ജോജു ജോർജിനെ (Joju George) കേന്ദ്രകഥാപാത്രമാക്കി എ കെ സാജൻ (AK Sajan) സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പുലിമട' (Pulimada). 'പുലിമട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, കല്യാണി പ്രിയദര്ശന് തുടങ്ങി നിരവധി താരങ്ങള്‍ ഫസ്റ്റ് ലുക്ക് അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു.
'പെണ്ണിന്റെ ഗന്ധം' (സെന്റ് ഓഫ് എ വുമണ്‍) എന്ന ടാഗ്ലൈനോടു കൂടിയാണ് അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ജോജു ജോര്‍ജും ഐശ്വര്യ രാജേഷുമാണ് (Aishwarya Rajesh) ഫസ്റ്റ് ലുക്കില്‍. ക്രിസ്ത്യന്‍ വിവാഹ വേഷത്തില്‍ ഐശ്വര്യ രാജേഷിന്റെ കെ പിടിച്ച് നടക്കുന്ന ജോജു ജോര്‍ജിനെയാണ് 'പുലിമട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാവുക. ജോജു ജോര്‍ജും ഫസ്റ്റ് ലുക്ക് ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
വിന്‍സന്റ് സ്കറിയ എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. വിന്‍സന്റ് സ്കറിയുടെ വിവാഹവും അതുമായി ബന്ധപ്പെട്ടുള്ള സംഭവവികാസങ്ങളും പിന്നീട് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും ഉണ്ടാകുന്ന മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം.
Also Read: ANTONY Motion Poster | കവചമായും കാവൽനാഥനായും 'ആന്റണി' ; ആവേശം ഇരട്ടിയാക്കി മോഷൻ പോസ്റ്റർ
രണ്ട് നായികമാരാണ് ചിത്രത്തില്‍. ഐശ്വര്യയെ കൂടാതെ ലിജോ മോളും പുലിമടയില്‍ നായികയായി എത്തുന്നുണ്ട്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ചെമ്പന്‍ വിനോദ്, ബാലചന്ദ്ര മേനോന്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, അബു സലിം, ജിയോ ബേബി, കൃഷ്ണ പ്രഭ, സോന നായര്‍, ഷിബില, പൗളി വല്സന് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.