ETV Bharat / entertainment

അമ്മ ആകാനുള്ള തയ്യാറെടുപ്പിലോ കത്രീന? - Katrina Kaif pregnancy comments

Is Katrina Kaif pregnant: അടുത്തിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച്‌ കത്രീന പാപ്പരാസികളുടെ കണ്ണിലുടക്കിയിരുന്നു. താരത്തിന്‍റെ ലുക്ക്‌ കണ്ടതോടെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ കത്രീന എന്നാണ് ആരാധകരുടെ സംശയം.

അമ്മ ആകാനുള്ള തയ്യാറെടുപ്പിലോ കത്രീന?  Is Katrina Kaif pregnant  Katrina Kaif pregnancy comments  Katrina Kaif upcoming movies
അമ്മ ആകാനുള്ള തയ്യാറെടുപ്പിലോ കത്രീന?
author img

By

Published : Apr 14, 2022, 7:30 AM IST

Is Katrina Kaif pregnant: ബോളിവുഡിലെ ക്യൂട്ട്‌ കപ്പിള്‍സാണ് കത്രീന കെയ്‌ഫും വിക്കി കൗശലും. 2021 ഡിസംബര്‍ 9നാണ് ഇരുവരും വിവാഹിതരായത്‌. രണ്ട്‌ വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായി പങ്കുവയ്‌ക്കാറുണ്ട്‌.

ഇപ്പോള്‍ ദമ്പതികളെ കുറിച്ചുള്ള പുതിയ കിംവദന്തികളാണ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌. അടുത്തിടെ മുംബൈ വിമാനത്താവളത്തില്‍ വെച്ച്‌ കത്രീന പാപ്പരാസികളുടെ കണ്ണിലുടക്കിയിരുന്നു. താരത്തിന്‍റെ ലുക്ക്‌ കണ്ടതോടെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ കത്രീന എന്നാണ് ആരാധകരുടെ സംശയം.

കത്രീനയുടെ ലുക്കാണ് ആരാധകരില്‍ സംശയങ്ങള്‍ക്ക്‌ കാരണമായത്‌. പീച്ച്‌ നിറമുള്ള അയഞ്ഞ കുര്‍ത്തയും പാന്‍റ്‌സുമായിരുന്നു കത്രീനയുടെ വേഷം. ഈ വേഷമാണ് താരം ഗര്‍ഭിണിയാണോ എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക്‌ വഴിതുറന്നത്‌.

Katrina Kaif pregnancy comments: 'ഉടന്‍ അമ്മയാകും!', 'കത്രീനയുടെ കുട്ടിയെ കാണാന്‍ ഇനിയും കാത്തിരിക്കാനാവില്ല', 'കണ്ടിട്ട്‌ ഗര്‍ഭിണിയെ പോലെ തോന്നുന്നു! ദൈവമേ', 'എനിക്ക്‌ തോന്നുന്നു ഗര്‍ഭിണിയാണെന്ന്‌'- തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

Katrina Kaif upcoming movies: സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'ടൈഗര്‍ 3' ആണ് കത്രീനയുടേതായി വരാനിരിക്കുന്ന ചിത്രം. ആലിയ ഭട്ട്‌, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം 'ജീ ലെ സരാ', തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ്‌ സേതുപതിക്കൊപ്പം 'മെറി ക്രിസ്‌മസ്‌' എന്നിവയാണ് താരത്തിന്‍റെ മറ്റു പുതിയ ചിത്രങ്ങള്‍. സിദ്ധാന്ത്‌ ചതുര്‍ വേദി, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ക്കൊപ്പമുള്ള ഹൊറര്‍-കൊമഡി ചിത്രം 'ഫോണ്‍ ദൂതി'ലും കത്രീന അഭിനയിച്ച്‌ വരികയാണ്. അതേസമയം സാറാ അലി ഖാന്‍ നായികയാകുന്ന പേരിടാത്ത ചിത്രമാണ് വിക്കിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Also Read: Katrina Kaif upcoming movies: കത്രീനയുടെയും വിക്കിയുടെയും ആദ്യ വാലന്‍ന്‍റൈന്‍സ്‌ ഡേ സല്‍മാന്‍ ഖാന്‍ മുടക്കുമോ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.