ETV Bharat / entertainment

'നായകന്‍മാരല്ല ജോണും അര്‍ജുനും'; 'ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌' പുതിയ റിലീസ്‌ തീയതി പുറത്ത്

author img

By

Published : May 11, 2022, 2:32 PM IST

Ek Villain Returns new release date: 'ഏക്‌ വില്ലന്‍ റിട്ടേണ്‍സി'ന്‍റെ റിലീസ്‌ അണിയറപ്രവര്‍ത്തകര്‍ പലതവണ മാറ്റിവച്ചിരുന്നു

Ek Villain Returns new release date  John Abraham Arjun Kapoor starrer Ek Villain Returns  Director announces Ek Villain Returns release  Ek Villain Returns release postponed  Ek Villain Returns cast and crew  Mohit Suri movies  Ek Villain Returns clash with Thank God  ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌ പുതിയ റിലീസ്‌ തീയതി  നായകന്‍മാരല്ല ജോണും അര്‍ജുനും
'നായകന്‍മാരല്ല ജോണും അര്‍ജുനും'; ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌ പുതിയ റിലീസ്‌ തീയതി പുറത്ത്

Ek Villain Returns new release date: 2014ല്‍ പുറത്തിറങ്ങിയ 'ഏക്‌ വില്ല'ന്‍റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ജോണ്‍ എബ്രഹാം, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ഏക്‌ വില്ലന്‍ റിട്ടേണ്‍സ്' എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ റിലീസ്‌ തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂലൈ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Director announces Ek Villain Returns release: സംവിധായകന്‍ മോഹിത്‌ സൂരിയാണ് പുതിയ റിലീസ്‌ തീയതി പുറത്തുവിട്ടത്‌. ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്‌. '2022 ജൂലൈ 29 ആണ് 'ഏക്‌ വില്ലന്‍ റിട്ടേണ്‍സി'ന്‍റെ പുതിയ റിലീസ്‌ തീയതി'. - മോഹിത്‌ സൂരി ട്വീറ്റ്‌ ചെയ്‌തു. സിനിമയിലെ താരങ്ങളെയും നിര്‍മാതാക്കളെയും ടാഗ്‌ ചെയ്‌തുകൊണ്ടായിരുന്നു സംവിധായകന്‍റെ ട്വീറ്റ്‌.

Ek Villain Returns release postponed: ജോണ്‍ എബ്രഹാമും ഇതേ പോസ്‌റ്റ്‌ ട്വീറ്റ്‌ ചെയ്‌തിട്ടുണ്ട്‌. ചിത്രത്തിന്‍റെ റിലീസ്‌ പലതവണ മാറ്റിവച്ചിരുന്നു. ചിത്രം ജൂലൈ 8ന്‌ തിയേറ്ററുകളിലെത്തിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്‌.

Also Read: 'ഏക് വില്ലന്‍ റിട്ടേണ്‍സ്' രണ്ടാം ഭാഗത്തില്‍ വമ്പന്‍ താരനിര

Ek Villain Returns cast and crew: സിദ്ധാർഥ് മൽഹോത്ര, ശ്രദ്ധ കപൂർ, റിതേഷ് ദേശ്‌മുഖ്‌ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സൂപ്പര്‍ഹിറ്റ്‌ ചിത്രമാണ് 'ഏക്‌ വില്ലന്‍'. 'ഏക്‌ വില്ലന്‍' നായകനും വില്ലനും തമ്മിലുള്ള സംഘട്ടനത്തെ കുറിച്ചായിരുന്നെങ്കില്‍, 'ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌' രണ്ട്‌ വില്ലന്‍മാരുടെ കഥയാണ് പറയുന്നത്‌. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും അര്‍ജുന്‍ കപൂറും വില്ലന്‍ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുക. സുതാരിയയും ദിഷ പടാനിയുമാണ് സിനിമയില്‍ നായികമാരായെത്തുന്നത്‌.

Mohit Suri movies: മോഹിത്‌ സൂരിയും ഒന്നിച്ചുള്ള ജോണ്‍ എബ്രഹാമിന്‍റെ ആദ്യ ചിത്രമാണ് 'ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌'. 'ഹാഫ് ഗേൾഫ്രണ്ട്', 'ആഷിഖി 2', 'മർഡർ 2', 'സെഹർ', 'കലിയുഗ്‌' തുടങ്ങിയവയാണ് മോഹിത് സൂരിയുടെ സംവിധാനത്തില്‍ പിറന്ന മറ്റുചിത്രങ്ങള്‍. ദിഷ പടാനി കേന്ദ്രകഥാപാത്രമായെത്തിയ 'മലംഗ്‌' ആയിരുന്നു മോഹിത്തിന്‍റെ ഏറ്റവും ഒടുവിലായി റിലീസായ ചിത്രം.

Ek Villain Returns clash with Thank God: ബോക്‌സ്‌ ഓഫീസില്‍ 'ത്യാങ്ക്‌ ഗോഡി'നോട്‌ മത്സരിക്കാനൊരുങ്ങുകയാണ് 'ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌'. സിദ്ധാര്‍ഥ്‌ മല്‍ഹോത്ര, രാകുല്‍ പ്രീത്‌ സിങ്‌ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'താങ്ക്‌ ഗോഡ്‌'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.