Udal teaser: മലയാള സിനിമാസ്വാദകര്‍ക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കൊരുങ്ങി 'ഉടല്‍'. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രതീഷ് രഘുനന്ദന്‍ ഒരുക്കുന്ന ചിത്രമാണ് 'ഉടല്‍'. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. നിഗൂഢതകള്‍ നിറഞ്ഞ 56 സെക്കൻഡ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനുമാണ് ടീസറില്‍ ഹൈലൈറ്റാകുന്നത്. വേറിട്ട മോക്കോവറിലൂടെ ഒരിക്കല്‍ കൂടി ഇന്ദ്രന്‍സ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുകയാണ്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രന്‍സിന്‍റെ മേക്കോവറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
Ratheesh Reghunandan about Udal: ഒരു കുടുംബ കഥയാണ് 'ഉടല്‍' പറയുന്നത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു മലയോര കുടിയേറ്റ കര്‍ഷകന്‍റെ കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സിനിമയില്‍ കുടിയേറ്റ കര്‍ഷകനായെത്തുന്നത് ഇന്ദ്രന്‍സാണ്. ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് ഒരു കണ്ണിന് കാഴ്‌ചയില്ല. ഈ കഥാപാത്രത്തിലൂടെ ഇന്ദ്രന്‍സ് അദ്ദേഹത്തിന്‍റെ റോള്‍ അവിസ്‌മരണീയമാക്കിയിരിക്കുകയാണെന്ന് സംവിധായകന്‍ രതീഷ് രഘുനന്ദന്‍ മുമ്പൊരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് രതീഷ് രഘുനന്ദന്‍.
Udal cast and crew: സെന്‍സറിങ് പൂര്‍ത്തിയായ 'ഉടലി'ന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഒരു ഫാമിലി ഡ്രാമ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കൂടാതെ ദുര്‍ഗ കൃഷ്‌ണ, ജൂഡ് ആന്‍റണി ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോപാലനാണ് നിര്‍മാണം. മനോജ് പിള്ളയാണ് ഛായാഗ്രഹണം. നിശാന്ധ യൂസഫ് എഡിറ്റിങും നിര്‍വഹിക്കും. വില്യം ഫ്രാന്‍സിസ് ആണ് സംഗീതം. പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. മെയ് 20ന് ചിത്രം തിയേറ്ററുകളിലെത്തും.
Also Read: ഹൃദയസ്‌പർശിയായ 'ഹോം' ; പ്രശംസയറിയിച്ച് കെജിഎഫ് നിർമാതാവ്