Eesho OTT Release: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന 'ഈശോ' ഒടിടി റിലീസിനൊരുങ്ങുന്നു. സോണി ലിവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാകും ചിത്രം റിലീസിനെത്തുക. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തുകയ്‌ക്കാണ് സോണി ലിവ് ചിത്രത്തിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്നാണ് സൂചന.
Eesho censored Clean U certificate: കട്ടും ബീപ്പുമില്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീന്‍ എന്‍റര്‍ടെയ്‌നര്‍ ചിത്രമാണ് 'ഈശോ'. ഇക്കാര്യം നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയത്. ഈശോ എന്ന പേരുമായി ബന്ധപ്പെട്ട് ചിത്രം വലിയ വിവാദത്തില്‍ പെട്ടിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണവുമായി ചില ക്രിസ്‌തീയ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പേര് മാറ്റില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.
Eesho teaser: നേരത്തെ ഈശോയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. നാദിര്‍ഷയുടെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമാണ് 'ഈശോ'. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാകും 'ഈശോ' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
Eesho cast and crew: ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിങ്. സുനീഷ് വരനാട് ആണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. സുജേഷ് ഹരിയാണ് ഗാനരചന. നാദിര്‍ഷ സംഗീതവും നിര്‍വഹിക്കുന്നു.
അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മാണം. എന്‍.എം ബാദുഷ, ബിനു സെബാസ്‌റ്റ്യന്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. സുജിത് രാഘവ് ആണ് കലാസംവിധാനം. പിവി ശങ്കര്‍ മേക്കപ്പും, സിനറ്റ് സേവ്യര്‍ സ്‌റ്റില്‍സും നിര്‍വഹിക്കും. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായായിരുന്നു ചിത്രീകരണം.
Also Read: Eesho | ഈശ്വരന്‍ അല്ല.. ഈശോ..; ഭീഷണിയുടെ സ്വരത്തില്‍ ജയസൂര്യ