ETV Bharat / entertainment

'പെണ്‍മക്കള്‍ അറവുമാടുകള്‍ അല്ല; ഇനിയെങ്കിലും പഠിക്ക്‌, ഒരടിയും നിസാരമല്ല!'

author img

By

Published : May 23, 2022, 10:53 AM IST

Jewel Mary on Vismaya case: ഒരടിയും നിസ്സാരമല്ല.. മരിച്ചിട്ട് നീതി കിട്ടിയിട്ട്‌ എന്തുകാര്യം.. വിസ്‌മയുടെ ശബ്‌ദ സന്ദേശത്തില്‍ പ്രതികരിച്ച്‌ ജുവല്‍ മേരി.

Jewel Mary reacts on Vismaya death case  പെണ്‍മക്കള്‍ അറവുമാടുകള്‍ അല്ല  ഒരടിയും നിസാരമല്ല  Vismaya audio recording  Jewel Mary facebook post about dowry  വിസ്‌മയുടെ ശബ്‌ദ സന്ദേശത്തില്‍ പ്രതികരിച്ച്‌ ജുവല്‍ മേരി
'പെണ്‍മക്കള്‍ അറവുമാടുകള്‍ അല്ല, ഇനിയെങ്കിലും പടിക്ക്‌... ഒരടിയും നിസാരമല്ല!'

Vismaya audio recording: സ്‌ത്രീധന പീഡനത്തെ തുടര്‍ന്ന്‌ ആത്മഹത്യ ചെയ്‌ത വിസ്‌മ‍ കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അവതാരകയും നടിയുമായ ജുവല്‍ മേരി. കഴിഞ്ഞ ദിവസം വിസ്‌മയുടെ ശബ്‌ദ സന്ദേശം പുറത്തിറങ്ങിയിരുന്നു. താന്‍ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാകുന്നു എന്ന്‌ അച്ഛനോട്‌ കരഞ്ഞ്‌ പറയുന്ന വിസ്‌മയുടെ ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്‌.

Jewel Mary on Vismaya case: ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജുവല്‍ മേരി. എന്ന്‌ മുതലാണ് ഏത്‌ പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്‍മക്കളെ അറവുമാടുകളായി കാണാന്‍ തുടങ്ങുന്നത്‌ എന്ന ചോദ്യം ഉന്നയിച്ച് കൊണ്ട്‌ ഫേസ്‌ബുക്കിലൂടെയായിരുന്നു ജുവലിന്‍റെ പ്രതികരണം. ഒരടിയും നിസ്സാരമല്ലെന്നും മരിച്ചിട്ട് നീതി കിട്ടിയിട്ട്‌ എന്തുകാര്യം എന്നുമാണ് ജുവല്‍ മേരി ചോദിക്കുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Jewel Mary facebook post about dowry:'എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല, എല്ലാരും ഇങ്ങനെ ഒക്കെ ആണ്! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത്! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തിൽ ഒരുക്കിയും പഠിപ്പിച്ചും സ്നേഹിച്ചും വളർത്തി കൊണ്ട് വന്നത്! ഒരിക്കൽ ഒരുത്തന്‍റെ കൈ പിടിച്ച്‌ ഏൽപ്പിച്ചാൽ പിന്നെ അവൾ മകൾ അല്ലാതെ ആവുന്നുവുവോ? ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത്‌ എന്‍റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത്! ഒരു അടിയും നോർമൽ അല്ല!

പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു. തന്‍റെ അസ്വസ്ഥ കണ്ടിട്ട്‌ ഭർത്താവ് നിർദേശിച്ച പരിഹാരം തലയ്‌ക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം! ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക്ക്‌ പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു! എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്‍റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത്! മരിച്ചിട്ട്‌ നീതി കിട്ടിയത് എന്ത് കാര്യം! നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ! ജീവിക്കാൻ ഇനിയെങ്കിലും പഠിക്കു പെണ്ണുങ്ങളെ! പ്രിയപ്പെട്ട അച്ഛന്മാര്‍ക്ക്‌, ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കൾ ആണ് ! ജീവിതം അങ്ങനെ അല്ല! ഗാര്‍ഹിക പീഡനം സര്‍വ്വസാധാരണമാക്കുന്നത്‌ നിര്‍ത്തുക! തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുക! അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.'-ജുവല്‍ മേരി കുറിച്ചു.

Also Read: വിസ്‌മയയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി ; പരാതിയുമായി കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.