ETV Bharat / entertainment

രജനികാന്തിന്‍റെ മകളുടെ വീട്ടിൽ മോഷണം; വിലപിടിപ്പുള്ള രത്നക്കല്ലുകള്‍ ഉള്‍പ്പെടെ 60 പവന്‍ ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടു - രജനികാന്ത്‌

തന്‍റെ മൂന്ന് വീട്ടു ജോലിക്കാര്‍ക്ക് മോഷണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി ഐശ്വര്യ രജനികാന്ത് പരാതിയിൽ പറയുന്നു..

Jewellery missing from Rajini daughter house  ഐശ്വര്യ രജനികാന്ത്  രജനികാന്തിന്‍റെ മകളുടെ വീട്ടിൽ മോഷണം  60 പവന്‍ ആഭരണങ്ങള്‍ നഷ്‌ടപ്പെട്ടു  രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ  ഐശ്വര്യ രജനികാന്തിന്‍റെ വീട്ടില്‍ വ്യാപക മോഷണം  രജനികാന്ത്‌
രജനികാന്തിന്‍റെ മകളുടെ വീട്ടിൽ മോഷണം
author img

By

Published : Mar 20, 2023, 11:37 AM IST

ചെന്നൈ: സൂപ്പര്‍ സ്‌റ്റാര്‍ രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ രജനികാന്തിന്‍റെ വീട്ടില്‍ വ്യാപക മോഷണം. വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമാണ് തന്‍റെ വീട്ടില്‍ നിന്നും മോഷണം പോയതെന്ന് ഐശ്വര്യ തേയ്‌നാംപേട്ട് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Jewellery missing from Rajini’s daughter’s house: തന്‍റെ മൂന്ന് വീട്ടു ജോലിക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി ഐശ്വര്യ പരാതിയിൽ പറയുന്നുണ്ട്. ഡയമണ്ട് സെറ്റുകൾ, വജ്ര കല്ലുകൾ, പഴക്കമുള്ള സ്വർണക്കഷ്‌ണങ്ങൾ, നവരത്നം സെറ്റുകൾ, ഡയമണ്ട് ഗോള്‍ഡ്, 60 പവന്‍ അടങ്ങുന്ന നെക്ലേസ്, വളകള്‍ എന്നിവ അടങ്ങുന്നതാണ് ഐശ്വര്യയുടെ വീട്ടില്‍ നിന്നും കാണാതെ പോയ വിലപിടിപ്പുള്ള വസ്‌തുക്കള്‍.

2019ല്‍ സഹോദരിയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഫെബ്രുവരി 10നാണ് സംഭവം പുറത്തറിയുന്നത്. വിവാഹം കഴിഞ്ഞതോടെ ലോക്കർ മൂന്നിടത്തേക്ക് മാറ്റിയിരുന്നു. 2021 ഓഗസ്‌റ്റ് വരെ അത് ഐശ്വര്യയുടെ സെന്‍റ്‌ മേരീസ് റോഡ് അപ്പാർട്ട്മെന്‍റിലായിരുന്നു. പിന്നീട് വിവാഹ ശേഷം നടൻ ധനുഷിനൊപ്പം താമസിച്ചിരുന്ന സിഐടി കോളനിയിലെ വസതിയിലേക്ക് മാറ്റി.

എന്നാല്‍ 2021 സെപ്റ്റംബറിൽ 'ലോക്കർ' വീണ്ടും സെന്‍റ്‌ മേരീസ് റോഡിലെ അപ്പാർട്ട്‌മെന്‍റിലേക്ക് മാറ്റിയിരുന്നു. 2022 ഏപ്രിൽ ഒമ്പതിന് അത് രജനികാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിയിലേക്ക് കൊണ്ടുപോയി. അതേസമയം ലോക്കറിന്‍റെ താക്കോലുകൾ സെന്‍റ് മേരീസ് റോഡ് അപ്പാർട്ട്‌മെന്‍റിലെ അലമാരയിലാണ് താന്‍ സൂക്ഷിച്ചിരുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

ഇക്കാര്യം ജീവനക്കാർക്ക് നന്നായി അറിയാം. താനില്ലാത്ത സമയത്ത് ജീവനക്കാര്‍ക്ക് അപ്പാർട്ട്‌മെന്‍റില്‍ പ്രവേശനം ഉണ്ടായിരുന്നതായും ഐശ്വര്യ പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. ഐപിസി സെക്ഷൻ 381 പ്രകാരം തേനാംപേട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Rajinikanth in Aishwarya movie Lal Salaam: അതേസമയം, ലാല്‍ സലാം ആണ് ഐശ്വര്യ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഐശ്വര്യയുടെ ഈ ചിത്രത്തില്‍ രജനികാന്തും വേഷമിടും. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്.

വിഷ്‌ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. എ.ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുക. 2023ലാകും 'ലാല്‍ സലാം' തിയേറ്ററുകളില്‍ എത്തുക.

2015ല്‍ പുറത്തിറങ്ങിയ 'വെയ്‌ രാജാ വെയ്‌' എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ലാല്‍ സലാം'. ധനുഷ്‌ നായകനായെത്തിയ '3' യുടെയും സംവിധാനം ഐശ്വര്യ ആയിരുന്നു. സിനിമ വീരന്‍' എന്ന ഡോക്യുമെന്‍ററിയും ഐശ്വര്യ സംവിധാനം ചെയ്‌തിട്ടുണ്ട്. ഇത്രു കൂടാതെ ഒരു പുസ്‌തകവും ഐശ്വര്യ എഴുതി. 'സ്‌റ്റാന്‍ഡിംഗ്‌ ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്‌: ദ സ്‌റ്റോറി ഓഫ്‌ എ ഗേള്‍ എമംഗ്‌ ദ സ്‌റ്റാര്‍' എന്ന പുസ്‌തകവും താരം രചിച്ചിട്ടുണ്ട്.

Also Read:മകളുടെ ചിത്രത്തില്‍ അതിഥിയായി രജിനികാന്ത്‌; ലാല്‍ സലാം 2023ല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.