@tarak9999 #KoratalaSiva @NANDAMURIKALYAN @anirudhofficial @RathnaveluDop @sreekar_prasad @sabucyril @YuvasudhaArts pic.twitter.com/FOS94oU7ApHeartthrob #JanhviKapoor at the #NTR30 Puja and opening ceremony 🔥🔥
— NTR Arts (@NTRArtsOfficial) March 23, 2023
Watch live!
- https://t.co/Uh0d9lsc89#NTR30Begins@tarak9999 #KoratalaSiva @NANDAMURIKALYAN @anirudhofficial @RathnaveluDop @sreekar_prasad @sabucyril @YuvasudhaArts pic.twitter.com/FOS94oU7Ap
സംവിധായകൻ കൊരട്ടാല ശിവ എൻടിആർ 30 യുടെ ഇതിവൃത്തം വേദിയിൽ വെളിപ്പെടുത്തി. 'മനുഷ്യരെക്കാളും മനുഷ്യർക്ക് മൃഗങ്ങളോട് കൂടുതൽ അടുപ്പമുള്ള ഇന്ത്യൻ തീരദേശത്താണ് എൻടിആർ 30 ഒരുക്കിയിരിക്കുന്നത്. അവർ ദൈവത്തെയോ മരണത്തെപ്പോലും ഭയപ്പെടുന്നില്ല. അവർ എന്തിനെയാണ് ഭയപ്പെടുന്നത്? നമുക്ക് കാത്തിരുന്ന് കാണാം. ഇത് ഒരു സവാരി ആയിരിക്കും. ഞാൻ ആരാധകർക്ക് വാഗ്ദാനം ചെയ്യുന്നു. സിനിമാ പ്രേമികൾക്കും ഇത് എന്‍റെ എക്കാലത്തെയും മികച്ച സിനിമയായി ഇത് അടയാളപ്പെടുത്തപ്പെടും,' സംവിധായകൻ പറഞ്ഞു.
ചിത്രത്തിന്‍റെ അണിയറപ്രവർത്തകരെയും സംവിധായകൻ പരിചയപ്പെടുത്തി. ചിത്രത്തിന്‍റെ ഛായാഗ്രഹണം രത്‌നവേലുവാണ് നിർവഹിക്കുന്നത്, എഡിറ്റിംഗ് ശ്രീകർ പ്രസാദാണ്. കൂടാതെ, ആർട്ട് ഡിസൈനറായി സാബു സിറിൾ ടീമിലുണ്ട്. കൊരട്ടാല ശിവയുടെ ഏറ്റവും ഒടുക്കമിറങ്ങിയ ചിത്രം ആചാര്യ ബോക്‌സോഫീസിൽ പരാജയമായിരുന്നു. എൻടിആർ 30 യഥാർത്ഥത്തിൽ കൊരട്ടാല ശിവയുടെ സിനിമാ ജീവിതത്തിൽ തന്നെ നിർണായകമാണ്.
Also Read: 'ഞങ്ങൾക്ക് ഇനിയും കാത്തിരിക്കാനാവില്ല'; കാന്താര 2ന് തുടക്കം; അപ്‌ഡേറ്റുമായി ഹോംബാലെ ഫിലിംസ്