ജോജു ജോര്‍ജിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം 'ആന്‍റണി'യിലെ പുതിയ വീഡിയോ ഗാനം പുറത്ത് (Antony movie song). ചിത്രത്തിലെ 'അലിവൊഴുകും' എന്ന ഗാനമാണ് (Alivozhukum Song) പുറത്തിറങ്ങിയത്. ജോ പോളിന്‍റെ ഗാനരചനയില്‍ ജേക്‌സ് ബിജോയിയുടെ സംഗീതത്തില്‍ കെ.എസ് ചിത്രയാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ജോജു ജോര്‍ജിന്‍റെ കഥാപാത്രത്തിന്‍റെ കുടുംബത്തിന്‍റെ ദാരുണാന്ത്യം ഓര്‍മപ്പെടുത്തുന്നതാണ് 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഗാനം. 'അലിവൊഴുകും' ഗാനം ഇതിനോടകം തന്നെ യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിട്ടുണ്ട്. യൂട്യൂബ് ട്രെന്‍ഡിംഗില്‍ 15-ാം സ്ഥാനത്താണ് ഗാനം.
'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്‌ത ചിത്രമാണ് 'ആന്‍റണി'. ഡിസംബർ 1നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
Also Read: ജോജു ജോർജ്- ജോഷി ചിത്രം ആന്‍റണി തിയേറ്ററുകളില്‍
വേറിട്ട ദൃശ്യാവിഷ്ക്കാരത്തിൽ വ്യത്യസ്‌തമായ കഥയാണ് ചിത്രം പറഞ്ഞത്. കുടുംബ പ്രേക്ഷകരെ പരിഗണിച്ച് കൊണ്ട് ഒരു ഫാമിലി ആക്ഷൻ സിനിമയായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയത്. മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്‍റ്‌സും ജോഷി ചിത്രത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോഷിയുടെ മുൻ ചിത്രങ്ങളെ പോലെ ആന്‍റണിയും പ്രേക്ഷകരെ വളരെയേറെ ആകർഷിച്ചു.
ജോജു ജോര്‍ജിനെ കൂടാതെ കല്യാണി പ്രിയദർശൻ, ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. നെക്‌സ്‌റ്റൽ സ്‌റ്റുഡിയോസ്, അൾട്രാ മീഡിയ എന്‍റർടൈൻമെന്‍റ് എന്നിവര്‍ക്കൊപ്പം ചേർന്ന് ഐൻസ്‌റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്‌റ്റിൻ സാക് പോളാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്. രജത്ത് അഗർവാൾ, സുശീൽ കുമാർ അഗർവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ ആന്‍ഡ് കൃഷ്‌ണരാജ് രാജൻ എന്നിവരാണ് സിനിമയുടെ സഹ നിർമാതാക്കൾ.
രാജേഷ് വർമയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. സരിഗമയാണ് 'ആന്‍റണി'യുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് തിയേറ്റർ വിതരണാവകാശവും സ്വന്തമാക്കി.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സിബി ജോസ് ചാലിശ്ശേരി, രചന - രാജേഷ് വർമ്മ, ഛായാഗ്രഹണം - രണദിവെ, എഡിറ്റിംഗ് - ശ്യാം ശശിധരൻ, സംഗീതം - ജേക്‌സ് ബിജോയ്, കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം - പ്രവീണ്‍ വര്‍മ്മ, ആക്ഷൻ ഡയറക്‌ടർ - രാജശേഖർ, ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, സ്‌റ്റില്‍സ് - അനൂപ് പി ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, മാർക്കറ്റിംഗ് പ്ലാനിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ.
Also Read: ജോജുവിന്‍റെ 'പുലിമട' ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്‌സ്