ETV Bharat / entertainment

'പറയാത്ത കാര്യങ്ങളുടെ പേരില്‍ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്നത് ഹൃദയം തകര്‍ക്കുന്നുവെന്ന്' രശ്‌മിക; പിന്തുണച്ച് ദുല്‍ഖറും - രശ്‌മിക കുറിച്ചു

Rashmika Mandanna calls out trolls: ട്രോളുകളോടും പരിഹാസങ്ങളോടും മറുപടി പറഞ്ഞ് രശ്‌മിക മന്ദാന. സോഷ്യല്‍ മീഡിയയിലൂടെ നീണ്ട കുറിപ്പുമായാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

Rashmika Mandanna  Rashmika Mandanna reacts on social media trolls  Rashmika Mandanna calls out trolls  Rashmika Mandanna instagram post  Dulquer Salmaan support Rashmika Mandanna  പിന്തുണച്ച് ദുല്‍ഖറും  ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്നത്  നാഷണല്‍ ക്രഷ്‌  രശ്‌മിക മന്ദാന  ദുല്‍ഖര്‍  നീണ്ട കുറിപ്പുമായാണ് രശ്‌മിക ഇന്‍സ്‌റ്റഗ്രാമില്‍  നീണ്ട കുറിപ്പുമായാണ് രശ്‌മിക  രശ്‌മിക കുറിച്ചു  മറുപടി പറഞ്ഞ് രശ്‌മിക മന്ദാന
'പറയാത്ത കാര്യങ്ങളുടെ പേരില്‍ ട്രോളുകയും പരിഹസിക്കുകയും ചെയ്യുന്നത് ഹൃദയത്തെ തകര്‍ക്കുന്നു'; പിന്തുണച്ച് ദുല്‍ഖറും
author img

By

Published : Nov 9, 2022, 7:58 PM IST

Rashmika Mandanna reacts on social media trolls: നാഷണല്‍ ക്രഷ്‌ എന്നറിയപ്പെടുന്ന ആരാധകരുടെ ക്യൂട്ട് താരമാണ് തെന്നിന്ത്യന്‍ താരസുന്ദരി രശ്‌മിക മന്ദാന. ആരാധകരുടെ പ്രിയ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ നടി പങ്കുവച്ചൊരു പോസ്‌റ്റ് ശ്രദ്ധ നേടുകയാണ്.

Rashmika Mandanna calls out trolls: സമൂഹ മാധ്യമങ്ങളില്‍ തന്നെ ട്രോളുന്നവര്‍ക്കായി ഒരു നീണ്ട കുറിപ്പുമായാണ് രശ്‌മിക ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വിദ്വേഷം സ്വീകരിക്കേണ്ടി വരുന്നത് ഹൃദയം തകര്‍ക്കുന്നതും നിരാശഭരിതമാക്കുന്നതുമാണ് എന്നാണ് രശ്‌മിക പറയുന്നത്. താന്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ഇത് പല ബന്ധങ്ങളും തകര്‍ത്തെന്നും രശ്‌മിക കുറിച്ചു.

Rashmika Mandanna instagram post: "കഴിഞ്ഞ കുറച്ച് ദിവസങ്ങളോ ആഴ്‌ചകളോ മാസങ്ങളോ ഒരു പക്ഷേ വര്‍ഷങ്ങളോ ആയി ചില കാര്യങ്ങള്‍ എന്നെ അലട്ടുന്നു. അതിനെ അഭിസംബോധന ചെയ്യാന്‍ സമയമായി എന്ന് ഞാന്‍ കരുതുന്നു. ഞാന്‍ എനിക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ചെയ്യേണ്ട കാര്യമായിരുന്നു ഇത്. ഞാന്‍ എന്‍റെ കരിയര്‍ ആരംഭിച്ചതു മുതല്‍ ഒരുപാട് വെറുപ്പ് ഏറ്റുവാങ്ങുന്നുണ്ട്. ധാരാളം ട്രോളുകള്‍ക്കും നെഗറ്റിവിറ്റിയും അക്ഷരാര്‍ഥത്തില്‍ ഏറ്റുവാങ്ങുന്ന ഒരു പഞ്ചിംഗ് ബാഗ് പോലെ തോന്നുന്നു.

ഞാന്‍ തിരഞ്ഞെടുത്ത ജീവിതത്തിന് ഒരു വില നല്‍കേണ്ടതുണ്ടെന്ന് എനിക്കറിയാം. ഞാന്‍ എല്ലാവരുടെയും കപ്പിലെ ചായ അല്ലെന്നും എല്ലാവരാലും സ്‌നേഹിക്കപ്പെടാന്‍ എനിക്കാവില്ലെന്നും ഞാന്‍ മനസിലാക്കുന്നു. അതിനര്‍ഥം നിങ്ങള്‍ എന്നെ അംഗീകരിക്കാത്തതിനാല്‍ നിങ്ങള്‍ക്ക്‌ എനിക്കെതിരെ നെഗറ്റിവിറ്റി എറിയാമെന്നല്ല. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ ഞാന്‍ ഓരോ ദിവസവും ചെയ്യുന്ന ജോലി എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ. ഞാന്‍ ചെയ്‌ത ജോലിയില്‍ നിന്ന് നിങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിനാണ് ഞാന്‍ ശ്രദ്ധ നല്‍കുന്നത്.

നിങ്ങള്‍ക്കും എനിക്കും അഭിമാനിക്കാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു. എന്നാല്‍ ചിലതൊക്കെ എന്‍റെ ഹൃദയം തകര്‍ക്കുകയും സത്യസന്ധമായി പറഞ്ഞാല്‍ നിരാശപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഞാന്‍ പറയാത്ത കാര്യങ്ങളുടെ പേരില്‍ ഇന്‍റര്‍നെറ്റ് എന്നെ പരിഹസിക്കുകയും ട്രോള്‍ ചെയ്യുകയും ചെയ്യുമ്പോള്‍. അഭിമുഖങ്ങളില്‍ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ എനിക്കെതിരെ തിരിയുന്നതായി ഞാന്‍ കണ്ടെത്തി. ഇന്‍റര്‍നെറ്റിലുടനീളം പ്രചരിക്കുന്ന തെറ്റായ വിവരണങ്ങള്‍ എനിക്കും ഇന്‍ഡസ്‌ട്രിക്കകത്തോ പുറത്തോ ഉള്ള എന്‍റെ ബന്ധങ്ങള്‍ക്കും വളരെ ദോഷം ചെയ്യും.

സൃഷ്‌ടിപരമായ വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം അതെന്നെ മെച്ചപ്പെടുത്താനും മികച്ചതാക്കാനും മാത്രമെ പ്രേരിപ്പിക്കൂ. എന്നാല്‍ മോശമായ നെഗറ്റിവിറ്റിയും വിദ്വേഷവും എന്തിനാണ്? വളരെ കാലമായി ഞാനതിനെ അവഗണിക്കുകയാണ്. എന്നാല്‍ അത് കൂടുതല്‍ കൂടുതല്‍ വഷളായിരിക്കുന്നു. ഈ കാര്യത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ ഞാന്‍ ആരെയും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ എനിക്ക് ലഭിക്കുന്ന ഈ വെറുപ്പിനാല്‍ ഇനിയും ഒരു മനുഷ്യനെന്ന നിലയില്‍ മാറാനോ നിര്‍ബന്ധിതനാകാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല.

നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന എല്ലാ സ്‌നേഹവും ഞാന്‍ തിരിച്ചറിയുകയും അംഗീകരിക്കുയും ചെയ്യുന്നു. നിങ്ങളുടെ നിരന്തരമായ സ്‌നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിച്ചതും പുറത്തുവരാനും ഇത് പറയാനും എനിക്ക് ധൈര്യം നല്‍കിയതും. ഞാന്‍ കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ക്കായി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. കാരണം ഞാന്‍ പറഞ്ഞതു പോലെ നിങ്ങളെ സന്തോഷിപ്പിക്കുകയെന്നത് എന്നെയും സന്തോഷിപ്പിക്കുന്നു. എല്ലാവരോടും ദയ കാണിക്കുക. ഞങ്ങള്‍ എല്ലാവരും ഞങ്ങളുടെ പരമാവധി ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. നന്ദി", രശ്‌മിക കുറിച്ചു.

Dulquer Salmaan support Rashmika Mandanna: രശ്‌മികയുടെ വികാരനിര്‍ഭര കുറുപ്പിന് പിന്തുണയേകി നിരവധി സഹതാരങ്ങളും രംഗത്തെത്തി. നിങ്ങള്‍ അത്‌ഭുതമാണെന്ന് കുറിച്ചാണ് ദുല്‍ഖര്‍ സല്‍മാന്‍ രശ്‌മികയെ പിന്തുണച്ച് എത്തിയത്. 'നിങ്ങളെ പോലെ ആകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നാണ് സ്‌നേഹം. ഒരിക്കലും സാധിക്കാത്തവരില്‍ നിന്നാണ് വെറുപ്പ്. നിങ്ങള്‍ നിങ്ങളായിരിക്കുക! നിങ്ങള്‍ അത്ഭുതകരമാണ്', ദുല്‍ഖര്‍ കുറിച്ചു.

Also Read: 'മരിച്ചിട്ടില്ല, പലപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു' ; പൊട്ടിക്കരഞ്ഞ് സാമന്ത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.