ബോളിവുഡിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ താരമാണ് ജാൻവി കപൂർ. സിനിമകൾക്കൊപ്പം സോഷ്യൽ മീഡിയയിലും താരമാണ് തെന്നിന്ത്യയ്‌ക്കും ഏറെ പ്രിയങ്കരിയായ ശ്രീദേവിയുടെ മകൾ കൂടിയായ ജാൻവി. തന്‍റെ വിശേഷങ്ങളും സന്തോഷകരമായ നിമിഷങ്ങളും ആരാധകർക്കൊപ്പം ജാൻവി പങ്കുവയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ ജാൻവി കപൂർ നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സുഹൃത്തായ ഓറിയാണ് ജാൻവിക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. 'ബാജിറാവു മസ്‌താനി' ചിത്രത്തിലെ ഗാനത്തിനാണ് ജാൻവി കപൂർ സുഹൃത്തിനൊപ്പം ചുവടുവയ്‌ക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലായി മാറി.
'ബാജിറാവു മസ്‌താനി'യിലെ 'പിംഗ ഗാ പോരി' എന്ന ഗാനത്തിനാണ് ഇരുവരും തമാശയായി ചുവടുവയ്‌ക്കുന്നത്. വീഡിയോയിൽ ജാൻവി കപൂറും ഉറ്റ സുഹൃത്തായ ഓറിയും നൃത്തം ചെയ്യുന്നത് കാണാം. അതേസമയം പാപ്പരാസികളുടെ പ്രിയങ്കരനാണ് ഓറി എന്ന ഓർഹാൻ അവത്രമണിയും.
ബോളിവുഡ് സ്റ്റാർ പരിപാടികളിൽ ഓറി സ്ഥിരം സാന്നിധ്യമാണ്. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് 17 ഹൗസിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഓറി. നേരത്തെ അവതാരകനായ സൽമാൻ ഖാനൊപ്പമുള്ള ഓറിയുടെ ചിത്രം പുറത്തുവന്നിരുന്നു. ബിഗ് ബോസ് 17 ലേക്ക് വൈൽഡ് കാർഡ് എൻട്രിർയിലൂടെയാണ് ഓറി എത്തുന്നത്.
അതേസമയം ഓറി ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ കമന്‍റുമായി ജാൻവിയും എത്തി. ബിഗ് ബോസ് കാരണം തന്നെ മറന്നുവെന്നാണ് തമാശയായി ജാൻവി കപൂർ കുറിച്ചത്. മറുപടിയായി, 'ഞാൻ ഉടൻ തന്നെ വരാം' എന്ന് ഓറിയും കുറിച്ചു. അതേസമയം മിസ്റ്റർ & മിസിസ് മഹി, ദേവര, ഉലജ് എന്നീ ചിത്രങ്ങളാണ് ജാൻവി കപൂറിന്‍റേതായി അണിയറയിൽ ഒരുങ്ങുന്നത്.
മരണത്തെ തൊട്ടറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് കത്രീന കൈഫ്: വെല്ലുവിളി നിറഞ്ഞ ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുന്നതിനിടയിൽ നിരവധി പരിക്കുകളെ അതിജീവിച്ചുവെന്ന് നടി കത്രീന കൈഫ്. ഒരു ഹെലികോപ്റ്റർ റൈഡിനിടെ മരണത്തോടടുത്തുള്ള വേദനാജനകമായ അനുഭവമാണ് കത്രീന പങ്കുവെച്ചത് (Katrina Kaif about near death experience).
റൈഡിനിടെ, ഹെലികോപ്റ്റർ പെട്ടെന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ഭയാനകമായ പരീക്ഷണം നേരിടേണ്ടി വന്നെന്നും തന്‍റെ ജീവിതത്തിന്‍റെ അവസാനമാണെന്ന് ഉറപ്പിച്ച നിമിഷമായിരുന്നു അതെന്നും താരം പറയുന്നു. ചെറിയ ചില പരിക്കുകൾ മാത്രമാണ് ഉണ്ടായിരുന്നെങ്കിലും ഈ സംഭവം തന്നെ വല്ലാതെ ബാധിച്ചതായും താരം പറഞ്ഞു (Katrina revealed the terrifying moment).