ETV Bharat / entertainment

IFFK Jury Member reacts: 'സിനിമകള്‍ തെരഞ്ഞെടുത്തത് ഏകകണ്‌ഠമായി, അക്കാദമിയോ അധികാര കേന്ദ്രങ്ങളോ ഇടപെട്ടില്ല'; പ്രതികരിച്ച് ജൂറി അംഗം - ചലച്ചിത്ര മേളയുടെ ജൂറി അംഗം ഒപി സുരേഷ്

IFFK Film Selection Controversy: ജൂറിക്കെതിരെയുള്ള ആരോപണങ്ങള്‍ നടത്തുന്നവർ ജൂറിയുടെ ക്രെഡിബിലിറ്റിയേയും തെരഞ്ഞെടുക്കപ്പെട്ട നവ സിനിമകളെയും നിഷേധാത്മകമായി സമീപിക്കുകയാണെന്നും ജൂറി അംഗം ഒപി സുരേഷ് പ്രതികരിച്ചു.

IFFK Film Selection Controversy  IFFK Jury Member OP Suresh reacts  IFFK Jury Member  IFFK Jury Member OP Suresh  IFFK  IFFK 2023  സിനിമകള്‍ തിരഞ്ഞെടുത്തത് ഏകകണ്‌ഠമായി  ഐഎഫ്‌എഫ്‌കെ വിവാദം  ഷിജു ബാലഗോപാലന്‍റെ എറാന്‍  രാജ്യാന്തര ചലച്ചിത്ര മേള  ചലച്ചിത്ര മേളയുടെ ജൂറി അംഗം ഒപി സുരേഷ്  ജൂറി അംഗം ഒപി സുരേഷ്
IFFK Jury Member reacts
author img

By ETV Bharat Kerala Team

Published : Oct 22, 2023, 2:19 PM IST

എഫ്‌എഫ്‌കെ വിവാദത്തില്‍ പ്രതികരിച്ച് രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അംഗങ്ങളില്‍ ഒരാളായ ഒപി സുരേഷ് (IFFK Film Selection Controversy). സംവിധായകന്‍ ഷിജു ബാലഗോപാലന്‍റെ 'എറാന്‍' എന്ന മലയാള സിനിമ ഇക്കുറി രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കാത്തത് സംബന്ധിച്ച് വിവാദങ്ങള്‍ തലപൊക്കിയ സാഹചര്യത്തിലാണ് ജൂറി അംഗത്തിന്‍റെ പ്രതികരണം. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹം രംഗത്ത് വന്നത് (IFFK Jury Member OP Suresh reacts).

ദീർഘമായ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ് പാനല്‍ അംഗങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്‌ക്കുള്ള 14 സിനിമകള്‍ ഏകകണ്‌ഠമായി തെരഞ്ഞെടുത്തത് എന്നാണ് ജൂറി അംഗത്തിന്‍റെ പ്രതികരണം. ചലച്ചിത്ര അക്കാദമിയുടെയോ മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളുടെയോ വ്യക്തികളുടെയോ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ പ്രക്രിയകൾക്കിടയിൽ ഒരിടത്തും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ജൂറിക്കെതിരെയുള്ള ആരോപണങ്ങള്‍ നടത്തുന്നവർ ജൂറിയുടെ ക്രെഡിബിലിറ്റിയേയും തെരഞ്ഞെടുക്കപ്പെട്ട നവ സിനിമകളെയും നിഷേധാത്മകമായി സമീപിക്കുക കൂടിയാണ് ചെയ്യുന്നതെന്നും പറയേണ്ടി വരുമെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു.

  • " class="align-text-top noRightClick twitterSection" data="">

'ഈ വർഷത്തെ ഐഎഫ്‌എഫ്‌കെയില്‍ 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിലേയ്‌ക്കുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള പാനലിൽ വിഎം വിനു, കൃഷ്‌ണേന്ദു കലേഷ്, താര രാമാനുജൻ, അരുൺ ചെറുകാവിൽ എന്നിവർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. തുടർച്ചയായി സിനിമകൾ കണ്ട്, സിനിമ മാത്രം ചർച്ച ചെയ്‌ത് പൂർണ്ണമായും സിനിമകളെ വിശകലനം ചെയ്‌ത രണ്ടാഴ്ച്ചക്കാലം.

ഒക്ടോബർ ഒന്ന് മുതൽ 15 വരെയുള്ള ദിവസങ്ങളിൽ തുടർച്ചയായി രാവിലെ മുതൽ രാത്രി വൈകും വരെ പട്ടികയില്‍ ഉള്ള മുഴുവൻ മലയാള സിനിമകളും കണ്ട് വിലയിരുത്തുന്നതിന്‍റെ അധ്വാനവും പ്രവർത്തനോന്മുഖമായ ആനന്ദവും ചെറുതായിരുന്നില്ല. നവീനമായ ചലച്ചിത്ര ആഖ്യാനത്തിന് ശ്രമിക്കുന്ന നിരവധി പുതിയ ചലച്ചിത്ര പ്രതിഭകളുടെ സിനിമകൾ കാണാനായി എന്നത് തന്നെയാണ് പ്രധാന ആഹ്ലാദ കാരണം.

സിനിമ വിലയിരുത്തൽ സബ്ജെക്റ്റീവ് ആയൊരു പ്രക്രിയ ആണെങ്കിൽ കൂടിയും സാങ്കേതികതയുടെ അമ്പരപ്പുകളിൽ മാത്രം അഭിരമിക്കാത്ത, സ്ഥാപിത സിനിമകളുടെ ഫോർമാറ്റ് പിന്തുടരാത്ത, ആഖ്യാനത്തിലെ ഫെസ്‌റ്റിവല്‍ വ്യായാമ പദ്ധതികൾ തിരിച്ചറിഞ്ഞ് കൊണ്ടും, മനുഷ്യപ്പറ്റുള്ള ഭാവനകൾക്ക് പ്രാമുഖ്യം നൽകി, മീഡിയത്തിന്‍റെ സാധ്യതകളെ പരമാവധി നവീകരിച്ച് ഉപയോഗിക്കുന്ന ആഖ്യാന സിനിമകൾ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുവാൻ സാധിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.

14 എണ്ണം മാത്രമായി തിരഞ്ഞെടുക്കുക എന്നത് ഒരുവേള ദുഷ്‌കരമായിരുന്നു, വലിയ ലിസ്‌റ്റിലെ ഇരുപത് ശതമാനത്തിൽ താഴെ മാത്രമുള്ള സെലക്ഷൻ എന്നാൽ സൂക്ഷ്‌മമായി വിലയിരുത്തിയ ശേഷമുള്ള എലിമിനേഷൻ പ്രക്രിയ കൂടിയാണ് എന്ന വസ്‌തുത തന്നെയാണ് ഉത്തരവാദിത്വ ഭാരത്തിന്‍റെ കാരണം.

പാനലംഗങ്ങൾ എല്ലാവരും ചേർന്നുള്ള ദീർഘമായ ചർച്ചകളുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിൽ കേരളത്തിന്‍റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള സിനിമയുടെ മാറുന്ന ഭാവുകത്വ പ്രതിനിധാനങ്ങൾ എന്ന നിലയിലാണ് വന്ന സിനിമകളിൽ നിന്നും 14 എണ്ണം ഏകകണ്‌ഠമായി തിരഞ്ഞെടുത്തത്. അതിൽ 10 സംവിധായകരും നവാഗതരാണ് എന്നത് ഏറെ സന്തോഷകരം. പന്ത്രണ്ടെണ്ണം കേരളം പ്രീമിയർ കൂടിയാണ്.

ചലച്ചിത്ര അക്കാദമിയുടെയോ മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളുടെയോ വ്യക്തികളുടെയോ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ ഈ പ്രക്രിയകൾക്കിടയിൽ ഒരിടത്തും ഒരു ഘട്ടത്തിലും ഒരു തരി പോലും ഉണ്ടായിട്ടില്ല. കൂടാതെ മേന്മയുള്ള സിനിമാകാഴ്‌ച്ചയ്‌ക്ക് വേണ്ടിയുള്ള മികച്ച സൗകര്യങ്ങൾ അക്കാദമി ഓഫീസിലെ തന്നെയും തിയേറ്ററിനുള്ളിൽ സജ്ജീകരിക്കുകയാണ് ഉണ്ടായത്.

സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചിലർ പാനലിസ്‌റ്റുകളെ കൂടി ബന്ധപ്പെടുത്തി ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റു രീതികളിലും നടക്കുന്ന വിവാദ നിർമാണ ശ്രമങ്ങൾ അത്യന്തം ദുഃഖകരമാണ്. അതിൽ പാനലംഗങ്ങൾ സിനിമ കണ്ടില്ല, എന്ന തീർത്തും തെറ്റായ, ഗുരുതരമായ ആരോപണവും ഉണ്ട്. ഇതിനകം അതുന്നയിച്ച ചിലരുടെ സിനിമകൾ ഉൾപ്പെടെ എല്ലാ സിനിമകളും കണ്ട ഞങ്ങൾ അത് കണ്ടില്ല എന്ന് അടച്ചാവർത്തിച്ചു കൊണ്ടിരിക്കുന്നവർ ഈ പ്രക്രിയയുടെ വിശ്വാസ തകർച്ചയല്ലാതെ മറ്റെന്തെങ്കിലും ലക്ഷ്യം വയ്‌ക്കുന്നുണ്ടോ എന്നറിയില്ല.

എല്ലാ അംഗങ്ങളുടെയും സമവായമായ വിധി നിർണ്ണയം ഉറപ്പുവരുത്തുവാനായി ചില സിനിമകൾ സമയം ഉണ്ടാക്കി വീണ്ടും ഒരാവർത്തി കൂടി കണ്ട്‌ സൂക്ഷ്‌മ ചർച്ചകൾ ചെയ്‌തു വിലയിരുത്തിയ പാനലാണിത്. സിനിമകൾ ഡൗൺലോഡ് ചെയ്‌തതിനെ കുറിച്ച് അക്കാദമി തന്നെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. സാങ്കേതികമായ അത്തരം സംശയങ്ങൾ അക്കാദമിയുമായി ബന്ധപ്പെട്ട്‌ ആർക്കും സ്വയം സാക്ഷ്യപ്പെടുത്താവുന്നതാണ്.

സ്‌ക്രീനിങ്ങിലെ സാങ്കേതികത അക്കാദമിയുമായി ബന്ധപ്പെട്ടു കൊണ്ട് പരിശോധിക്കാനുള്ള സാധ്യതകൾ നിലവില്‍ ഉള്ളപ്പോൾ 'സിനിമകൾ കാണുക പോലും ചെയ്യാതെ തെരഞ്ഞെടുത്തു' എന്ന മട്ടിലുള്ള തുടർ പ്രചാരണം നടത്തുന്നവർ ജൂറിയുടെ ക്രെഡിബിലിറ്റിയെയും, തെരഞ്ഞെടുക്കപ്പെട്ട നവ സിനിമകളെയും നിഷേധാത്മകമായി സമീപിക്കുക കൂടിയാണ് ചെയ്യുന്നത് എന്ന് പറയേണ്ടി വരും. സെലക്ഷൻ കമ്മിറ്റിയെ സംബംന്ധിച്ചിടത്തോളം നിക്ഷിപ്‌തമായ ജോലി കൃത്യമായും സമയ ബന്ധിതമായും നീതിപൂർവ്വം നടപ്പിലാക്കി എന്നുള്ള ബോധ്യവും തൃപ്‌തിയുമാണുള്ളത്' -ഒപി സുരേഷ് കുറിച്ചു.

Also Read: Director Shiju Balagopalan Against IFFK : സിനിമ കാണാതെ ഒഴിവാക്കി, ഇത് ക്രൂരതയാണ്; ഐഎഫ്എഫ്കെയ്ക്ക് എതിരെ പരാതിയുമായി സംവിധായകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.