ETV Bharat / entertainment

സ്യൂട്ടില്‍ തിളങ്ങി ഹൃത്വിക്, പരമ്പരാഗത കുര്‍ത്തയില്‍ സബ ആസാദ്; വിവാഹ സത്‌കാരത്തില്‍ പ്രണയിനിക്കൊപ്പം ഹൃത്വിക് റോഷന്‍ - കൗശിക് വേലേന്ദ്ര

അലി ഫസലിന്‍റെയും റിച്ച ഛദ്ദയുടെയും വിവാഹ സത്‌കാരത്തിൽ പങ്കെടുക്കാന്‍ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ എത്തിയത് പ്രണയിനി സബ ആസാദിനൊപ്പം. ചൊവ്വാഴ്‌ച രാത്രിയായിരുന്നു റിച്ച ഛദ്ദയും അലി ഫസലും തങ്ങളുടെ ബോളിവുഡ് സുഹൃത്തുക്കൾക്കായി സത്‌കാരം സംഘടിപ്പിച്ചത്

Hrithik Roshan  Saba Azad  RiAli  wedding reception  Ali Fazal  Richa Chadha  Hrithik Roshan and Saba Azad  സ്യൂട്ടില്‍ തിളങ്ങി ഹൃത്വിക്  സബാ ആസാദ്  അലി ഫസല്‍  റിച്ച ഛദ്ദ  ഹൃത്വിക് റോഷന്‍  കൗശിക് വേലേന്ദ്ര  അനാമിക ഖന്ന
സ്യൂട്ടില്‍ തിളങ്ങി ഹൃത്വിക്, പരമ്പരാഗത കുര്‍ത്തയില്‍ സബ ആസാദ്; അലി ഫസല്‍-റിച്ച ഛദ്ദ വിവാഹ സത്‌കാരത്തില്‍ പ്രണയിനിക്കൊപ്പം ഹൃത്വിക് റോഷന്‍
author img

By

Published : Oct 5, 2022, 2:08 PM IST

മുംബൈ: നടൻ അലി ഫസലിന്‍റെയും റിച്ച ഛദ്ദയുടെയും വിവാഹ സത്‌കാരത്തിൽ പങ്കെടുക്കാന്‍ കാമുകി സബ ആസാദിനൊപ്പം എത്തി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. സത്‌കാരത്തിനെത്തിയ അതിഥികളില്‍ മുന്‍നിരയില്‍ തന്നെ ഹൃത്വികും സബയും ഉണ്ടായിരുന്നു. റെഡ് കാര്‍പ്പറ്റില്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത് ഇരുവരും വിവാഹ സത്‌കാരം ആഘോഷമാക്കി.

വിവാഹ സത്‌കാരത്തില്‍ ഹൃത്വിക് റോഷനും സബ ആസാദും

ഹൃത്വിക് കറുപ്പ് നിറത്തിലുള്ള സ്യൂട്ടും സബ പച്ച നിറത്തിലുള്ള പരമ്പരാഗത കുര്‍ത്ത സെറ്റും ധരിച്ചാണ് വിവാഹ സത്‌കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ചൊവ്വാഴ്‌ച (ഒക്‌ടോബര്‍ 4) രാത്രിയായിരുന്നു റിച്ച ഛദ്ദയും അലി ഫസലും തങ്ങളുടെ ബോളിവുഡ് സുഹൃത്തുക്കൾക്കായി സത്‌കാരം സംഘടിപ്പിച്ചത്. അതിമനോഹരമായ ഡിസൈനര്‍ വസ്‌ത്രങ്ങള്‍ അണിഞ്ഞാണ് ദമ്പതികള്‍ സത്‌കാര വേദിയില്‍ എത്തിയത്.

അനാമിക ഖന്ന ഡിസൈന്‍ ചെയ്‌ത ഗൗണ്‍ ആണ് റിച്ച ധരിച്ചത്. കൗശിക് വേലേന്ദ്ര ഡിസൈൻ ചെയ്‌ത ഇൻഡോ-വെസ്റ്റേൺ സ്യൂട്ടിൽ അലിയും തിളങ്ങി. താരദമ്പതികൾ കൈകോർത്ത് ഫോട്ടോയ്‌ക്ക് പോസ് ചെയ്യുകയും പാപ്പരാസികളുമായി സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും ചെയ്‌തു.

വിവാഹ സത്‌കാരത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനങ്ങളും ദമ്പതികള്‍ വിതരണം ചെയ്‌തു. 'ഇത്രയും സ്നേഹവും അനുഗ്രഹങ്ങളും ലഭിച്ചതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഒരുപാട് നന്ദി', മാധ്യമങ്ങളോട് സംസാരിച്ച അലി പറഞ്ഞു.

ഏഴു വര്‍ഷത്തെ പ്രണയം സഫലമായതിന്‍റെ സന്തോഷത്തിലാണ് റിച്ചയും അലിയും. ഫുക്രെ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. 2021ല്‍ വിവാഹം തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം മാറ്റി വക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.