ETV Bharat / entertainment

ഇത് അവന്‍റെ ചെങ്കടൽ; തരംഗമായി 'ദേവര' ഗ്ലിംപ്‌സ്, യൂട്യൂബിൽ രണ്ടുകോടിയിലേറെ കാഴ്‌ചക്കാർ - ദേവര ഗ്ലിംപ്‌സ്

Devara Part 1 Coming Soon: ജൂനിയർ എൻടിആർ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം 'ദേവര' ഏപ്രില്‍ 5ന് തിയേറ്ററുകളിലേക്ക്.

Jr NTRs Devara Part 1  Devara glimpse  ദേവര ഗ്ലിംപ്‌സ്  ജൂനിയർ എൻടിആർ
Devara glimpse
author img

By ETV Bharat Kerala Team

Published : Jan 9, 2024, 4:49 PM IST

സ്‌കറിൽ തിളങ്ങിയ 'ആർആർആർ' സിനിമയ്‌ക്ക് ശേഷം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ദേവര'. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തുവന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായി മാറി (Jr NTR's Devara Part 1 glimpse video goes viral).

  • " class="align-text-top noRightClick twitterSection" data="">

രണ്ട് കോടിയിലേറെ കാഴ്‌ചക്കാരെയാണ് ചുരുങ്ങിയ സമയംകൊണ്ട് വീഡിയോ യൂട്യൂബിൽ സ്വന്തമാക്കിയത്. കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു വീഡിയോ. അത്യുഗ്രൻ ആക്ഷൻ സ്വീക്വൻസുകളാലും സമ്പന്നമാകും 'ദേവര' എന്ന സൂചനയും ഗ്ലിംപ്‌സ് വീഡിയോ നൽകുന്നുണ്ട്.

ആരാധകരെയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കുന്ന വീഡിയോയിൽ പ്രത്യേക ആകൃതിയിലുള്ള ആയുധവുമേന്തി, മാസ് ലുക്കിലാണ് ജൂനിയർ എൻടിആർ പ്രത്യക്ഷപ്പെടുന്നത്. 'ഈ കടലില്‍ മത്സ്യങ്ങളെക്കാള്‍ കൂടുതൽ രക്തമാണ്, അതുകൊണ്ടാണ് ഇതിനെ ചെങ്കടല്‍ എന്നു വിളിക്കുന്നത്' - ജൂനിയർ എൻടിആറിന്‍റെ മാസ് ഡയലോഗും വീഡിയോയിൽ കയ്യടി നേടുന്നു. അനിരുദ്ധിന്‍റെ 'ഓള്‍ ഹെയിൽ ദി ടൈഗര്‍' എന്ന ഗാനശകലവും പിന്നണിയിൽ കേൾക്കാം.

കൊരട്ടല ശിവയാണ് 'ദേവര' സംവിധാനം ചെയ്യുന്നത്. എന്‍ടിആര്‍ ആര്‍ട്‌സും യുവസുധ ആര്‍ട്‌സും ചേര്‍ന്നാണ് ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ നിർമാണം. നന്ദമുരി കല്യാണ്‍ റാം ആണ് ദേവര പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

ബോളിവുഡ് താരങ്ങളായ സെയ്‌ഫ് അലിഖാനും ജാൻവി കപൂറും 'ദേവര'യിൽ സുപ്രധാന വേഷങ്ങളിലുണ്ട്. ജാൻവി കപൂർ നായികയാകുമ്പോൾ പ്രതിനായക വേഷത്തിലാണ് സെയ്‌ഫ് അലിഖാൻ എത്തുന്നത്. ജാൻവി കപൂറിന്‍റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് 'ദേവര'. ഇവർക്കൊപ്പം പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും 'ദേവര'യിൽ അണിനിരക്കുന്നു.

അതേസമയം ജൂനിയർ എൻടിആറിന്‍റെ 30-ാമത് ചിത്രം കൂടിയായ 'ദേവര' രണ്ട് ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം ഈ വർഷം ഏപ്രില്‍ 5ന് തിയേറ്ററുകളിൽ റിലീസിനെത്തും. തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക. രണ്ടാം ഭാഗത്തിന്‍റെ റിലീസ് സംബന്ധിച്ച് അണിയറ പ്രവർത്തകർ വ്യക്തത വരുത്തിയിട്ടില്ല.

അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ രത്നവേലു ഐഎസ്‌സി ആണ്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈൻ സാബു സിറിളും നിർവഹിക്കുന്നു.

ALSO READ: പുതുവത്സര ദിനത്തിൽ സർപ്രൈസ് ഗിഫ്‌റ്റായി 'ദേവര' പോസ്റ്റർ; ഫസ്റ്റ് ഗ്ലിംപ്‌സ് ഉടൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.