ETV Bharat / entertainment

മിഥുന്‍ മാനുവല്‍- ജയറാം കൂട്ടുകെട്ടില്‍ ക്രൈം ത്രില്ലര്‍; 'അബ്രഹാം ഓസ്‌ലര്‍' റിലീസ് പ്രഖ്യാപിച്ചു

author img

By ETV Bharat Kerala Team

Published : Dec 28, 2023, 6:17 PM IST

Updated : Dec 28, 2023, 11:02 PM IST

Abraham Ozler trailer release അബ്രഹാം ഓസ്‌ലര്‍ ജനുവരി 11നാണ് തിയേറ്ററുകളിലെത്തുക. ജനുവരി മൂന്നിന് സിനിമയുടെ ട്രെയിലറും റിലീസ് ചെയ്യും.

Abraham Ozler Release  Abraham Ozler Trailer  അബ്രഹാം ഒസ്‌ലർ റിലീസ്  അബ്രഹാം ഒസ്‌ലർ ട്രെയിലര്‍  ജയറാം  Jayaram
Jayaram movie Abraham Ozler trailer release date

ജയറാമിനെ നായകനായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അബ്രഹാം ഒസ്‌ലർ' (Abraham Ozler). 'അബ്രഹാം ഒസ്‌ലറു'ടെ റിലീസ് തീയതി നിര്‍മാതാക്കള്‍ പുറത്തുവിട്ടു (Abraham Ozler Release). 2024 ജനുവരി 11-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

ഏറെ ദുരൂഹതകളും, സസ്‌പെൻസും നിറഞ്ഞ ഒരു മെഡിക്കൽ ത്രില്ലർ ജോണറിലായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. അപ്രതീഷിതമായ കഥാപാത്രങ്ങളുടെ കടന്നു വരവും, ട്വിസ്‌റ്റുകളും സിനിമയുടെ പ്രത്യേകതയാണ്. 'അബ്രഹാം ഒസ്‌ലർ' ട്രെയിലര്‍ ജനുവരി മൂന്നിനും നിര്‍മാതാക്കള്‍ പുറത്തുവിടും (Abraham Ozler Trailer Release).

ഒരിടവേളയ്‌ക്ക് ശേഷം ജയറാം വീണ്ടും മികച്ച വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് 'അബ്രഹാം ഒസ്‌ലർ'. ജയറാമിന്‍റെ കെരിയറിലെ അവിസ്‌മരണീയ കഥാപാത്രമായിരിക്കും 'അബ്രഹാം ഒസ്‌ലറി'ലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷമാണ് ചിത്രത്തില്‍ ജയറാമിന്.

Also Read: 'എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്', ചക്കിയുടെ വരനെ പരിചയപ്പെടുത്തി ജയറാം

ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിൻ്റെ അന്വേഷണമാണ് ചിത്രപശ്ചാത്തലം. മിഥുന്‍ മാനുവല്‍ തോമസിന്‍റെ ഇത്തരമൊരു ക്രൈം ത്രില്ലർ ചിത്രത്തിൽ ജയറാം ഇതാദ്യമായാണ് അഭിനയിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, സൈജുക്കുറുപ്പ്, ദിലീഷ് പോത്തൻ, അനശ്വരാ രാജൻ, സെന്തിൽ കൃഷ്‌ണ, ദർശന നായർ, അർജുൻ നന്ദകുമാർ, അസീം ജമാൽ ആര്യാസലിം എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ഡോ രൺധീർ കൃഷ്‌ണന്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വർ ഛായാഗ്രഹണവും ഷമീർ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മിഥുൻ മുകുന്ദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. നേരമ്പോക്കിൻ്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസും ചേർന്നാണ് സിനിമയുടെ നിര്‍മാണം.

കലാസംവിധാനം - ഗോകുൽദാസ്, കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ, മേക്കപ്പ് - റോണക്‌സ്‌ സേവ്യർ, ക്രിയേറ്റീവ് ഡയറക്‌ടർ - പ്രിൻസ് ജോയ്, അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് - റോബിൻ വർഗീസ്, രജീഷ് വേലായുധൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ - സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, പിആര്‍ഒ - വാഴൂര്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

'അഞ്ചാം പാതിര' എന്ന ക്രൈം ത്രില്ലറിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'അബ്രഹാം ഒസ്‌ലർ'. ഇതിനിടെ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച രണ്ട് ചിത്രങ്ങൾളാണ് 'ഗരുഡനും', 'ഫീനിക്‌സും'. രണ്ട് ചിത്രങ്ങള്‍ക്കും തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഈ പോസിറ്റീവ് പ്രതികരണങ്ങള്‍ 'അബ്രഹാം ഒസ്‌ലറി'നും ലഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

Also Read: 'അബ്രഹാം ഓസ്‌ലറു'ടെ വരവ് കാത്ത് ആരാധകർ; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Last Updated : Dec 28, 2023, 11:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.