Johnny Depp wins defamation case: മുന്‍ഭാര്യ ആംബര്‍ ഹേഡിനെതിരെ നല്‍കിയ മാനനഷ്‌ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായി വിധി.1.5 കോടി ഡോളര്‍ നഷ്‌ടപരിഹാരം നല്‍കാനാണ് വിര്‍ജീനിയ കോടതി ഉത്തരവിട്ടത്. ആറ് ആഴ്‌ചയോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പ്രസ്‌താവിച്ചത്.
ഗാര്‍ഹിക പീഡനത്തിന് ഇരയായ വ്യക്തിത്വമാണ് താനെന്ന് ആംബര്‍ ഹേഡ് വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ എഴുതിയിരുന്നു. ഇത് ചോദ്യം ചെയ്‌തും നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു. ഡെപ്പിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്‌ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതിവിധിയുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ഈ കേസില്‍ ഡെപ് ആംബറിന് 20 ലക്ഷം ഡോളറും നല്‍കണം. ഡെപ്പിന്‍റെ അഭിഭാഷകന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതിയിലാണ് ആംബറിന് അനുകൂലമായ വിധി. ഏഴ് പേരടങ്ങുന്ന വിര്‍ജീനിയ ജൂറിയാണ് വിധി പറഞ്ഞത്. ആറാഴ്‌ചത്തെ സാക്ഷി വിസ്‌താരം, ക്രോസ് വിസ്‌താരം എന്നിവയ്‌ക്ക് ശേഷമാണ് കോടതിയുടെ വിധി പ്രസ്‌താവം. മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോടതി അന്തിമ തീരുമാനത്തിലെത്തിയത്.
Johnny Depp against Amber Heard: വിചാരണ വേളയില്‍ നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ജോണി ഡെപ്പിനെതിരെ ലൈംഗിക പീഡനവും വധശ്രമവും ഉള്‍പ്പടെ നിരവധി ഗുരുതര ആരോപണങ്ങള്‍ ആംബര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഡെപ്പ് പൊട്ടിയ കുപ്പി ഉപയോഗിട്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും ആംബര്‍ ഹേഡ് മൊഴി നല്‍കി. ജോണി ഡെപ്പിന്‍റെ ക്രൂരതകളെന്ന് വിശദീകരിച്ച് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുമ്പോള്‍ ഹേഡ് കോടതി മുറിയില്‍ പൊട്ടിക്കരയുകയും ചെയ്‌തിരുന്നു.
Also Read: ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ഇന്‍സ്റ്റഗ്രാമില്‍, മണിക്കൂറുകള്‍കൊണ്ട് രണ്ട് മില്യണ്‍ ഫോളോവേഴ്‌സ്
'ജൂറി എനിക്ക് ജീവിതം തിരികെ തന്നു. ഞാന്‍ വളരെ സന്തോഷവാനാണ്' - വിധി വന്ന ശേഷം ജോണി ഡെപ്പ് പ്രതികരിച്ചു. അതേസമയം വിധിയില്‍ താന്‍ ഏറെ വേദനിക്കുന്നുവെന്ന് ആംബര്‍ പറഞ്ഞു. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഗുരുതരമായി കാണണമെന്ന ആശയത്തെ വിധി പിന്നോട്ടടിപ്പിക്കുമെന്ന് ആംബര്‍ ചൂണ്ടിക്കാട്ടി.
2018ല്‍ വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ ഗാര്‍ഹിക പീഡനത്തെ കുറിച്ച് ഹേഡ് ഒരു ലേഖനം എഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍ നിന്നും ഒഴിവാക്കി. ഇതേതുടര്‍ന്ന് ആംബര്‍ ഹേഡിനെതിരെ 50 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പ് മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തു.
ലേഖനത്തില്‍ ഡെപ്പിന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഗാര്‍ഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറില്‍ വലിയ നഷ്‌ടങ്ങള്‍ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ് ഫയല്‍ ചെയ്‌തത്. ഇതിന് പിന്നാലെ ജോണി ഡെപ്പിനെതിരെ പരാതിയുമായി ആംബര്‍ ഹേഡും കേസ് ഫയല്‍ ചെയ്‌തു. ഡെപ്പ് തുടര്‍ച്ചയായി ശാരീരികമായി ഉപദ്രവിച്ചെന്ന് വ്യക്തമാക്കി 100 മില്യന്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ആംബര്‍ ഹേഡിന്‍റെ പരാതി.