ETV Bharat / entertainment

പുതുവത്സര ദിനത്തിൽ സർപ്രൈസ് ഗിഫ്‌റ്റായി 'ദേവര' പോസ്റ്റർ; ഫസ്റ്റ് ഗ്ലിംപ്‌സ് ഉടൻ

author img

By ETV Bharat Kerala Team

Published : Jan 1, 2024, 4:31 PM IST

Jr NTR starrer Devara new poster out: 'ദേവര' ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ ജനുവരി 8ന്

Jr NTR starrer Devara  Devara first glimpse  ദേവര ഫസ്റ്റ് ഗ്ലിംപ്‌സ്  ജൂനിയർ എൻടിആർ
Jr NTR Devara

ഹൈദരാബാദ്: തെലുഗു സൂപ്പർ സ്‌റ്റാർ ജൂനിയർ എൻടിആർ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദേവര'. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നു. പുതുവത്സര ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്ത് വിട്ടത്.

ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് ജൂനിയർ എൻടിആറും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്. അതേസമയം 'ദേവര' സിനിമയുടെ ഫസ്റ്റ് ഗ്ലിംപ്‌സ് റിലീസിന്‍റെ അപ്‌ഡേറ്റും പോസ്റ്ററിൽ ഉണ്ട്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ ജനുവരി 8ന് പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പോസ്റ്റർ വ്യക്തമാക്കുന്നത്.

ഫസ്റ്റ് ഗ്ലിംപ്‌സ് റിലീസ് പ്രഖ്യാപനം വന്നതോടെ ജൂനിയർ എൻടിആർ ആരാധകരും ഏറെ ആവേശത്തിലാണ്. ജൂനിയർ എൻടിആറിന്‍റെ 30-ാമത് ചിത്രമാണ് 'ദേവര'. കൊരട്ടാല ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 'ജനത ഗാരേജി'ന് ശേഷം കൊരട്ടാല ശിവയും ജൂനിയർ എൻടിആറും വീണ്ടും കൈകോർക്കുന്ന ചിത്രം കൂടിയാണിത്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ദേവര' രണ്ട് ഭാഗങ്ങളായാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗം 2024 ഏപ്രിൽ 5 ന് തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം എപ്പോൾ എത്തുമെന്ന് അണിയറക്കാർ പുറത്തുവിട്ടിട്ടില്ല.

തീരദേശം പശ്ചാത്തലമാക്കിയാണ് 'ദേവര' സിനിമയുടെ നിർമാണം. ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, സെയ്‌ഫ് അലി ഖാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജാൻവി കപൂർ നായിക വേഷത്തിലെത്തുമ്പോൾ പ്രതിനായകനാണ് സെയ്‌ഫ് അലി ഖാൻ എത്തുക.

യുവസുധ ആർട്‌സ്, എന്‍ടിആര്‍ ആർട്‌സ് എന്നിവയുടെ ബാനറിൽ മിക്കിലിനേനി സുധാകറും കോസരാജു ഹരികൃഷ്‌ണയും ചേര്‍ന്നാണ് 'ദേവര' നിർമിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത് നന്ദമുരി കല്യാണ്‍ റാം ആണ്. അതേസമയം കഴിഞ്ഞ ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച 'ദേവര' പ്രാരംഭത്തിൽ ഒറ്റ ചിത്രമായി പുറത്തുവിടാനായിരുന്നു അണിയറ പ്രവർത്തകർ കരുതിയിരുന്നത്. പിന്നീട് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

2023 ഒക്‌ടോബറിലാണ് 'ദേവര'യെ ഒരു ഡ്യുയോളജി (duology - രണ്ട് ഭാഗങ്ങള്‍) ആയി അവതരിപ്പിക്കുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചത്. 'ദേവര'യുടെ ലോകം പുതിയതാണെന്നും വളരെയധികം സ്ട്രിങ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണിതെന്നും സംവിധായകൻ കൊരട്ടാല ശിവ നേരത്തെ വ്യക്തമാക്കിയിരുന്നു.

സിനിമ വലിയ ക്യാൻവാസാണ് ആവശ്യപ്പെടുന്നതെന്ന് പറഞ്ഞ അദ്ദേഹം എഡിറ്റ് ടേബിളിൽ എത്തിയപ്പോള്‍ എന്ത് വെട്ടിക്കളയണം എന്ന കാര്യത്തിൽ ടീമിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നെന്നും പറഞ്ഞു. അങ്ങനെ ചിത്രത്തെ ഒരു ഡ്യുവോളജി ആയി വികസിപ്പിക്കാന്‍ ഏകകണ്‌ഠമായി അണിയറക്കാർ തീരുമാനിക്കുകയായിരുന്നു എന്നും കൊരട്ടല ശിവ വ്യക്തമാക്കിയിരുന്നു.

ജൂനിയർ എൻടിആറുമായി ജാൻവി കപൂർ ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് 'ദേവര'. മലയാള താരങ്ങളായ നരേന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ദേവരയിൽ വേഷമിടുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ആർ രത്നവേലുവാണ് ഛായാഗ്രാഹകൻ.

ALSO READ: Janhvi Kapoor To Begin Devara ആദ്യ ഷെഡ്യൂളില്‍ 3 ദിവസം; ദേവരയുടെ രണ്ടാം ഷെഡ്യൂളിലേക്ക് ജാന്‍വി കപൂര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.