പ്രശസ്‌ത ഹാസ്യ നടന്‍ ഇന്നസെന്‍റിന്‍റെ വിയോഗം താങ്ങാനാവാതെ മലയാള സിനിമ ലോകം. പ്രിയ നടന്‍റെ നിര്യാണത്തില്‍ പലരും വികാരഭരിതരായാണ് മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. മമ്മൂട്ടി, ജയറാം, ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. വിയോഗ വാര്‍ത്തയറിഞ്ഞ് നിറക്കണ്ണുകളോടെ ദിലീപും, വിങ്ങിപ്പൊട്ടി ജയറാമും, വിങ്ങിപ്പൊട്ടലിന്‍റെ വക്കോളമെത്തി മമ്മൂട്ടിയും.
വിങ്ങിപ്പൊട്ടി കൊണ്ടാണ് ജയറാം ആശുപത്രിയില്‍ എത്തിയതും മടങ്ങിയതും. ഇന്നസെന്‍റിന്‍റെ ആരോഗ്യ നിലയെ കുറിച്ച് ഡോക്‌ടര്‍മാരോട് അന്വേഷിച്ച ശേഷം മമ്മൂട്ടി മടങ്ങിയെങ്കിലും വിയോഗ വാര്‍ത്തയറിഞ്ഞ് മമ്മൂട്ടി വീണ്ടും ആശുപത്രിയില്‍ എത്തിയിരുന്നു.
ആശുപത്രിയില്‍ നിന്നും കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പ്രിയ നടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒഴുകിയെത്തിയത്. അദ്ദേഹത്തെ കാണാനെത്തിയ സിനിമ സാംസ്‌കാരിക രാഷ്‌ട്രീയ പ്രവര്‍ത്തകരില്‍ പലരും വിങ്ങി പൊട്ടിയിരുന്നു. മമ്മൂട്ടി, മുകേഷ്, മുക്ത, വിനീത്, ബാബുരാജ്, ഷാജോണ്‍, ഹരിശ്രീ അശോകന്‍, കുഞ്ചന്‍ തുടങ്ങിയവര്‍ കൊച്ചിയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.
ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. ശേഷം വീട്ടിലേയ്‌ക്ക് കൊണ്ടു പോവുകയും നാളെ (മാര്‍ച്ച് 28) രാവിലെ 10 മണിക്ക് സംസ്‌കാര ചടങ്ങുകള്‍ നടത്തുകയും ചെയ്യും. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.
ഇന്നസെന്‍റിന്‍റെ വിയോഗ വാര്‍ത്തയില്‍ സോഷ്യല്‍ മീഡയയിലൂടെ തന്‍റെ ദു:ഖം രേഖപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജയറാം. ഈ കഠിനമായ അവസ്ഥയെ വിശദീകരിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ലെന്നാണ് ജയറാം പറയുന്നുത്.
'ഇന്ത്യന്‍ സിനിമയുടെ മറ്റൊരു വലിയ നഷ്‌ടം. എനിക്ക് ഈ കഠിനമായ അവസ്ഥയെ വിശദീകരിക്കാന്‍ വാക്കുകള്‍ ലഭിക്കുന്നില്ല. മൂന്ന് പതിറ്റാണ്ടോളം നീണ്ടു നിന്ന സഹോദര തുല്യമായ ഞങ്ങളൊരുമിച്ചുള്ള യാത്ര അവസാനിക്കുകയാണ്. തിരശീലയില്‍ ഇത്രയും കാലം അദ്ദേഹത്തിനൊപ്പം ഒന്നിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നു. നിത്യശാന്തി നേരുന്നു ഇന്നസെന്‍റ് ചേട്ടാ..' -ജയറാം കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമ്മകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്‌തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്‍റെയും അമ്മയുടെയും കല്യാണത്തിന് മുന്നേ, ആലീസാന്‍റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്. എന്‍റെ കുട്ടിക്കാലത്ത്, അച്ഛന്‍റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞ് വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തു നിന്ന പ്രതിഭാ ശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ഒരുപാടു പേരുണ്ട്. നഷ്‌ടം നമുക്കു മാത്രമാണ്.'-വിനീത് ശ്രീനിവാസന്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
നടന്‍ ജഗതി ശ്രീകുമാറും ഇന്നസെന്‍റിന് അനുശോചനം രേഖപ്പെടുത്തി. 'മായില്ലൊരിക്കലും' എന്ന അടിക്കുറിപ്പോടു കൂടിയാണ് ജഗതി പോസ്‌റ്റ് പങ്കുവച്ചരിക്കുന്നത്. ദിലീപിനും ഇന്നസെന്‍റിനും ഒപ്പമുള്ള ചിത്രവും താരം ഫേസ്‌ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">