- ബോർഡർ : 1971ലെ ലോംഗേവാല യുദ്ധസമയത്തെ യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണ് ജെ.പി ദത്ത രചനയും സംവിധാനവും നിർവഹിച്ച ബോർഡർ. ഇന്ത്യ-പാകിസ്ഥാൻ യുദ്ധം പശ്ചാത്തലമായുള്ള ചിത്രത്തിൽ സണ്ണി ഡിയോൾ, ജാക്കി ഷ്രോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന, പുനീത് ഇസ്സാർ, കുൽഭൂഷൺ ഖർബന്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1998ൽ മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് ചിത്രം കരസ്ഥമാക്കിയിരുന്നു.
- എൽ.ഒ.സി കാർഗിൽ : 2003ൽ ഇറങ്ങിയ ചിത്രത്തിൽ സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ, അജയ് ദേവ്‌ഗൺ, സെയ്‌ഫ് അലി ഖാൻ, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്. 1999-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന കാർഗിൽ യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചരിത്ര സിനിമ. 225 മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണ്.
- ലക്ഷ്യ : 1999-ലെ കാർഗിൽ യുദ്ധത്തെ ആസ്പദമാക്കി ഫർഹാൻ അക്തർ സംവിധാനം ചെയ്‌ത ചിത്രം. ഹൃത്വിക് റോഷൻ, പ്രീതി സിന്റ, ബൊമൻ ഇറാനി, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടൻ ഹൃത്വിക് റോഷൻ ആദ്യമായി ഇന്ത്യൻ പട്ടാളക്കാരന്‍റെ വേഷത്തിലെത്തിയ ചിത്രമാണ് ലക്ഷ്യ. 2004 ജൂൺ 18-ന് റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
- ഷേർഷാ : കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും അഭിനയിച്ച 'ഷേർഷാ' 2021ൽ പുറത്തിറങ്ങി, ഏറ്റവുമധികം പ്രേക്ഷക പ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ്. കാർഗിൽ യുദ്ധവീരനായ ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസായത്.
- ചക് ദേ ഇന്ത്യ : ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻ നായകനായ സ്‌പോർട്‌സ് ഡ്രാമ - ചക് ദേ ഇന്ത്യ. ഇന്ത്യൻ ദേശീയ വനിത ഹോക്കി ടീമിന്‍റെ യാത്രയെ അടിസ്ഥാനമാക്കിയുള്ളതാണ് ഷിമിത് അമിൻ സംവിധാനം ചെയ്‌ത ചിത്രം. ടീമിന്‍റെ പരിശീലകന്‍റെ വേഷമാണ് ഷാരൂഖ് അവതരിപ്പിച്ചത്. 2007 ആഗസ്റ്റ് 10-ന് റിലീസ് ചെയ്‌ത ചിത്രത്തിന് മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.
ദേശസ്നേഹം ജ്വലിപ്പിച്ച വെള്ളിത്തിര, ഉറപ്പായും കണ്ടിരിക്കേണ്ട 5 ചിത്രങ്ങള്‍
രാജ്യത്തിന്‍റെ സൗന്ദര്യവും ധീരതയും, സ്വാതന്ത്ര്യത്തിനും ദേശസ്‌നേഹത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും ഓർമപ്പെടുത്തുന്ന നിരവധി സിനിമകളാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. അവയില്‍ ഉറപ്പായും കണ്ടിരിക്കേണ്ട 5 ഇന്ത്യന്‍ സിനിമകള്‍ ഇവയാണ്
സ്വാതന്ത്ര്യദിനത്തിൽ കാണാനുള്ള ദേശസ്‌നേഹ സിനിമകൾ