ETV Bharat / entertainment

'എവിടെയോ കണ്ട് നല്ല പരിചയം, അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം തന്നെയെന്ന് ഉറപ്പിച്ചു' ; മുകേഷ് അംബാനിയെ കണ്ടതില്‍ ഇന്ദ്രജിത് - മുകേഷ് അംബാനിയെ കുറിച്ച് ഇന്ദ്രജിത്ത്

മലയാളത്തിലെ മികച്ച നടന്മാരുടെ നിരയില്‍ മുന്നിലുളള താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. നായക വേഷങ്ങളേക്കാള്‍ കൂടുതല്‍ കാരക്‌ടര്‍ റോളുകളിലാണ് നടന്‍ തിളങ്ങിയത്

indrajith sukumaran  indrajith mukesh ambani picture  indrajith about mukesh ambani  ഇന്ദ്രജിത്ത് മുകേഷ് അംബാനി ചിത്രം  മുകേഷ് അംബാനിയെ കുറിച്ച് ഇന്ദ്രജിത്ത്  മുകേഷ് അംബാനി
'എവിടെയോ കണ്ട് നല്ല പരിചയം, അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം തന്നെയെന്ന് ഉറപ്പിച്ചു', മുകേഷ് അംബാനിയെ കണ്ടുമുട്ടിയ അനുഭവം പറഞ്ഞ് ഇന്ദ്രജിത്ത്
author img

By

Published : May 25, 2022, 9:23 PM IST

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത് സുകുമാരന്‍. നായകനായും സഹനടനായും വില്ലന്‍ റോളുകളിലുമെല്ലാം സിനിമകളില്‍ താരത്തെ പ്രേക്ഷകര്‍ കണ്ടു. കുറച്ച് നാളുകളായി കാരക്‌ടര്‍ റോളുകളിലാണ് ഇന്ദ്രജിത് പ്രേക്ഷക പ്രശംസ നേടിയത്.

കുറുപ്പ്, നൈറ്റ് ഡ്രൈവ്, പത്താം വളവ് എന്നീ ചിത്രങ്ങളില്‍ നടന്‍ ചെയ്‌ത കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവില്‍ കൈനിറയെ സിനിമകളുമായി മലയാളത്തില്‍ സജീവമാണ് ഇന്ദ്രജിത്. പുതിയ സിനിമയുടെ പ്രമോഷനിടെ നടന്ന ഒരഭിമുഖത്തില്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കു‌കയാണ് നടന്‍.

ജപ്പാന്‍ യാത്രയ്‌ക്കിടെ മുകേഷ് അംബാനിക്കൊപ്പം എടുത്ത ചിത്രം തന്‍റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെ അടുത്തിടെ നടന്‍ പുറത്തുവിട്ടിരുന്നു. യാത്രകള്‍ ചെയ്യാന്‍ ഇഷ്‌ടമുളള ആളാണ് താനെന്ന് ഇന്ദ്രജിത് സുകുമാരന്‍ പറയുന്നു. യാത്ര പോയതില്‍ ഇനിയും പോവണമെന്ന് ഇഷ്‌ടമുളള ഒരിടം ജപ്പാനാണ്.

'2017ല്‍ ജപ്പാനിലെ കൊയോട്ടോ എന്ന സ്ഥലത്ത് പോയത് മറക്കാനാവാത്ത ഒരു സംഭവമായിരുന്നു. അവിടെ ഗോള്‍ഡന്‍ പവലിയന്‍ എന്നൊരു ഉദ്യാനമുണ്ട്. പവലിയനടുത്തുളള ടാക്‌സി സ്‌റ്റാന്‍ഡില്‍ വാഹനം നിര്‍ത്തി ആദ്യമിറങ്ങിയത് ഞാനാണ്.

ടാക്‌സി നിര്‍ത്തിയതിന്‍റെ എതിര്‍വശത്ത് ട്രാഫിക് സിഗ്‌നലാണ്. ഞാന്‍ നോക്കുമ്പോഴുണ്ട് ഒരാള്‍ ട്രാഫിക് സിഗ്നല്‍ ക്രോസ് ചെയ്‌ത് നടന്നുവരുന്നു. നോക്കിയപ്പോള്‍ എവിടെയോ കണ്ട് നല്ല പരിചയം. തുടര്‍ന്ന് പുളളിക്ക് മുകേഷ് അംബാനിയുടെ ഛായ ഉണ്ടല്ലോ എന്നായി മനസില്‍.

ഏകദേശം അടുത്ത് എത്തിയപ്പോഴേക്കും ആളത് തന്നെയെന്ന് ഉറപ്പിച്ചു. ഞാന്‍ ഇന്ത്യക്കാരനാണെന്ന് അദ്ദേഹത്തിനും മനസിലായി. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. ഞങ്ങള്‍ പരസ്‌പരം ഹായ് പറഞ്ഞു. കുറച്ചുനേരം സംസാരിച്ച് ഫോട്ടോയെടുത്തു. അദ്ദേഹം കുടുംബത്തോടൊപ്പമുളള യാത്രയിലായിരുന്നു അന്ന്.

അങ്ങനെ ജപ്പാനിലെ റോഡില്‍ സിഗ്‌നലില്‍ വച്ച് മുകേഷ് അംബാനിയെ കണ്ട് സംസാരിച്ചു. നാട്ടിലായിരുന്നെങ്കില്‍ ചിലപ്പോള്‍ കാണാന്‍ പറ്റില്ലായിരുന്നു', അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞു. അതേസമയം പത്താം വളവാണ് ഇന്ദ്രജിത് സുകുമാരന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

എം പദ്‌മകുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, അദിതി രവി ഉള്‍പ്പടെയുളള താരങ്ങളും പ്രധാന വേഷങ്ങളില്‍ എത്തുന്നു. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. രാജീവ് രവി സംവിധാനം ചെയ്‌ത തുറമുഖമാണ് ഇന്ദ്രജിത്തിന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.

കൂടാതെ അനുരാധ ക്രൈം നമ്പര്‍ 59/2019, മോഹന്‍ദാസ്, തീര്‍പ്പ്, റാം, നരകാസുരന്‍ ഉള്‍പ്പടെയുളള സിനിമകളും നടന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.