ETV Bharat / entertainment

'ജയിലറിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുകയാണ് എന്‍റെ സിനിമ' ; കുറിപ്പുമായി 'ജലധാര' താരം

author img

By

Published : Aug 16, 2023, 6:09 PM IST

ആശിഷ് ചിന്നപ്പ സംവിധാനം ചെയ്‌ത 'ജലധാര പമ്പ് സെറ്റ് സിൻസ് 1962'ൽ മുഴുനീള വേഷമാണ് സാഗർ ആർ അവതരിപ്പിക്കുന്നത്

Jaladhara Pumpset Since 1962 actor sagar  Jaladhara Pumpset Since 1962  actor sagar facebook post  actor sagar  actor sagar r  കുറിപ്പുമായി ജലധാര താരം  കുറിപ്പുമായി ജലധാര താരം സാഗർ ആർ  സാഗർ ആർ  സാഗർ ആർ ഫേസ്‌ബുക്ക് പോസ്റ്റ്  ഫേസ്‌ബുക്ക് പോസ്റ്റ്  ജലധാര പമ്പ് സെറ്റ് സിൻസ് 1962  ജലധാര പമ്പ് സെറ്റ്
Jaladhara Pumpset Since 1962

ടുത്തിടെയാണ് ഉർവശി (Urvashi), ഇന്ദ്രൻസ് (Indrans) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആശിഷ് ചിന്നപ്പ (Ashish Chinnappa) സംവിധാനം ചെയ്‌ത 'ജലധാര പമ്പ് സെറ്റ് സിൻസ് 1962' (Jaladhara Pumpset Since 1962) എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. തെന്നിന്ത്യയൊട്ടാകെ സൂപ്പർ സ്റ്റാർ രജനിയുടെ 'ജയിലർ' ചിത്രത്തിന്‍റെ അലയൊലികൾ നിറഞ്ഞ് നിൽക്കുമ്പോൾ തന്നെയാണ് ഈ ചിത്രവും തിയേറ്ററുകളില്‍ എത്തിയത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ കൂടുതൽ കാഴ്‌ചക്കാരെ 'ജലധാര പമ്പ് സെറ്റ്' സ്വന്തമാക്കുന്നുണ്ടെങ്കിലും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ സാഗർ ആർ ഫേസ്‌ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുകയാണ്.

രജനികാന്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘ജയിലറി’ന് മുന്നിൽ സ്വന്തം ചിത്രമായ ‘ജലധാര പമ്പ് സെറ്റ്’ വിറങ്ങലിച്ച്, മെല്ലെ മെല്ലെ കയറിവരാൻ ശ്രമിക്കുകയാണെന്നാണ് സാഗർ ആർ. പറയുന്നത്. ഈ സിനിമയുടെ സഹ നിർമാതാവ് കൂടിയാണ് സാഗർ. 'നല്ല പ്രായത്തിൽ സിനിമയിൽ എത്തി, ഇപ്പോൾ നരവീണ് തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്‌തതും അത് തിയേറ്ററിൽ എത്തിയതും. ഒരു കലാകാരൻ എന്ന രീതിയിൽ നമുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്‌ത സിനിമ ആളുകൾ കാണുമ്പോഴും അതിന്‍റെ അഭിപ്രായം കേൾക്കുമ്പോഴുമാണ്. അതിനുവേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ?' - സാഗർ ചോദിക്കുന്നു.

'ജലധാര പമ്പ് സെറ്റ്‌ സിൻസ്‌ 1962' തിയേറ്ററിൽ കയറി കണ്ടാൽ ഈ ചിത്രം ഓടുമെന്ന് പ്രേക്ഷകരോട് അഭ്യർഥിച്ചുകൊണ്ടാണ് സാഗർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സാഗർ ആറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:

'ഞാൻ ആരാധിച്ച എന്‍റെ സൂപ്പർ താരത്തിന്‍റെ (രജനികാന്ത്) സിനിമയുടെ മുന്നിൽ തന്നെ താരം ആകാൻ ആഗ്രഹിച്ച എന്‍റെ സിനിമ വിറങ്ങലിച്ച് മെല്ലെ മെല്ലെ കയറി വരാൻ ശ്രമിക്കുന്നു. എന്‍റെ 15 വർഷത്തെ കഷ്‌ടപ്പാടിന് ആശ്വാസം ആകും എന്ന് കരുതിയ എന്‍റെ സിനിമ "ജലധാര പമ്പ് സെറ്റ്''.... 2 വർഷമായി വേറൊന്നിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല. നമ്മുടെ ഫിലിം തിയേറ്ററിൽ കൊണ്ട് വരണം എന്നുമാത്രമായിരുന്നു ചിന്ത.നമ്മുടെ ഫിലിം ജലാധര പമ്പ് സെറ്റ്‌ ഈ ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തി.....പക്ഷേ....!!!!!!!!

നീ രക്ഷപ്പെടുമെടാ എന്ന വാക്കായിരുന്നു എൻ്റെ ശ്വാസവും, വിശ്വാസവും. അതിനെ ധ്യാനിച്ചാണ് കടന്നുപോയ 15 വർഷവും ഞാൻ ഓരോ ചുവടും വച്ചത്. സിനിമാ സ്വപ്‌നങ്ങളുമായി മുൻപിലെത്തിയ 21കാരനെ അന്ന് കൈ പിടിച്ച് ഒപ്പം കൂട്ടി എൻ്റെ ഗുരു ലെനിൻ രാജേന്ദ്രൻ. പകർന്നുകിട്ടിയതെല്ലാം വെളിച്ചമായി. എന്തിനും ഏതിനും നീ മതിയെടാ എന്ന് പറഞ്ഞ് കൈപിടിച്ചു , തലതൊട്ടപ്പനായി ഗുരുത്വവും അനുഗ്രഹങ്ങളും ആവോളം തന്നു.

എന്നാൽ എനിയ്‌ക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തിൽ ഞാൻ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിൻ്റെ അകാല വിയോഗത്തോടെ തകർന്നടിഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ട് വച്ച അടികൾ അതിലും വേഗത്തിൽ തിരിച്ചുവയ്‌ക്കേണ്ടി വന്നു പലപ്പോഴും. അഭിനയിച്ച സിനിമകൾ പലതും പെട്ടിയിലായി. പുറത്തുവന്നവയിലൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല.

അപമാനം, കളിയാക്കൽ, ചോദ്യങ്ങൾ, ഒപ്പം വളർന്നവർ പോലും കണ്ടെന്ന് നടിച്ചില്ല. പ്രാർഥിക്കുന്ന ദൈവങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം പരിദേവനങ്ങളർപ്പിച്ചു. ഒടുവിൽ പ്രത്യാശയുടെ ഒരു തിരി വെട്ടം.'ജലധാര പമ്പ് സെറ്റ് സിൻസ് 1962'.

അനുജനെപ്പോലെ ചേർത്തുപിടിച്ച് നിനക്ക് ഭാവിയുണ്ട് മോനേ എന്നും പറഞ്ഞ്, വീണുപോകുമെന്ന് തോന്നിയപ്പോഴെല്ലാം ഇരു കൈയും നീട്ടി, ഷൂട്ടിങ് വേളയിലും കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന മൂന്ന് ദിവസത്തെ പ്രമോഷൻ പരിപാടിയിലും ഒരു മടിയും കൂടാതെ നിന്ന് ഇരുപതിലേറെ അഭിമുഖങ്ങൾ നൽകിയ ഉർവശി ചേച്ചിയോട് എത്ര നന്ദി പറയാനാണ്!.

സ്വന്തം മകനെപ്പോലെ സ്‌നേഹിച്ചും ഉപദേശിച്ചും, തോളോട് തോൾ ചേർത്ത് നിർത്തിയ ടി.ജി. രവി ചേട്ടന് നന്ദി പറയുന്നില്ല, ഒരായിരം സ്‌നേഹം മാത്രം. 2013 ൽ ഞാൻ നായകനായ ഫിലിമിൽ (റിലീസ് ആയിട്ടില്ല)കൂടെ അഭിനയിച്ചുതുടങ്ങിയ ബന്ധമാണ് ഇന്ദ്രൻസ് ചേട്ടനുമായി. അന്ന് മുതൽ ഇന്നുവരെയും തന്ന സപ്പോർട്ടുകൾക്ക് നന്ദി.

ജലാധാര പമ്പ് സെറ്റ് എന്ന ഈ സിനിമ സംഭവിക്കാൻ WonderFrames FilmLand എന്ന കമ്പനിയുടെ ഭാഗമായി കൂടെ നിന്ന ചേട്ടൻ ബൈജു ചെല്ലമ്മക്കും ചേച്ചി സാനിത ശശിധരനും എങ്ങനെ നന്ദി പറയണം എന്നറിയില്ല...എൻ്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി......തളർന്നു തുടങ്ങുന്നു...നല്ല പ്രായത്തിൽ സിനിമയിൽ എത്തി.... ഇപ്പോ നരവീണ് തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്‌തതും അത് തിയേറ്ററിൽ എത്തിയതും...

ഒരു നടൻ അല്ലെങ്കിൽ ഒരു കലാകാരൻ എന്ന രീതിയിൽ നമുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്‌ത സിനിമ ആളുകൾ കാണുമ്പോഴും അതിൻ്റെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴുമാണ്. അതിനുവേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ....????? അതോ..... ഇനിയും അറിയപ്പെടാത്ത ഒരു നടനായി നിൽക്കാനാവും എൻ്റെ യോഗം.

NB: വർഷങ്ങളായി കേൾക്കുന്നതാണ് നിൻ്റെ ഫിലിം എപ്പോ ഇറങ്ങും ഒന്നും കാണുന്നില്ലല്ലോ... വന്നാൽ ഞങ്ങൾ കാണും എന്നൊക്കെ. ദയവുചെയ്‌ത് മനസ് തളർത്താനാണ് പറയുന്നെങ്കിൽ...Please stop it....

ഇപ്പൊ എൻ്റെ സിനിമ ഇറങ്ങി... മുഴുനീള കഥാപാത്രവുമാണ് ചെയ്‌തിരിക്കുന്നത്...'ജലധാര പമ്പ് സെറ്റ്‌ സിൻസ്‌ 1962'. നിങ്ങളെങ്കിലും ഒന്ന് തിയേറ്ററിൽ കയറി കണ്ടാൽ... തിയേറ്ററിൽ ഈ ഫിലിം ഓടും...'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.