An Action Hero trailer: ആയുഷ്മാന്‍ ഖുറാന കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആന്‍ ആക്ഷന്‍ ഹീറോ'. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആയുഷ്‌മാന്‍ ഖുറാന ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത തരത്തിലുള്ളതാണ് 'ആന്‍ ആക്ഷന്‍ ഹീറോ'യിലെ താരത്തിന്‍റെ കഥാപാത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ചിത്രത്തില്‍ മാനവ് എന്ന സിനിമ താരത്തിന്‍റെ വേഷത്തിലാണ് ആയുഷ്‌മാന്‍ പ്രത്യക്ഷപ്പെടുന്നത്. ആയുഷ്‌മാന്‍ ഖുറാനയും ജയ്‌ദീപ് അഹ്ലാവതും തമ്മിലുള്ള പോരാട്ടമാണ് ട്രെയിലറിലുടനീളം കാണാനാവുക. ട്രെയിലറില്‍ മലൈക അറോറയുടെ ഒരു സ്‌പെഷ്യല്‍ ഡാന്‍സ് നമ്പറും ദൃശ്യമാവുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
അനിരുദ്ധ് അയ്യര്‍ ആണ് സിനിമയുടെ സംവിധാനം. ഷാരൂഖ് ഖാന്‍റെ 'സീറോ', ആനന്ദ് എല്‍ റായുടെ 'തനു വെഡ്‌സ് മനു റിട്ടേണ്‍സ്' എന്നീ ചിത്രങ്ങളില്‍ അനിരുദ്ധ് അസിസ്‌റ്റന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് 'ആന്‍ ആക്ഷന്‍ ഹീറോ' തിയേറ്ററുകളിലെത്തുക.
Also Read: സാരിയില്‍ സുന്ദരനായി ആയുഷ്മാന്‍ ഖുറാന; സ്ത്രീകളെ താന്‍ ഏറെ ബഹുമാനിക്കുന്നുവെന്ന് താരം
ആനന്ദ് എല്‍ റായ്, ഭൂഷണ്‍ കുമാര്‍, ടി സീരീസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ വിതരണം. നെറ്റ്‌ഫ്ലിക്‌സ് ആണ് സിനിമയുടെ സ്‌ട്രീമിങ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.