Ram shooting almost complete: മോഹന്‍ലാല്‍ -ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് റാം. റാമിന്‍റെ പകുതിയോളം പൂര്‍ത്തിയായതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ട്രേഡ് അനലിസ്‌റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
-
#Ram update: had a chat with #JeethuJoseph ( during promotions of #Kooman) and he said the @Mohanlal action adventure is almost 50% complete. The 2 months shoot schedule in #Morocco & other #African countries starts Nov middle. He will complete entire #Ram 1&2 shoot by Jan 2023. pic.twitter.com/fBpPBiIb4O
— Sreedhar Pillai (@sri50) October 29, 2022 " class="align-text-top noRightClick twitterSection" data="
">#Ram update: had a chat with #JeethuJoseph ( during promotions of #Kooman) and he said the @Mohanlal action adventure is almost 50% complete. The 2 months shoot schedule in #Morocco & other #African countries starts Nov middle. He will complete entire #Ram 1&2 shoot by Jan 2023. pic.twitter.com/fBpPBiIb4O
— Sreedhar Pillai (@sri50) October 29, 2022#Ram update: had a chat with #JeethuJoseph ( during promotions of #Kooman) and he said the @Mohanlal action adventure is almost 50% complete. The 2 months shoot schedule in #Morocco & other #African countries starts Nov middle. He will complete entire #Ram 1&2 shoot by Jan 2023. pic.twitter.com/fBpPBiIb4O
— Sreedhar Pillai (@sri50) October 29, 2022
Sreedhar Pillai about Ram shoot: 'റാമിന്‍റെ അപ്‌ഡേറ്റ്, കൂമന്‍ എന്ന സിനിമയുടെ പ്രൊമോഷനിടെ ജീത്തു ജോസഫമായി സംസാരിച്ചു. മോഹന്‍ലാല്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം റാമിന്‍റെ ഏകദേശം 50 ശതമാണം പൂര്‍ത്തിയായി. മൊറോക്കോ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ രണ്ട് മാസ ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും. റാമിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ ഒരുമിച്ചാകും പൂര്‍ത്തിയാക്കുക. 2023 ജനുവരിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കും' -ശ്രീധര്‍ പിള്ള കുറിച്ചു.
Ram shooting plan: ബിഗ് ബജറ്റിലാണ് റാം ഒരുങ്ങുന്നത്. നവംബര്‍ 14ന് മൊറോക്കോയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. 40 ദിവസത്തെ ചിത്രീകരണമാണ് മൊറോക്കയില്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നത്. ശേഷം ടുണീഷ്യയിലും ചിത്രീകരണം ഉണ്ടെന്നാണ് സൂചന.
ഒരു മാസം നീണ്ട ലണ്ടന്‍ ഷെഡ്യൂളിന് ശേഷം നാല് ദിവസം കൊച്ചിയിലും റാമിന്‍റെ ചിത്രീകരണമുണ്ടായിരുന്നു. മോഹന്‍ലാല്‍, ഇന്ദ്രജിത്ത്, സംയുക്ത മേനോന്‍, പ്രിയങ്ക നായര്‍ എന്നിവരാണ് കൊച്ചിയിലെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നത്. ലണ്ടന്‍ ഷെഡ്യൂളിലും ഇതേ താരങ്ങളായിരുന്നു.
തൃഷ ആണ് സിനിമയില്‍ നായികയായെത്തുക. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് റാമിന്‍റെ ചിത്രീകരണം പുനരാരംഭിച്ചത്. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
Jeethu Joseph latest news: ആസിഫ് അലി നായകനായെത്തുന്ന കൂമന്‍ ആണ് ജീത്തു ജോസഫിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം. ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയത്. നവംബര്‍ നാലിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Also Read: മോഹന്‍ലാലിന്‍റെ അത്യാഡംബര കാരവാന്‍ വൈറല്‍