Hrithik Roshan praises Pathaan: ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'പഠാനെ' പ്രശംസിച്ച് ഹൃത്വിക് റോഷന്‍. ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വല്‍സാണ് 'പഠാനി'ലേതെന്ന് ഹൃത്വിക് റോഷന്‍. ട്വിറ്ററിലൂടെയായിരുന്നു ഹൃത്വിക്കിന്‍റെ പ്രതികരണം.
Hrithik Roshan praising tweet: 'എന്തൊരു യാത്രയാണിത്. അവിശ്വസനീയമായ കാഴ്‌ച, ചിലത് ഇതുവരെ കണ്ടിട്ടില്ലാത്ത വിഷ്വലുകള്‍. നല്ല തിരക്കഥ. അതിശയിപ്പിക്കുന്ന സംഗീതം, ഞെട്ടിക്കുന്ന ട്വിസ്‌റ്റുകള്‍. സിദ് (സിദ്ധാര്‍ഥ് ആനന്ദ്) നിങ്ങള്‍ അത് വീണ്ടും നേടി. ആദി (ആദിത്യ ചോപ്ര) നിങ്ങളുടെ ധൈര്യം എന്നെ അമ്പരപ്പിക്കുന്നു. ഷാരൂഖിനും ദീപികയ്‌ക്കും ജോണിനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍'-ഹൃത്വിക് റോഷന്‍ കുറിച്ചു.
Pathaan release: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജനുവരി 25നാണ് 'പഠാന്‍' തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപനം മുതല്‍ തന്നെ ചിത്രത്തിന് വന്‍ പ്രീ റിലീസ് ഹൈപ്പാണ് ലഭിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്ന പ്രത്യേകതയും 'പഠാനു'ണ്ടായിരുന്നു.
Pathaan box office collection: മൂന്ന് ദിനം കൊണ്ട് ചിത്രം 300 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. 55 കോടി രൂപയായിരുന്നു 'പഠാന്‍റെ' ആദ്യ ദിന ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷന്‍. സിനിമയുടെ ഹിന്ദി പതിപ്പിന് മാത്രമായിരുന്നു ഈ കലക്ഷന്‍. 'പഠാന്‍റെ' ഡബ്ബ് ചെയ്‌ത പതിപ്പുകള്‍ക്ക് ആദ്യ ദിനത്തില്‍ രണ്ട് കോടി രൂപയാണ് ലഭിച്ചത്. പഠാന്‍ റിലീസ് ദിനം ലോകമൊട്ടാകെ വാരിയത് 100 കോടിയാണ്. 235 കോടി രൂപയാണ് രണ്ടാം ദിനത്തിലെ ഷാരൂഖ് ചിത്രത്തിന്‍റെ ഗ്രോസ് കലക്ഷന്‍
Shah Rukh Khan 100 crore movies: 100 കോടി ക്ലബ്ബിലെത്തുന്ന ഷാരൂഖിന്‍റെ എട്ടാമത്തെ ചിത്രം കൂടിയാണ് പഠാന്‍. 'റാ വണ്‍', 'ഡോണ്‍ 2', 'ജബ് തക് ഹേ ജാന്‍', 'ചെന്നൈ എക്‌സ്‌പ്രസ്', 'ഹാപ്പി ന്യൂ ഇയര്‍', 'ദില്‍വാലെ', 'റയീസ്' എന്നിവയാണ് താരത്തിന്‍റേതായി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രങ്ങള്‍.
Pathaan stars: സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാം പ്രതിനായകനായും എത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
Shah Rukh Khan thanks tweet to audience: 'പഠാന്‍റെ ' വിജയത്തില്‍ ഷാരൂഖ് ഖാന്‍ പ്രേക്ഷകര്‍ക്ക് നന്ദി രേഖപ്പെടുത്തിയിരുന്നു. ആന്‍ഡ്രൂ നിക്കോളിന്‍റെ 'ഗട്ടക' എന്ന സിനിമയിലെ ഏതന്‍ ഹോക്കിയുടെ ഡയലോഗിനെ ഉദ്ദരിച്ചായിരുന്നു താരം നന്ദി അറിയിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു നന്ദി രേഖപ്പെടുത്തല്‍.
Shah Rukh Khan tweet: 'നിങ്ങള്‍ നിങ്ങളുടെ തിരിച്ചു വരവ് പ്ലാന്‍ ചെയ്യരുത്. മുന്നോട്ട് പോകാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത്, എപ്പോഴും തുടങ്ങി വച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസ്സുകാരന്‍റെ ഉപദേശമായി കണ്ടാല്‍ മതി'-ഷാരൂഖ് ഖാന്‍ കുറിച്ചു.
Also Read: 3 ദിനം, 300 കോടി; വിജയക്കുതിപ്പ് തുടര്‍ന്ന് പഠാന്‍... ബോക്‌സ് ഓഫീസ് കലക്ഷന്‍