ഉണ്ണി മുകുന്ദനും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും (Unni Mukundan Ranjith Sankar movie) ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ജയ് ഗണേഷ്' (Jai Ganesh). പ്രഖ്യാപനം മുതല്‍ മാധ്യമ തലക്കെട്ടുകളില്‍ ഇടംപിടിച്ച സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം സംബന്ധിച്ച വിവരമാണ് പുറത്തുവരുന്നത്.
നവംബര്‍ 10ന് 'ജയ് ഗണേഷി'ന്‍റെ ചിത്രീകരണം ആരംഭിക്കും. ഉണ്ണി മുകുന്ദന്‍ (Unni Mukundan) തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത് (Jai Ganesh shooting starts on November). ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ (Unni Mukundan Birthday) ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് (സെപ്‌റ്റംബര്‍ 22) ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. നേരത്തെ നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍.
- " class="align-text-top noRightClick twitterSection" data="">
രഞ്ജിത്ത് ശങ്കര്‍ (Ranjith Sankar) സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം, രഞ്ജിത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് നിര്‍വഹിക്കുക. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മാണ സംരംഭം കൂടിയാണ് 'ജയ് ഗണേഷ്'.
സിനിമയില്‍ ടൈറ്റില്‍ റോളില്‍ ഗണപതിയായാണ് ഉണ്ണി മുകുന്ദന്‍ വേഷമിടുക. ഈ സിനിമയിലെ കഥാപാത്രത്തിനായി അനുയോജ്യനായ ഒരു നടനെ കണ്ടെത്താന്‍ നാളേറെയായി അലഞ്ഞ ശേഷമാണ് ഉണ്ണി മുകുന്ദനിലേക്ക് എത്തിയതെന്ന് 'ജയ് ഗണേഷി'ന്‍റെ പ്രഖ്യാപന വേളയില്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞിരുന്നു. ഇക്കാര്യം സംവിധായകന്‍ ഫേസ്‌ബുക്കില്‍ പങ്കുവച്ചിരുന്നു.
'ജയ് ഗണേഷ് രചിച്ച ശേഷം ഞാനൊരു നടനെ തെരയുകയായിരുന്നു. 'മാളികപ്പുറം' എന്ന സിനിമയ്‌ക്ക് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നും ഇല്ലാതിരുന്ന ഉണ്ണി മുകുന്ദന്‍ ശരിയായൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. ഞങ്ങൾ 'ജയ് ഗണേഷി'നെ കുറിച്ച് ചർച്ച ചെയ്‌തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്‌ടമായി. ഞാൻ എന്‍റെ നടനെ കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - ഇപ്രകാരമാണ് രഞ്ജിത് ശങ്കര്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
'മാളികപ്പുറം' ആണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്‍ണു ശശി ശങ്കറാണ് 'മാളികപ്പുറ'ത്തിന്‍റെ സംവിധാനം. ബാലതാരം ദേവനന്ദ, ശ്രീപത്, സൈജു കുറുപ്പ്, രമേഷ് പിഷാരടി, രഞ്‍ജി പണിക്കര്‍, മനോജ് കെ ജയൻ, അഭിലാഷ് പിള്ള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
അതേസമയം 'ഗന്ധര്‍വ്വ ജൂനിയര്‍' ആണ് ഉണ്ണി മുകുന്ദന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. 'ഗന്ധര്‍വ്വന്‍മാരുടെ ലോകം' എന്ന ടൈറ്റിലിലാണ് വീഡിയോ പുറത്തുവിട്ടത്.
പേര് സൂചിപ്പിക്കുന്നത് പോലെ ഫാന്‍റസിയും ഹാസ്യവും കലര്‍ന്നതാണ് 'ഗന്ധര്‍വ്വ ജൂനിയര്‍'. ഒരു ഗന്ധർവ്വന്‍റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവുമാവുന്ന നർമ നിമിഷങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. വിഷ്‍ണു അരവിന്ദ് ആണ് സിനിമയുടെ സംവിധാനം. സുജിൻ സുജാതന്‍, പ്രവീണ്‍ പ്രഭാറാം എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസും, എം ഇന്‍ഫോടെയ്‌ന്‍മെന്‍റും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുക.